Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in

കോഴിക്കോട്: ജില്ലയിലെ സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) സംവിധാനം ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഭാഗികമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍ക്കാര്‍- എയിഡഡ് -അണ്‍ എയിഡഡ് സ്‌കൂള്‍ പ്രധാനാദ്ധ്യാപകരുടെയും മാനേജര്‍മാരുടെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അറിയിച്ചതാണിത്. തുടക്കത്തില്‍ മൊത്തം ബസുകളുടെ മൂന്നിലൊന്നില്‍ ഇത് നടപ്പാക്കും. സ്‌കൂള്‍ അധികൃതര്‍ക്ക്

താമരശ്ശേരി: ജില്ലാ ദളിത് ലീഗ് പ്രസിഡന്റും മുന്‍ പുതുപ്പാടി പഞ്ചായത്ത് മെമ്പറുമായ പുതുപ്പാടി കൈതച്ചാല്‍ ഗോപാലന്‍ (51) അന്തരിച്ചു. കുപ്പായക്കോട് ക്രംബ് റബര്‍ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായും കുപ്പായക്കോട് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അത്തോളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യപകരുടെ ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 23 ന് രാവിലെ 11 മണിക്ക്

കോഴിക്കോട്: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഹയര്‍സെക്കണ്ടറി പാസായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സി ബ്ലോക്കില്‍ നാലാം നിലയിലുള്ള കോച്ചിംഗ്

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിദഗ്ധസംഘം പ്രദേശത്ത് സ്വീകരിക്കേണ്ട കര്‍മ്മ പദ്ധതി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘാംഗമായ ഡോ: കെ.എം.ശ്രീകുമാര്‍ അറിയിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ചെമ്പനോട് എസ്റ്റേറ്റിലെ വിരമിച്ചവര്‍ ഉള്‍പ്പെടെയുളള

    Inside Pradeshikam.com:

 

Download Spider 1.0
  Top News

കുന്ദമംഗലം: സാക്ഷരതാ മിഷന്‍ നടത്തിയ ഏഴാംതരം തുല്യതാ പരീക്ഷയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഒരേ കേന്ദ്രത്തില്‍ പരീക്ഷക്കെത്തിയത് കൗതുക മുണര്‍ത്തി. കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് കുന്ദമംഗലം പഞ്ചായത്തിലെ കളരിക്കല്‍ രമേശന്‍ (56) ഭാര്യ സുലോചന (52) മരുമകള്‍ വിദ്യ (27) എന്നിവര്‍ പരീക്ഷയെഴുതിയത്.

കോഴിക്കോട് :എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സി ബ്ലോക്കില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കായുളള കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പ്ലസ്ടു/ പ്രീഡിഗ്രി പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്

പുതുപ്പാടി: ജനകീയകൂട്ടായ്മയില്‍ പയോണ രാജീവ് ഗാന്ധി കോളനിനിവാസികുളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. പയോണ മഹല്ല് കമ്മറ്റിയുടെ കീഴിലുള്ള ദയസംഘടനയാണ് കുടിവെള്ള പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്. നാലുലക്ഷത്തില്‍പരം രൂപ ചെലവഴിച്ചാണ് കിണറും പമ്പ് ഹൗസും മറ്റുംനിര്‍മിച്ച് പദ്ധതി പൂര്‍ത്തിയാക്കിയത്.

താമരശ്ശേരി: പോസ്റ്റ്ഓഫീസ് പരിധിയില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷ നല്കിയിട്ടുള്ളവര്‍ക്ക് കാര്‍ഡുകള്‍ വിതരണത്തിനെത്തി. മെയ് 21ന് രാവിലെ 10 മണി മുതല്‍ പോസ്റ്റ്ഓഫീസില്‍നിന്ന് കാര്‍ഡുകള്‍ വിതരണം ചെയ്യും.

റഷീദ് മുക്കിലംപാടി കൊടുവള്ളി: മുഖ്യമന്ത്രി ഉദ്ഘാടനം നടത്തി രണ്ടുമാസം കഴിഞ്ഞിട്ടും കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. മൂന്നുനില കെട്ടിടം വൈദ്യുതീകരിക്കാനുള്ള നടപടികള്‍ നീണ്ടുപോകുന്നതാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതെന്ന് പറയുന്നു. കൊടുവള്ളിയില്‍ ചിതറിക്കിടക്കുന്ന

സുനില്‍ ചുങ്കം താമരശേരി: ചുങ്കം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പൊതുകിണര്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ചുങ്കം ജംഗ്ഷനും കെഎസ്ഇബി ഓഫീസിനുമിടയില്‍ വളവിലാണ് ആള്‍മറയില്ലാത്ത പഴയ കിണര്‍. റോഡരുകില്‍ കാല്‍നട യാത്രയ്ക്കായി ഉപയോഗിക്കേണ്ട സ്ഥലത്താണ് കിണറിന്റെ സ്ഥാനം. ശ്രദ്ധ തെറ്റിയാല്‍ പതറിയാല്‍ നേരെ

പി.ഉസ്മാന്‍ താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്കുപുതിയ ആംബുലന്‍സ് അനുവദിക്കുമെന്ന് ആരോഗ്യവകുപ്പുമന്ത്രി നടത്തിയ പ്രഖ്യാപനം ഏഴുമാസം പിന്നിട്ടിട്ടും നടപ്പായില്ല. ഇതുമൂലം വാഹനാപകടങ്ങളിലും മറ്റും പെട്ട് എത്തുന്ന രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രി കളിലേക്ക് കൊണ്ടുപോകേണ്ടിവരുമ്പോള്‍

സി.എം.ബഷീര്‍ താമരശ്ശേരി: താമരശ്ശേരി-കൊയ്ിലാണ്ടി സംസ്ഥാന പാതയിലെ ചാലക്കരയില്‍ അപകടം തുടര്‍ക്കഥ:സംസ്ഥാനവ്യാപകമയി പത്തുദിവസത്തെ ട്രാഫിക് ബോധവല്‍ക്കരണം തകൃതിയായി നടക്കുമ്പോഴും ചാലക്കര വളവില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയില്‍ ചാലക്കരയിലെ എസ്. ആകൃതിയിലുള്ള വളവിലൂടെയുള്ള

മാത്തറയിലെ കോഴിക്കോട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആഭരണ നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കും. 18 നും 45 നും മദ്ധ്യേ പ്രായക്കാരായ തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. ഫോട്ടോ പതിച്ച

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുളള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2012-13 അദ്ധ്യായന വര്‍ഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസ്സും മെയ് 28 വരെ 200 രൂപക്ക് കോളേജില്‍ ലഭിക്കും. പട്ടികജാതി- പട്ടികവര്‍ഗ്ഗ അപേക്ഷകര്‍ക്ക് 100 രൂപയാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31 വരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും.

കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ (മലയാളം) (കാറ്റഗറി നം.390/08) തസ്തികക്ക് വികലാംഗര്‍ക്കായുളള (അന്ധവിഭാഗം) മൂന്ന് ശതമാനം സംവരണത്തിന് പരിഗണിക്കുന്നതിനായി മാര്‍ച്ച് മൂന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട രജി. നം. 100003, 101427, 2011 ജനുവരി 27 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍

കൊട്ടാരക്കോത്ത് : കാവുംപുറം പുല്ലുമലയില്‍ പരേതനായ അഹമ്മദ്കുട്ടിയുടെ ഭാര്യ ഉമ്മയ്യ (70) നിര്യാതയായി. മക്കള്‍: അബ്ദുല്‍ മജീദ്, അഷ്‌റഫ്, നവാസ്. മരുമക്കള്‍: സുഹറ, സീനത്ത്, നസീറ.

താമരശേരി: ചെമ്പ്ര ഓട്ടപ്പിലാക്കിയില്‍ സലാഹുദീന്റെ മകന്‍ മുഹമ്മദ് റിസ്‌ലാന്‍ (ഒന്നര) നിര്യാതനായി. മാതാവ്: തസ്‌ലീന. സഹോദരി: ഫാത്തിമ ശബാന.

മുക്കം: അറ്റകുറ്റപണിക്കായി റോഡ് കുറുകെ വലിച്ചുകെട്ടിയ കയറില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. മാവൂര്‍ താത്തൂര്‍ മുദിരിപ്പറമ്പില്‍ റിട്ട.അധ്യാപകന്‍ റസാഖിന്റെ മകന്‍ റൗഫ് (25)ആണ് മരിച്ചത്. കാരശേരി കരിയോട്ട് അമ്പലത്തിന് സമീപം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. അറ്റകുറ്റ പണി

Pradeshikam Friend Connect