Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
ആദിവാസി കോളനികളില്‍ ജീവിതം ദുരിതമയം തന്നെ : ആദിവാസികള്‍ ചോദിക്കുന്നു: എന്നുതീരും ഈ ദുരിത ജീവിതം?

താമരശ്ശേരി: ആദിവാസി കോളനികളിലെ ജീവിതം ദുരിതമയം തന്നെ. മിക്ക ആദിവാസി കോളനികളും ദുരിതക്കയത്തില്‍പെട്ടുഴലുകയാണ്. മലയോര മേഖലയിലെ കോടഞ്ചേരി,പുതുപ്പാടി, കട്ടിപ്പാറ,പനങ്ങാട്്,മുക്കം, കാരശ്ശേരി,തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെല്ലാം സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആദിവാസി കുടുംബങ്ങളുടെ സ്ഥിതി വളരെ

ബൈപ്പാസ് റോഡ്പ്രഖ്യാപനത്തിലൊതുങ്ങി; താമരശ്ശേരി ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു.

ബഷീര്‍ വെഴുപ്പൂര് താമരശ്ശേരി:താമരശ്ശേരി ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു.പഴയ ബസ്്്‌ററാന്റ് പരിസരം , കാരാടി, ചുങ്കം ജംഗ്ഷന്‍, ചുങ്കം ബൈപ്പാസ് റോഡ് , വെഴുപ്പൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വീതി കുറഞ്ഞ റോഡിന് അരികില്‍ അശ്രദ്ധമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതാണ്

ഇരു കിഡ്‌നികളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികില്‍സാ സഹായം തേടുന്നു (താമരശ്ശേരി ചെമ്പ്ര ഇ.കെ. മുഹമ്മദ് റഫീഖ്(35)

ഉസ്മാന്‍.പി.ചെമ്പ്ര താമരശ്ശേരി :കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ചെമ്പ്ര ഈന്തുങ്കണ്ടിയില്‍ ഫാത്വിമയുടെ മകന്‍ ഇ.കെ. മുഹമ്മദ് റഫീഖ്(35)ന്റെ ഇരു കിഡ്‌നികളും തകരാറിലായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആഴ്ചയില്‍ നാല് തവണ ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വിദഗ്ധപരിശോധനയില്‍

വയല്‍ സംരക്ഷണത്തിന് അതിജീവനത്തിന്റെ അമ്പലമുക്ക് മാതൃക

റഷീദ് അമ്പലമുക്ക് താമരശ്ശേരി:നഷ്ടമായിക്കൊണ്ടിരിക്കുന്നവയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ അതിജീവനത്തിന്റെ പുതുമാതൃക തീര്‍ക്കുകയാണ് കോഴിക്കോട് താമരശ്ശേരി ഒമ്പതാം വാര്‍ഡിലെ അമ്പലമുക്ക് ഗ്രാമം. അമ്പലമുക്ക് മുതല്‍ വെഴുപ്പൂര്‍ വരെയുള്ള അറുപത് ഏക്കറോളം വയല്‍-നീര്‍ത്തട പ്രദേശം നികത്താനുള്ള

ദേശീയപാതയില്‍ ഇരുവശത്തും രാത്രികാല വാഹന പാര്‍ക്കിങ് അപകടക്കെണിയാകുന്നു

താമരശേരി: ദേശീയപാതയില്‍ ഇരുവശത്തും രാത്രികാല വാഹന പാര്‍ക്കിങ് അപകടക്കെണിയാകുന്നു. രാത്രികാലത്ത് മുന്നറിയിപ്പ് സംവിധാനങ്ങളുമില്ലാതെ റോഡിനരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് അപകടത്തിനിടയാക്കുന്നത്.കര്‍ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ വാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ

താമരശ്ശരിയുടെ വികസനം: സൈനുല്‍ ആബിദീന്‍ തങ്ങളുമായുളള അഭിമുഖത്തില്‍ നിന്ന്

2010 നവംബര്‍ എട്ടിനാണ് താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ എന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നിലവില്‍ വന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ ഈ ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിയും

താമരശേരി ടൗണില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചു

താമരശേരി: താമരശേരി ടൗണിലുടനീളം ആധുനിക ഹൈമാസ്റ്റ് ലൈറ്റ് ടവറുകള്‍ സ്ഥാപിച്ചു. ടൗണിലെ പ്രധാന സ്ഥലങ്ങളായ പഴയ ബസ്സ്റ്റാന്‍ഡ് പരിസരം, കാരാടി ജംഗ്ഷന്‍, ചുങ്കം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് കൂറ്റന്‍ ഹൈമാസ്റ്റ് ടവറുകള്‍ സ്ഥാപിച്ചത്. കൂടാതെ ഒമ്പത് മീറ്റര്‍ ഉയരത്തിലുള്ള 14 സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

ചുരത്തിലെ മണ്ണിടിച്ചില്‍: ഭീതിയൊഴിയാതെ അടിവാരം

ജൊയല്‍.എന്‍ അടിവാരം: കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലിന്റെ ഭീതി ഇപ്പോഴും നിലനില്‍ക്കുന്നു. ഞായറാഴ്ച്ചയാണ് ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ പുലര്‍ച്ചയോടെ മഴ കുറഞ്ഞതിനാല്‍ ഗതാഗതം സുഗമമായെങ്കിലും ചുരത്തിലെ നാല്, ഏഴ് വളവുകള്‍ക്ക് സമീപം മണ്ണിടിച്ചിലുണ്ടായേക്കുമെന്ന്

താമരശേരി-ചുങ്കം ബൈപാസ് റോഡ് തകര്‍ന്നു ഗതാഗതം ദുസഹമായി.

താമരശേരി: താമരശേരി-ചുങ്കം ബൈപാസ് റോഡ് തകര്‍ന്നു ഗതാഗതം ദുസഹമായി. താമരശേരി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഒരുപരിധിവരെ സഹായകമായ റോഡാണ് അധികൃതരുടെ അനാസ്ഥകാരണം തകര്‍ന്നുകിടക്കുന്നത്. വയനാട് ഭാഗത്തേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കൊയിലാണ്ടി, ബാലുശേരി, നരിക്കുനി ഭാഗങ്ങളിലേക്കുള്ള

താമരശേരി പോസ്‌ററ് ഓഫീസ് ഹൈടെക് സംവിധാനത്തിലേക്ക്

താമരശേരി: താമരശേരി പോസ്‌ററ് ഓഫീസ് ഹൈടെക് സംവിധാനത്തിലേക്ക് മാറുന്നു. രാജ്യത്തെ തപാല്‍ ശൃംഖലക്ക് ആധുനികതയുടെ മുഖം നല്കി ഉപഭോക്താക്കളെ തപാലാഫീസുകളിലേക്ക് ആകര്‍ഷിക്കുക, മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തപാല്‍വകുപ്പ് ആവിഷ്‌കരിക്കുന്ന പ്രോജക്ട് ആരോ പദ്ധതിയുടെ ഭാഗമായാണ്

സംസ്ഥാന ദേശീയ പാതകളിലെ അനധികൃത 'ഹമ്പുകള്‍' വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു.

കെ. ജവഹര്‍ കുന്നമംഗലം:സംസ്ഥാന ദേശീയ പാതകളിലെ അനധികൃത 'ഹമ്പുകള്‍' വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു. ദേശീയ പാതയിലുള്‍പ്പെടെ സ്ഥാപിച്ച അനധികൃത ഹമ്പുകള്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് പലയിടത്തും നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇതിനുശേഷവും പലയിടങ്ങളിലും ഹമ്പുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനെതിരെ

മുഖ്യമന്ത്രി ഉദ്ഘാടനം നടത്തി രണ്ടുമാസം കഴിഞ്ഞിട്ടും കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല.

റഷീദ് മുക്കിലംപാടി കൊടുവള്ളി: മുഖ്യമന്ത്രി ഉദ്ഘാടനം നടത്തി രണ്ടുമാസം കഴിഞ്ഞിട്ടും കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. മൂന്നുനില കെട്ടിടം വൈദ്യുതീകരിക്കാനുള്ള നടപടികള്‍ നീണ്ടുപോകുന്നതാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതെന്ന് പറയുന്നു. കൊടുവള്ളിയില്‍ ചിതറിക്കിടക്കുന്ന

താമരശേരി ചുങ്കം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പൊതുകിണര്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.

സുനില്‍ ചുങ്കം താമരശേരി: ചുങ്കം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പൊതുകിണര്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ചുങ്കം ജംഗ്ഷനും കെഎസ്ഇബി ഓഫീസിനുമിടയില്‍ വളവിലാണ് ആള്‍മറയില്ലാത്ത പഴയ കിണര്‍. റോഡരുകില്‍ കാല്‍നട യാത്രയ്ക്കായി ഉപയോഗിക്കേണ്ട സ്ഥലത്താണ് കിണറിന്റെ സ്ഥാനം. ശ്രദ്ധ തെറ്റിയാല്‍ പതറിയാല്‍ നേരെ

താമരശ്ശേരി താലൂക്ക് ആശുപത്രി:ആംബുലന്‍സ് കട്ടപ്പുറത്ത് തന്നെ, ആരോഗ്യവകുപ്പുമന്ത്രി നടത്തിയ പ്രഖ്യാപനം ചുവപ്പു നാടയില്‍;

പി.ഉസ്മാന്‍ താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്കുപുതിയ ആംബുലന്‍സ് അനുവദിക്കുമെന്ന് ആരോഗ്യവകുപ്പുമന്ത്രി നടത്തിയ പ്രഖ്യാപനം ഏഴുമാസം പിന്നിട്ടിട്ടും നടപ്പായില്ല. ഇതുമൂലം വാഹനാപകടങ്ങളിലും മറ്റും പെട്ട് എത്തുന്ന രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രി കളിലേക്ക് കൊണ്ടുപോകേണ്ടിവരുമ്പോള്‍

താമരശ്ശേരി-കൊയ്ിലാണ്ടി സംസ്ഥാന പാതയിലെ ചാലക്കരയില്‍ അപകടം തുടര്‍ക്കഥ

സി.എം.ബഷീര്‍ താമരശ്ശേരി: താമരശ്ശേരി-കൊയ്ിലാണ്ടി സംസ്ഥാന പാതയിലെ ചാലക്കരയില്‍ അപകടം തുടര്‍ക്കഥ:സംസ്ഥാനവ്യാപകമയി പത്തുദിവസത്തെ ട്രാഫിക് ബോധവല്‍ക്കരണം തകൃതിയായി നടക്കുമ്പോഴും ചാലക്കര വളവില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയില്‍ ചാലക്കരയിലെ എസ്. ആകൃതിയിലുള്ള വളവിലൂടെയുള്ള

കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ താളം തെറ്റുന്നത് യാത്രകാര്‍ക്ക് ദുരിതമാകുന്നു

മനുജോസ്‌ കോടഞ്ചേരി: മലയോരമേഖലയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ താളം തെറ്റുന്നത് യാത്രകാര്‍ക്ക് ദുരിതമാകുന്നു. പ്രതീക്ഷയോടെ ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ തിരുവമ്പാടി ഡിപ്പോ യാത്രകാര്‍ക്ക് ദുരിതവും നിരാശയുമാണ് നില്‍കുന്നത്. ഓരോ ദിവസവും ബസുകള്‍ ഓരോ റൂട്ടിലേക്ക് ഉദ്ഘാടനവും പിറ്റേ ദിവസം

കനത്ത വേനല്‍:മലയോര മേഖലയില്‍ ജലസ്രോതസ്സുകള്‍ വററി ത്തുടങ്ങി

ബിജു തലയാട്‌ തലയാട്: മലയോര മേഖലയില്‍ ജലസ്രോതസ്സുകള്‍ വററി ത്തുടങ്ങി. ജലസ്രോതസ്സുകള്‍ പലയിടങ്ങളിലും വരണ്ടുതുടങ്ങി. ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായി. ഉയര്‍ന്ന പ്രദേശത്ത് കുടിവെള്ളത്തിന് ആശ്രയിക്കുന്ന നീര്‍ച്ചോലകള്‍ വറ്റിവരണ്ടത് ജനജീവിതം ദുസ്സഹമാക്കുന്നു. ചോലകളില്‍

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചുണ്ടന്‍കുഴി ഹരിതഗ്രാമം പദ്ധതി മാതൃകയാവുന്നു

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചുണ്ടന്‍കുഴി ഹരിതഗ്രാമം പദ്ധതി മാതൃകയാവുന്നു. ഗ്രാമീണ പ്രദേശമായ ചുണ്ടന്‍കുഴിയെ കാര്‍ഷിക സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘകൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് ഇവിടുത്തുകാര്‍. വാര്‍ഡ് മെമ്പറും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.ബിജു

താമരശ്ശേരി: പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് അങ്കണത്തില്‍ നേരത്തെ പൂത്ത കണിക്കൊന്ന മരം നാട്ടുകാര്‍ക്ക് പുതിയ കാഴ്ചയാവുന്നു.

സി.എം.ബഷീര്‍ താമരശ്ശേരി: പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് അങ്കണത്തില്‍ നേരത്തെ പൂത്ത കണിക്കൊന്ന മരം നാട്ടുകാര്‍ക്ക് പുതിയ കാഴ്ചയാവുന്നു. പഴയ ബസ് സ്റ്റാന്റിനു സമീപമാണ് കണിക്കൊന്ന പൂത്തുലഞ്ഞുനില്‍ക്കുന്നത്. കാലംതെറ്റി മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ മലയോരമേഖലയില്‍ പലയിടങ്ങളിലും കണിക്കൊന്ന പൂത്തിട്ടുണ്ട്.

വളര്‍ച്ചാ വൈകല്യമുളള കുട്ടികള്‍ക്കായി ആയുരാശ്വാസ് പദ്ധതി

കോഴിക്കോട്: ജില്ലാ പഞ്ചായത്തും ഭാരതീയ ചികില്‍സാവകുപ്പും സംയുക്തമായി നടപ്പാക്കുന്ന കുട്ടികള്‍ക്കായുളള സമഗ്ര ആയുര്‍വ്വേദ ചികില്‍സാ പദ്ധതിയായ ആയുരാശ്വാസിന്റെ ഭാഗമായുള്ള മെഡിക്കല്‍ക്യാമ്പ് (മാര്‍ച്ച് 28) കോഴിക്കോട് ജില്ലാ ഗവണ്‍മെന്റ് ആയുര്‍വ്വേദാശുപത്രിയില്‍ നടക്കും. രാവിലെ 10 മണിക്ക് മേയര്‍

     Share