Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
വാര്‍ത്തകള്‍
കൊയ്ത്തുത്സവം നടത്തി

പുതുപ്പാടി : പുതുപ്പാടി- മമ്മുണ്ണിപടി പാട ശേഖരസമിതിയും താമരശ്ശേരി സി.ഒ.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല സ്വയം സഹായ സംഘവും ചേര്‍ന്ന് കൊയ്ത്തുത്സവം തുടങ്ങി. അഞ്ചര ഏക്കര്‍ വയലിലാണ് ഇവിടെ നെല്‍കൃഷി നടത്തിയത്. സ്വയം സഹായ സംഘത്തിലെ യുവാക്കളാണ് കൃഷി നടത്തിയത്. വാര്‍ഡ് മെമ്പര്‍ മോളി ആന്റോ ഉദ്ഘാടനം

വിദ്യാര്‍്ത്ഥികള്‍ക്ക് വില്‍പനയ്ക്ക കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

താമരശേരി: വിദ്യാര്‍്ത്ഥികള്‍ക്ക് വില്‍പനയ്ക്ക് കൊണ്ടുവന്ന 25 പൊതി കഞ്ചാവും ബൈക്കുമായി യുവാവ് പിടിയില്‍. താമശേരി കളാരാന്തിരി വട്ടത്താംപൊയില്‍ അഷ്‌റഫ് (24) നെയാണ് താരശേരി എക്‌സൈസ് അധികൃതര്‍ കാരാടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കൂടത്തായി, കൊടുവള്ളി ഭാഗത്തുള്ള സ്‌കൂള്‍ കുട്ടികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള

എം.എസ്.എഫ് നവാഗത റാലി

താമരശ്ശേരി : എം.എസ്.എഫ് കൊടുവള്ളി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയത്തില്‍ താമരശ്ശേരിയില്‍ നവാഗത റാലി നടത്തി.ചുങ്കത്ത് നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. റാലിക്ക് മിസ്ഹബ് കീഴരിയൂര്‍, കെ.ടി റഊഫ്, ഇ.കെ ഫജാസ്, എ.പി സമദ്,എം.

വികലാംഗര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു

മടവൂര്‍ : മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വികലാംഗര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമോഹന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കര്‍,

ശുചിത്വം സമ്പൂര്‍ണം പദ്ധതി

ഉണ്ണികുുളം :ഉണ്ണികുുളം ഗ്രാമപ്പഞ്ചായത്തിലെ മഠത്തുംപൊയിലില്‍ ശുചിത്വം സമ്പൂര്‍ണം പദ്ധതി തുടങ്ങി. മുഴുവന്‍ വീടുകളിലും ഫിനോയില്‍ വിതരണം ചെയ്തു. ഉണ്ണികുുളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സി.പി. കരീം അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് അസിസ്റ്റന്റ് സുധാദേവി,

ഓര്‍മപ്പെരുന്നാളിന് കൊടിയേറി

താമരശേരി : പുതുപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ജേക്കബ് മാത്യു കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. പ്രഭാതനമസ്‌കാരം, കുര്‍ബാന എന്നിവ നടന്നു. പെരുന്നാള്‍ ഒരുക്ക ധ്യാനത്തിനു സിസ്റ്റര്‍ റെയ്ച്ചല്‍ നേത്രത്വം നല്‍കി.ചൊവ്വാഴ്ച

പ്രവാസി വ്യവസായിയുടെ തിരോധാനം:അന്വേഷണം എങ്ങുമെത്തിയില്ല

താമരശ്ശേരി: പ്രവാസി വ്യവസായിയുടെ തിരോധാനംഅന്വേഷണം എങ്ങുമെത്തിയില്ല. കുവൈത്തില്‍ വിവിധ ബിസിനസ്സുകള്‍ നടത്തുന്ന താമരശ്ശേരി കോരങ്ങാട് എരഞ്ഞോണ അബ്ദുല്‍ കരീമിനെ (48) യാണ് സെപ്തംബര്‍ 29 മുതല്‍ കാണാതായത്. ഇരുപത്തി മൂന്ന് വര്‍ഷത്തോളമായി കുവൈത്തില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും നടത്തുന്ന അബ്ദുല്‍

കൊടുവള്ളി പാലത്തിന്റെ അപ്രോച്ച് റോഡ് അപകടക്കെണിയാകുന്നു.

കൊടുവള്ളി: റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അപായ സൂചക ബോര്‍ഡുകളില്ലാത്തതും കൊടുവള്ളി പാലത്തിന്റെ അപ്രോച്ച് റോഡ് അപകടക്കെണിയാകുന്നു. പൂനൂര്‍ പുഴക്ക് കുറുകെ കൊടുവള്ളി-നരിക്കുനി റോഡില്‍ നിര്‍മ്മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് ഒരു ഭാഗം മണ്ണിട്ട് ഉയര്‍ത്തിയാണ് നിര്‍മ്മിച്ചത്. കൊടുവള്ളി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : ജില്ലയിലെ ഒമ്പത് ഗ്രാമപ്പഞ്ചായത്തുകള്‍ ജില്ലാ കളക്ടര്‍ സി.എ. ലതയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഒമ്പത് ഗ്രാമപ്പഞ്ചായത്തുകള്‍ ജില്ലാ കളക്ടര്‍ സി.എ. ലതയ്ക്ക് പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ച് (ഇ.എസ്.എ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുതുപ്പാടി,

എന്‍.സി.വി.ടി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനവരി 18 വരെ അപേക്ഷ സ്വീകരിക്കും.

കോഴിക്കോട്: ഗവ. വനിത ഐ.ടി.ഐ.യില്‍ തുടങ്ങുന്ന എന്‍.സി.വി.ടി. കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രേഡുകളിലേക്ക് എസ്.എസ്.എല്‍.സി. പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനവരി 18 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ ഐ.ടി.ഐ. ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0495 2373976.

വനിതകള്‍ക്കായി അലങ്കാരമത്സ്യ ശില്പശാല ജനവരി 15ന്

കോഴിക്കോട്: വനിതകള്‍ക്കായി അലങ്കാരമത്സ്യ പരിപാലനത്തില്‍ ബോധവത്കരണം നടത്തുന്നതിനായി ജനവരി 15ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ മാറാട് സ്പര്‍ശം യൂണിറ്റ് ബില്‍ഡിങ്ങില്‍ ശില്പശാല സംഘടിപ്പിക്കും.വിദഗ്ധര്‍ ക്ലാസ്സെടുക്കും. ജില്ലാ കളക്ടര്‍ സി.എ. ലത ഉദ്ഘാടനം ചെയ്യും.

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മലബാര്‍ സമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: നാടിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന എല്ലാവിഭാഗം മാധ്യമ പ്രവര്‍ത്തകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മലബാര്‍ സമ്മേളനം

നെഹ്രുവിന്റെ 124-ാം ജന്മദിനം ശിശുദിനമായി വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു.

താമരശ്ശേരി: ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 124-ാം ജന്മദിനം ശിശുദിനമായി വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. ഓമശ്ശേരിയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കോമളവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി

കേരളപ്പിറവി ദിനാഘോഷം

മുക്കം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മുക്കം ഓര്‍ഫനേജ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഭാഷാഭിമാന മാസാചരണ പരിപാടികള്‍ രവീന്ദ്രന്‍ മണാശേരി ഉദ്ഘാടനം ചെയ്തു. പി.അബ്ദു അധ്യക്ഷത വഹിച്ചു. ഡി.രഹ്‌ന, പി.ഷിഫ, പി.ഹര്‍ഷന്‍ പ്രസംഗിച്ചു. മുക്കം ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ ബോബി ജോസഫ് ഉദ്ഘാടനം ചെയ്തു. എ.എം. ജമീല അധ്യക്ഷത

എ.കെ. അസ്സയിന്‍ സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

കൊടുവള്ളി:കൊടുവള്ളി പ്രസ് ക്ലബ് ജില്ലയിലെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ എ.കെ. അസ്സയിന്‍ സ്മാരക അവാര്‍ഡ് മാതൃഭൂമി പയ്യോളി ലേഖകന്‍ സി.എം. മനോജ്കുമാറിന് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി. അനീസ് അധ്യക്ഷത വഹിച്ചു. സി.എം. മനോജ് കുമാര്‍ മറുപടിപ്രസംഗം

സി.എം. ആണ്ട് നേര്‍ച്ചയും മുതഅല്ലിം മീറ്റും നടത്തി

കൊടുവള്ളി: എസ്.എസ്.എഫ്. പാലക്കുറ്റി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.എം. വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും മുതഅല്ലിം മീറ്റും സംഘടിപ്പിച്ചു. കുഞ്ഞിസീതികോയ തങ്ങള്‍ ഉദ്ഘാടനം

കൃഷിഭൂമി വായ്‌പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപയുടെ കൃഷിഭൂമി വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിന് 21-നും 50-നുമിടയില്‍ പ്രായമുള്ള പട്ടികജാതിയില്‍പ്പെട്ട ഭൂരഹിത/ നാമമാത്രഭൂമിയുള്ള കര്‍ഷകത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷികവരുമാനം

വെളിമണ്ണ ചെന്നിമ്മല്‍ അങ്കണവാടിക്ക് കളിയൂഞ്ഞാല്‍ നല്‍കി

വെളിമണ്ണ : ചെന്നിമ്മല്‍ അങ്കണവാടിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഊഞ്ഞാലുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം പി.പി. കുഞ്ഞായിന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ദുള്ളക്കുട്ടി അധ്യക്ഷതവഹിച്ചു. പി. മുഹമ്മദ്, മൊയ്തീന്‍കുഞ്ഞി, കെ.ടി. സക്കീന, ടി.സി. മുജീബ്, ലാലി എന്നിവര്‍ പ്രസംഗിച്ചു.

അക്ഷരപച്ച പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കോഴിക്കോട്: ഗ്രീന്‍വ്യൂ പരിസ്ഥിതി സംരക്ഷണ കാര്‍ഷിക കൂട്ടായ്മയുടെ അക്ഷരപച്ച പുരസ്‌കാരം വേങ്ങേരി കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്‍ വിതരണം ചെയ്തു. കാര്‍ഷിക മേഖലയ്ക്കും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച

മടവൂര്‍ സി.എം.മഖാം ഉറൂസിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി.

നരിക്കുനി: മടവൂര്‍ സി.എം.മഖാം ഉറൂസിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.

സി.പി.എമ്മിന്റെ നേതൃത്വത്തില്‍വള്ളുവര്‍കുന്ന് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.

ചമല്‍: സി.പി.എമ്മിന്റെ നേതൃത്വത്തില്‍വള്ളുവര്‍കുന്ന് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ദുരിതജീവിതം നയിക്കുന്ന കോളനിയിലെ 19 കുടുംബങ്ങള്‍ക്കാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്. സി.പി.എം. കട്ടിപ്പാറ ലോക്കല്‍ സെക്രട്ടറി ടി.സി. വാസു കിറ്റ്

തിരുവമ്പാടിയില്‍ വെറ്ററിനറി പോളിക്ളിനിക്കിന് അനുമതി

തിരുവമ്പാടി: തിരുവമ്പാടിയില്‍ വെറ്ററിനറി പോളിക്ളിനിക് അനുവദിച്ചു. നിലവിലുള്ള മൃഗാശുപത്രി പോളിക്ളിനിക്കായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പോളിക്ളിനിക്കില്‍ മുഴുവന്‍സമയ വെറ്ററിനറി സര്‍ജന്‍െറ സേവനം ലഭിക്കും.

ഉപന്യാസ മത്സരം

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ 15ന് ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദ്ദവും പരിപോഷിപ്പിക്കുന്നതിനായി സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല മത്സരങ്ങളിലും കോളജ് വിദ്യാര്‍ഥികള്‍ക്ക്

വിവരാവകാശ നിയമപ്രകാരം രേഖകള്‍ യഥാസമയം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ എല്‍ഡി ക്ലര്‍ക്കിന് പിഴശിക്ഷ

കോഴിക്കോട്: രേഖകള്‍ വിവരാവകാശ നിയമപ്രകാരം യഥാസമയം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ എല്‍ഡി ക്ലര്‍ക്കിന് പിഴശിക്ഷ.കോഴിക്കോട് പി ഡബ്ലു ഡി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ ഓഫീസിലെ എല്‍ഡി ക്ലര്‍ക്ക് കെ.വി. അജിത്കുമാറിനാണ് 7500 രൂപ പിഴയടക്കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.തിരുവമ്പാടി

മരംവീണ് വീട് തകര്‍ന്നു

മുക്കം: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. മുക്കം മാമ്പറ്റകുന്നത്ത് കാര്‍ത്ത്യായനിയുടെ വീടാണ് തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂരക്കും ചുമരിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവസമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

പൂവാല ശല്യം; പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന്

കട്ടിപ്പാറ :കട്ടിപ്പാറയില്‍ സാമൂഹ്യവിരുദ്ധ ശല്യവും പൂവാല വിളയാട്ടവും വര്‍ധിച്ചു വരുന്നതിനാല്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് കല്ലുള്ളതോട് ഗംഗ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ നിന്നും ബൈക്കുകളില്‍ എത്തുന്ന സംഘങ്ങള്‍ വിദ്യാര്‍ഥിനികള്‍ക്കു വഴിനടക്കാന്‍ പറ്റാത്ത തരത്തില്‍

ഉണ്ണികുളം ജിയുപി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉണ്ണികുളം: ഉണ്ണികുളം ജിയുപി സ്‌കൂളില്‍ എസ്എസ്എ ഫണ്ടുപയോഗിച്ച് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പുരുഷന്‍ കടലുി എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.പി ബഷീര്‍, ബാലുശ്ശേരി ബ്ലോക്ക് മെമ്പര്‍ ലത ബാലാഗോപാലന്‍, ഹെഡ്മിസ്ട്രസ്

അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി.

കട്ടിപ്പാറ; വൃാജ മണല്‍ നിര്‍മാണത്തിനെതിരെ പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകനെ അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. കട്ടിപ്പാറ കോളിക്കല്‍ തേവര്‍മലയിലെ അനധികൃത വ്യാജമണല്‍ നിര്‍മാണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന തേവര്‍മല സംരക്ഷണസമിതി വൈസ് ചെയര്‍മാന്‍ രജീഷി(28)നെയാണ് കഴിഞ്ഞ ദിവസം രാത്രി

കൈരളി,ശ്രീ തിയറ്റുകള്‍ അടച്ചിടുന്നു

കോഴിക്കോട്:കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള മാവൂര്‍ റോഡിലെ കൈരളി, ശ്രീ തിയറ്ററുകള്‍ നവീകരണത്തിനായി അടച്ചിടുന്നു. ശ്രീ തിയറ്റര്‍ ഇന്ന് മുതലും കൈരളി 24 നും അടയക്കും. രണ്ട് മാസത്തെ നവീകരണത്തിന് ശേഷം ഓണത്തോടെ തിയറ്ററുകള്‍ തുറക്കാനാണ് പദ്ധതി. നിലവിലുള്ള സീറ്റിംഗ് മാറ്റി പുഷ്ബാക്ക്

താമരശ്ശേരി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ രജതജൂബിലിയുടെ ഭാഗമായി പൂര്‍വാധ്യാപക-അനധ്യാപക സംഗമം നടത്തും

തിരുവമ്പാടി: താമരശ്ശേരി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ രജതജൂബിലിയുടെ ഭാഗമായി പൂര്‍വാധ്യാപക-അനധ്യാപക സംഗമം നടത്തും. 1988-2013 കാലയളവില്‍ രൂപതാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ച അധ്യാപകരും അനധ്യാപകരും സംഗമത്തിനെത്തും. ചൊവ്വാഴ്ച രാവിലെ 10-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നടക്കുന്ന

ഇടിമിന്നലില്‍ വളര്‍ത്തു മൃഗങ്ങള്‍ ചത്തു

താമരശേരി: വേനല്‍മഴയ്‌ക്കൊപ്പം ഇടിമിന്നലില്‍ താമരശേരി അമ്പായത്തോട് ഭാഗത്തെ വീടുകളിലെ വളര്‍ത്തു മൃഗങ്ങള്‍ ചത്തു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. അമ്പായത്തോട് വാഴവേലിത്തറയില്‍ ജോയിയുടെ പശു, ഏലിയാസിന്റെ വീട്ടിലെ വളര്‍ത്തു നായ, വീട്ടുമുറ്റത്തെ കൂട്ടിലടച്ചിരുന്ന അഞ്ച് കോഴികള്‍ എന്നിവ മിന്നലില്‍

പുതുപ്പാടി എന്‍. ആര്‍. ഐ. അസോസിയേഷന്‍ - യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു.

പുതുപ്പാടി എന്‍. ആര്‍. ഐ. അസോസിയേഷന്‍ - യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു. ബെന്നി മാത്യു (ചീഫ് പാട്രന്‍), അഹമ്മദ് ബീച്ചി & മുഹമ്മദ് പി.കെ. (പാട്രന്‍സ്), വില്‍സണ്‍ തോമസ് (പ്രസിഡണ്ട്), അബൂബക്കര്‍ കെ. & തോമസ് മത്തായി എന്ന റെജി (വൈസ് പ്രസിഡന്ടുമാര്‍), നിസാര്‍ പി. കെ. (ജനറല്‍ സെക്രട്ടറി), സുല്‍ഫിക്കര്‍ അലി, അബ്ദുല്‍ ലതീഫ് & അബ്ദുല്‍

വിമാനം കടലില്‍ 'തകര്‍ന്നുവീണു' ; യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എ.ബി.സി എയര്‍ലൈന്‍സിന്റെ വിമാനം ബേപ്പൂരിനടുത്ത കടലില്‍ തകര്‍ന്നുവീണു. നിമിഷങ്ങള്‍ക്കകം കുതിച്ചെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെയും തുറമുഖ വകുപ്പിന്റെയും മറ്റും രക്ഷാപ്രവര്‍ത്തകരും കൊച്ചിയില്‍ നിന്നെത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററും

രാരോത്ത് ഫെസ്റ്റ്

താമരശ്ശേരി: രാരോത്ത് ജി.എം.യു.പി. സ്‌കൂളിന്റെ 91-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാരോത്ത് ഫെസ്റ്റ് തുടങ്ങി. വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്ര പരപ്പന്‍പൊയിലില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍

ബാലുശേരിയില്‍ പണിമുടക്കനുകൂലികള്‍ പോലീസുകാരെ മര്‍ദിച്ചു.

ബാലുശേരി: ബാലുശേരിയില്‍ പണിമുടക്കനുകൂലികള്‍ പോലീസുകാരെ മര്‍ദിച്ചു. മര്‍ദനത്തില്‍ ബാലുശേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ് ദാസ്, പി. സജി എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതായി ബാലുശേരി സിഐ അറിയിച്ചു. ചീനിക്കല്‍

സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ ഉദ്ഘാടന ക്ഷണക്കത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.

കുന്ദമംഗലം: നിയോജക മണ്ഡലത്തിലെ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ ഉദ്ഘാടന ക്ഷണക്കത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പഞ്ചായത്ത് മെമ്പര്‍മാരെയും ആശംസാ പ്രസംഗകരാക്കുകയും എന്നാല്‍ പ്രസിഡന്റുമാരെ

വിശുദ്ധരുടെ ജീവിതം വഴിവിളക്കാവണം: ബിഷപ് മാര്‍ റെമിജിയോസ ്

താമരശേരി: വിശുദ്ധരുടെ ജീവിത മാതൃക നമുക്ക് വഴിവിളക്കുകളാകണമെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മേരി മാതാ കത്തീഡ്രല്‍ തിരുനാള്‍ കുര്‍ബാന മധ്യേ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദിവ്യബലിയില്‍ ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിമറ്റം, ഫാ.ജോസ് കണ്ടത്തിക്കുടി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദേശീയപാതയോരത്ത്

കൊടുവള്ളി വീണ്ടും ഫുട്‌ബോള്‍ ലഹരിയിലേക്ക്.

കൊടുവള്ളി : ഒരിടവേളയക്ക് ശേഷം കൊടുവള്ളി വീണ്ടും ഫുട്‌ബോള്‍ ലഹരിയിലേക്ക്. ബി.വി. അബ്ദുള്ളക്കോയ സ്മാരക മിനിസ്‌റ്റേഡിയത്തില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ ദിനം പ്രതി ആയിരങ്ങളാണ് എത്തുന്നത്. പൂനൂര്‍ പുഴയോരത്തെ ഫ്‌ളഡ്‌ലിറ്റ്

32ാമത് കൊയപ്പ മെമ്മോറിയല്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് കൊടുവള്ളി ഗ്രാമപഞ്ചായത്ത് ഫ്ളഡ്ലിറ്റ് മിനി സ്റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം.

കൊടുവള്ളി: എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കാരാട്ട് അബ്ദുല്‍റസാഖ് അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. തങ്ങള്‍സ് മുഹമ്മദ് പതാക ഉയര്‍ത്തി. കെ.കെ. ഹംസ, കൊടുവള്ളി പ്രസ്ക്ളബ് പ്രസിഡന്‍റ് എം. മുഹമ്മദ് ഫിര്‍ദൗസ് എന്നിവര്‍

ബീച്ച് ആശുപത്രിയുടെ ജനലുകള്‍ അടിച്ചുതകര്‍ത്തു

കോഴിക്കോട്:കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്സിങ് സ്റ്റേഷനിലെ ജനലുകള്‍ അടിച്ചുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കാഷ്വാലിറ്റിക്കു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍മാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും മര്‍ദനമേല്‍ക്കുകയും ചെയ്തു. സംഭവത്തിന്‍െറ പേരില്‍

പ്രധാന സെവന്‍സ് ടൂര്‍ണമെന്റുകളിലൊന്നായ കൊയപ്പ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച കിക്കോഫ്

കൊടുവള്ളി:കൊയപ്പ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച കിക്കോഫ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് ലൈറ്റ്‌നിങ് സ്‌പോര്‍സ് ക്ലബാണ് സംഘടിപ്പിക്കുന്നത്. പൂനൂര്‍പുഴയുടെ തീരത്ത് കൊടുവള്ളി മിനിസ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ രാത്രി

തിരുവമ്പാടിയില്‍ നടക്കുന്ന കാര്‍ഷികമേള വന്‍ വിജയമാക്കി മാറ്റാന്‍ കര്‍ഷക കൂട്ടായ്മ തീരുമാനിച്ചു.

തിരുവമ്പാടി:ഏപ്രില്‍ അഞ്ച് മുതല്‍ 14 വരെ തിരുവമ്പാടിയില്‍ നടക്കുന്ന കാര്‍ഷികമേള വന്‍ വിജയമാക്കി മാറ്റാന്‍ കര്‍ഷക കൂട്ടായ്മ തീരുമാനിച്ചു. പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, മുക്കം, കൊടിയത്തൂര്‍, കാരശേരി, ഓമശേരി പഞ്ചായത്തുകളുടെ കൂട്ടായ്മയിലാണ് മലയോര മഹോത്്‌സവം സംഘടിപ്പിക്കുന്നത്. തിരുവമ്പാടി

പുസ്തക മേള

ബാലുശേരി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴസ് യൂണിയന്‍(കെപിഎസ്ടിയു) ബാലുശേരി ഉപജില്ലക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴുദിവസത്തെ പുസ്തകമേളയ്ക്ക് തുടക്കമായി. ഡോ.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി ദേവാനന്ദ് അധ്യക്ഷത വഹിച്ചു. കെപിഎസ്ടിയു സംസ്ഥാന സെക്രട്ടറി എകെ അബ്ദുല്‍സമദ് ആദ്യവില്പന

റാലി ഫോര്‍ കാന്‍സര്‍ കെയര്‍

കോഴിക്കോട്: വൈസ് മെന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'റാലി ഫോര്‍ കാന്‍സര്‍ കെയര്‍' ജനുവരി 19ന് നടക്കും. രാവിലെ 7.30ന് കോഴിക്കോട് ബീച്ചില്‍ നിന്ന് ആരംഭിച്ച് 190 കീലോമീറ്റര്‍ പിന്നിട്ട് ഊട്ടിയില്‍ അവസാനിക്കും. പങ്കെടുക്കുന്ന ഓരോ കാറിനും 5000 രൂപ പ്രവേശന ഫീസ് നല്‍കണം. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനമായി 25000, 15000, 10000 നല്‍കും.

വയോജന കൂട്ടായ്മ

താമരശേരി: സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ താമരശേരിയില്‍ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ ട്രഷറി ഓഫീസര്‍ ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മനുഷ്യാവബോധം എന്ന വിഷയത്തില്‍ പ്രഫ.ശോഭീന്ദ്രന്‍ പ്രഭാഷണം നടത്തി. പ്രസിഡന്റ് മാണിക്കോത്ത് പ്രഭാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വി.കെ.ശിവശങ്കരന്‍,

അനിമല്‍ വെല്‍ഫെയര്‍ ക്ലബ് താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി.

താമരശ്ശേരി: അനിമല്‍ വെല്‍ഫെയര്‍ ക്ലബ് താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. 16 വിദ്യാര്‍ഥികളെ അംഗങ്ങളാക്കിയാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലബ് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പരിപാലിക്കാന്‍ ഓരോ ആട്ടിന്‍കുട്ടികളെയും വിതരണം ചെയ്തു.വി.എം. ഉമ്മര്‍ എം.എല്‍.എ.

പൂര്‍വ വിദ്യാര്‍ഥി സംഗമം

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 1962-63 വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെയും അന്നത്തെ അധ്യാപകരുടെയും സമ്മേളനം, സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചിന് രാവിലെ 10 മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഫോണ്‍: 9446732614.

ചളിക്കോട് -കാരക്കണ്ടി റോഡ് പണി തുടങ്ങി

കൊടുവള്ളി:കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ചളിക്കോട് - കാരക്കണ്ടി റോഡ് പരിഷ്‌കരണ പ്രവൃത്തി വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ടി.വനജ അധ്യക്ഷത വഹിച്ചു.

താമരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ ജനവരി മൂന്നിന് തിരഞ്ഞെടുക്കും.

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ ജനവരി മൂന്നിന് തിരഞ്ഞെടുക്കും. രാവിലെ 11 മണിക്ക് ഭരണസമിതിയോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പ്. ഇതിന്റെ ഭാഗമായി മുഴുവന്‍ അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കി. മടവൂര്‍ കൃഷിഓഫീസര്‍ രമാദേവിയാണ് റിട്ടേണിങ് ഓഫീസര്‍. മുന്നണി തീരുമാനമനുസരിച്ച് മുസ്‌ലിംലീഗിന്

കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവം 31 മുതല്‍

വടകര: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു 31ന് തിരിതെളിയും. ജനുവരി അഞ്ച് വരെ 16 വേദികളിലായാണ് കലോത്സവം.17 ഉപജില്ലകളിലെ 9500 ഓളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. യുപി, എച്ച്എസ്, എച്ച്എസ്എസ്, സംസ്‌കൃതോത്സവം, അറബി കലോത്സവം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിനും യഥാക്രമം 33, 88, 104, 37,32

കാരാടി ബാര്‍ വിരുദ്ധ സമരം മൂന്നാംഘട്ടത്തിലേക്ക്

താമരശ്ശേരി: കാരാടി ബാറിനെതിരായി മദ്യവിരുദ്ധ ജനകീയ സമിതി നടത്തുന്ന സമരം മൂന്നാംഘട്ടത്തിലേക്ക് കടന്നു. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദുസൂദനന്‍ കുറ്റിയാക്കില്‍ അധ്യക്ഷത വഹിച്ചു. ഫാ.വര്‍ഗീസ് മുഴത്തേറ്റ്, അപ്പുനായര്‍ കണ്ണൂര്‍ , സിസ്റ്റര്‍

ജനുവരി 11 മുതല്‍ 15 വരെ കോഴിക്കോട്ട് നടക്കുന്ന മലബാര്‍ മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍

കോഴിക്കോട്: മലബാര്‍ മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാറിന്റ അധ്യക്ഷതയില്‍ സംഘാടക സമിതിയോഗം തീരുമാനിച്ചു. മഹോത്സവത്തിന് വ്യാപകമായി പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ശാസ്ത്രീയ നൃത്തം, ഗസല്‍, മാജിക് ഷോ, ഗാനമേള, നാടകം, കഥാപ്രസംഗം, ഓട്ടന്‍തുളളല്‍,

എല്‍.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി മുക്കത്ത് കുടുംബധര്‍ണ നടത്തി.

മുക്കം: വിലക്കയറ്റം നിയന്ത്രിക്കുക, സബ്‌സിഡി നിലനിര്‍ത്തുക, റേഷന്‍ സമ്പ്രദായം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുമായി എല്‍.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി മുക്കത്ത് കുടുംബധര്‍ണ നടത്തി. സി.പി.എം. ജില്ലാസെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം. തോമസ് അധ്യക്ഷതവഹിച്ചു. ടി.

സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി

താമരശേരി: യുവതിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല നഷ്ടപ്പെട്ടയതായി പരാതി. താമരശേരിക്കടുത്ത വെളിമണ്ണ കല്‍പള്ളിതൊടിക ഷാഹിനയുടെ കഴുത്തില്‍ നിന്നാണ് നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണാമാല നഷ്ടപ്പെട്ടത്. താമരശേരി ടൗണില്‍ നിന്നാണ് മാല നഷ്ടമായത്.ഇതുസംബന്ധിച്ച് താമരശേരി പോലീസില്‍ പരാതി നല്‍കി. കണ്ടു

വിജയികള്‍ക്ക് സ്വീകരണം നല്‍കി

താമരശേരി: ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, എല്‍പി വിഭാഗങ്ങളില്‍ ഓവറോള്‍ കിരീടം നേടിയ കോടഞ്ചേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റിന്റെയും പിടിഎയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍

ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടു ക്ലാസ്

തിരുവമ്പാടി: 2013 മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെന്ററായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടു ക്ലാസ് നാളെ രാവിലെ 10 നും പ്ലസ് വണ്‍ ക്ലാസ് ഉച്ചയ്ക്ക് ഒന്നിനും നടക്കും. വിദ്യാര്‍ഥികള്‍

വിദ്യാഭ്യാസ വായ്പ: അപാകതകള്‍ പരിഹരിക്കണം

താമരശേരി: ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നടപ്പിലാക്കിയ ബാങ്ക് വായ്പ പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംഇഎസ് പുതുപ്പാടി യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പി.ടി. അസ്സയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എഫ്. നെല്ലാങ്കണ്ടി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

നെല്ലാങ്കണ്ടി: എസ്.എസ്.എഫ്. നെല്ലാങ്കണ്ടി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: വി.പി. ജംഷീം (പ്രസി.), മുഹമ്മദ് അഹ്‌നസ്, മുഹമ്മദ് നിഷാദ്.എ.പി. (വൈ.പ്രസി.), വി.പി. ഷരീഫ് (ജന.സെക്ര.), പി.സി. ഫയാസ്, കെ.ടി. ഫൈജാസ്, ഷാനലാമിഷ് (ജോ.സെക്ര.), കെ. ഫൈസല്‍ (ഖജാ.). അസീസ് സഖാഫി പറക്കുന്ന് അധ്യക്ഷത വഹിച്ചു.

ഗ്യാസ് ഏജന്‍സി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി

താമരശേരി: കൂടത്തായ് ഗ്യാസ് ഏജന്‍സി ഓഫീസിലേയ്ക്ക് ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് കമ്മിറ്റി മാര്‍ച്ച് നടത്തി. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് നടത്തുന്ന കൃത്രിമം അവസാനിപ്പിക്കുക, പാചക വാതക സിലിണ്ടറുകള്‍ ബുക്കുചെയ്യുന്ന ക്രമത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുക, ഉപഭോക്താക്കളോടുള്ള

ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

താമരശേരി: അനധികൃതമായി കടത്തുകയായിരുന്നു ഗ്യാസ് സിലിണ്ടറടങ്ങിയ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 7.30ന് കൂടത്തായി ഗ്യാസ് ഗോഡൗണിന് സമീപമായിരുന്നു സംഭവം. അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നാട്ടുകാര്‍ ഓട്ടോറിക്ഷ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയും

യുവതിയുടെയും കുഞ്ഞിന്റെയും മരണം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന്

നൂറാംതോട് : കരിമ്പില്‍ പൊള്ളലേറ്റ് മരിച്ച യുവതി അസ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ദുരൂഹതയുണെ്ടന്നും അന്വേഷണം നടത്തണമെന്നും നൂറാംതോട് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, എംഎല്‍എ, പോലീസധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്കാനും യോഗം തീരുമാനിച്ചു.

ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന കൂടത്തായ് ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

താമരശേരി: കൂടത്തായ് ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൃത്യമായി ഗ്യാസ് ലഭിക്കുന്നില്ലെന്നും, അമിത വില ഈടാക്കുന്നുവെന്നും കാണിച്ച് നിരവധി ഉപഭോക്താക്കള്‍ കളക്ടര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന നടന്നത്. താലൂക്ക് സപ്ലൈ ഓഫീസര്‍ രാജഗോപാലന്‍ നായര്‍ ഇന്നലെ രാവിലെ

ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്: ഡിസംബര്‍ നാലിന് ഉപതെരഞ്ഞെടുപ്പ് നടക്കും.

കോഴിക്കോട്: വളയം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കീഴ്‌ക്കോട്, രാമനാട്ടുകര ഗ്രാമപഞ്ചായത്തിലെ തോട്ടുങ്ങല്‍ എന്നീ വാര്‍ഡുകളില്‍ ഡിസംബര്‍ നാലിന് ഉപതെരഞ്ഞെടുപ്പ് നടക്കും.

കൊടുവള്ളി ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 4, 5, 6 തീയതികളില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

കൊടുവള്ളി: കൊടുവള്ളി ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 4, 5, 6 തീയതികളില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്വാഗത സംഘം രൂപവത്കരണ യോഗം കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി. വനജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സുബൈദ ഹമീദ്, റംല മക്കാട്ടുപൊയില്‍,

ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാര്‍ച്ച് നടത്തി

നരിക്കുനി: നരിക്കുനി ഗവ.ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കുകയും ഡോക്ടര്‍മാര്‍ അവധിയായതനിനാല്‍ രോഗികള്‍ വരേണ്ടെന്ന് ആസ്​പത്രി ഗെയ്റ്റില്‍ ബോര്‍ഡ് വെക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി മെഡിക്കല്‍ ഓഫീസര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക്

അത്തോളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കാരുണ്യ' പാവപ്പെട്ട കാന്‍സര്‍രോഗികള്‍ക്ക് ചികിത്സാസഹായം വിതരണംചെയ്തു.

ബാലുശ്ശേരി: അത്തോളി 'കാരുണ്യ' പാവപ്പെട്ട കാന്‍സര്‍രോഗികള്‍ക്ക് ചികിത്സാസഹായം വിതരണംചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. സരോജിനി ഉദ്ഘാടനംചെയ്തു. കാരുണ്യ പ്രസിഡന്റ് എ.എം. വേലായുധന്‍ അധ്യക്ഷതവഹിച്ചു. അത്തോളി പഞ്ചായത്ത് അംഗം ബിന്ദുരാജന്‍, കെ.ലീല, ജൈസണ്‍കമ്മോട്ടില്‍ തലക്കുളുത്തൂര്‍ പഞ്ചായത്ത്

ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നടത്തുന്ന ജനസമ്പര്‍ക്കപരിപാടി ജനസമക്ഷം 2 ന് പനങ്ങാട് പഞ്ചായത്തില്‍ നടക്കും.

പനങ്ങാട് : ജില്ലാ കളക്ടര്‍ നടത്തുന്ന ജനസമ്പര്‍ക്കപരിപാടി ജനസമക്ഷം 2 ന് പനങ്ങാട് പഞ്ചായത്തില്‍ നടക്കും. രാവിലെ 9 ന് പൂവമ്പായി എയ്ഡഡ് മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും.പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. കോട്ടൂര്‍, ബാലുശ്ശേരി, പനങ്ങാട്,

കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി

താമരശേരി: കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. കൂടത്തായി നടുക്കണ്ടി കരീം (40) ആണ് പരാതിക്കാരന്‍. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കാരാടി പള്ളിക്ക് സമീപം റോഡില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ മറ്റൊരു കാറിലെത്തിയ ഏഴംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കി അക്രമിക്കുകയും,

കൊടുവള്ളി :പബ്ലിക് ലൈബ്രറി ഞായറാഴ്ച വൈകിട്ട് നാലിന് 'പരിസ്ഥിതിയും മാലിന്യങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

കൊടുവള്ളി: പബ്ലിക് ലൈബ്രറി ഞായറാഴ്ച വൈകിട്ട് നാലിന് 'പരിസ്ഥിതിയും മാലിന്യങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി.സി. ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യും. ടി.പി. വിശ്വനാഥന്‍ ക്ലാസ്സെടുക്കും.

മണല്‍ വാരി കടത്തുകയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ മുക്കം എസ്‌ഐ അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

മുക്കം: ഇരുവഴിഞ്ഞി പുഴയിലെ വെന്റ് പൈപ്പ്് പാലത്തിന് ഭീഷണിയാകുംവിധം മണല്‍ വാരി കടത്തുകയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ മുക്കം എസ്‌ഐ അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ കുമാരനെല്ലൂരിന് സമീപമാണ് സംഭവം. കെഎല്‍ 11 എല്‍ 1498, കെഎല്‍ 11 എം 5883 എന്ന നമ്പറുകളിലുള്ള

ചാരക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് എന്‍.സി.പി. മടവൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

മടവൂര്‍: ചാരക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് എന്‍.സി.പി. മടവൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ. ബേബി വാസന്‍, വേളാട്ട് മുഹമ്മദ്, കെ. അസ്സയിന്‍, സലീം മുട്ടാഞ്ചേരി, വി. മുഹമ്മദ്, കെ.വി. ഭരതന്‍, പി.എം. വേലായുധന്‍, പി. സാലി എന്നിവര്‍ സംസാരിച്ചു.

ജലനിധി: ബൃഹത് പദ്ധതി സര്‍വേ തുടങ്ങി

താമരശേരി: ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ബൃഹത്പദ്ധതിയുടെ എന്‍ജിനിയറിംഗ് സര്‍വേയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നിര്‍വഹിച്ചു.സിഒഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സജി മങ്കര, എ. അരവിന്ദന്‍, കെ.വി. മുഹമ്മദ്, സുഹറ തുടങ്ങിയവര്‍ പങ്കെടുത്തു. കരിങ്ങമണ്ണ

അവയവദാന സമ്മതപത്ര സമര്‍പ്പണം

കോടഞ്ചേരി: ഒയിസ്‌ക ഇന്റര്‍നാഷണല്‍ കോടഞ്ചേരി ചാപ്റ്ററും മദര്‍ കെയര്‍ ഹോസ്പിറ്റല്‍ ഈങ്ങപ്പുഴയും സംയുക്തമായി നാളെ രക്തഗ്രൂപ്പ് നിര്‍ണ്ണയവും അവയവദാന സമ്മതപത്ര സമര്‍പ്പണത്തിനും വേദി ഒരുക്കുന്നു. രാവിലെ 7.30ന് കോടഞ്ചേരിയില്‍ നടക്കുന്ന ചടങ്ങ് സി.മോയിന്‍കുട്ടി എംഎല്‍എ നിര്‍വഹിക്കും. കോടഞ്ചേരി പഞ്ചായത്ത്

ഈങ്ങാപ്പുഴ എം.ജി.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി.

താമരശ്ശേരി: ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളില്‍ ഈങ്ങാപ്പുഴ എം.ജി.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. എല്‍.പി. വിഭാഗത്തില്‍ പള്ളിപ്പുറം എ.എല്‍.പി. സ്‌കൂളാണ് ജേതാക്കള്‍. സാമൂഹ്യശാസ്ത്ര ക്ലബ് കണ്‍വീനര്‍ ലിജോ ജോസഫ്, കെ.പി. അഹമ്മദ്കുട്ടി,

ജില്ലയില്‍ ക്ഷീരബന്ദ്

തിരുവമ്പാടി: ഒരു ലിറ്റര്‍ പാലിന് 50 രൂപയാക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പാല്‍വില നിശ്ചയിക്കുന്നതിനുള്ള മില്‍മയുടെ ചാര്‍ട്ട് പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്ഷീരകര്‍ഷകര്‍ നാളെ ജില്ലയില്‍ ക്ഷീരബന്ദ് ആചരിക്കും. ക്ഷീര സംഘങ്ങളില്‍ നാളെ കര്‍ഷകര്‍ പാല്‍ അളക്കുകയില്ലെന്ന്

ആനക്കാംപൊയിലില്‍ ഫീഡര്‍ ചാര്‍ജ് ചെയ്യണം

തിരുവമ്പാടി: തമ്പലമണ്ണ 33 കെവി സബ്‌സ്റ്റേഷനില്‍ നിന്ന് പുല്ലൂരാംപാറ വഴി ആനക്കാംപൊയിലിലേക്കുള്ള വൈദ്യുതി ഫീഡര്‍ ചാര്‍ജ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്(എം) ആവശ്യപ്പെട്ടു. പണികള്‍ പൂര്‍ത്തീകരിച്ച് ഒന്നര വര്‍ഷമായിട്ടും ബിഎസ്എന്‍എല്‍ ടെലിഫോണ്‍ കേബിളുകള്‍ മാറ്റി സ്ഥാപിക്കാത്തത് മൂലമാണ് ഫീഡര്‍

കേരള കോണ്‍ഗ്രസ് -എം ജില്ലാ സെക്രട്ടറി പി.എ.പീയൂസ് പുത്തന്‍പുരയുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് -എം കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു

താമരശേരി: കേരള കോണ്‍ഗ്രസ് -എം ജില്ലാ സെക്രട്ടറി പി.എ.പീയൂസ് പുത്തന്‍പുരയുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് -എം കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ടൈറ്റസ് അധ്യക്ഷത വഹിച്ചു. സി.ചന്ദ്രന്‍ നായര്‍, കെ.റുഖിയാ ബീവി, വി.പി.വേലായുധന്‍, വി.ടി.അമ്മട്ടി, ജോണ്‍സണ്‍ ചക്കാട്ടില്‍,

കാണാതായ ഗ്രാമപഞ്ചായത്ത് അംഗം പോലീസില്‍ ഹാജരായി

താമരശേരി: കാണാതായ ഗ്രാമപഞ്ചായത്ത് അംഗം പോലീസില്‍ ഹാജരായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡ് മെമ്പര്‍ ശാരദ പുഴക്കുന്ന് ആണ് ഇന്നലെ രാവിലെ താമരശേരി പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. കഴിഞ്ഞ മാസം 20 മുതല്‍ കാണാതായ വാര്‍ഡ് അംഗത്തെ കണെ്ടത്തുന്നതിന് പോലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു.

ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും

താമരശേരി: താമരശേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളെയും ലഹരി വിമുക്തമാക്കാനുള്ള പദ്ധതിക്കു രൂപം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുമേധാവികള്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍, വിദ്യാലയാധികൃതര്‍, പൊതപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗത്തിലാണ് പദ്ധതിക്ക് രൂപം

എസ്.എസ്.എഫ്. നരിക്കുനി ഡിവിഷന്‍ ശില്‌പശാല

നരിക്കുനി: നരിക്കുനി ഡിവിഷന്‍ എസ്.എസ്.എഫ്. സംഘടനാ തിരഞ്ഞെടുപ്പ് ശില്പശാല ഞായറാഴ്ച മൂന്ന് മുതല്‍ നരിക്കുനി ഉപ്പേരാസ് ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.എസ്.എഫ്. സംസ്ഥാന കള്‍ച്ചറല്‍ സെക്രട്ടറി അബ്ദുല്‍മജീദ് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ഒ.ടി.ശഫീഖ് സഖാഫി അധ്യക്ഷത വഹിക്കും.

താമരശ്ശേരി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്രമേളകള്‍ ഒക്ടോബര്‍ 19-ന് പരപ്പന്‍പൊയിലില്‍ നടക്കും.

പരപ്പന്‍പൊയിലില്‍ : താമരശ്ശേരി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്രമേളകള്‍ ഒക്ടോബര്‍ 19-ന് പരപ്പന്‍പൊയിലില്‍ നടക്കും. ശാസ്ത്രമേള രാരോത്ത് ജി.എം.യു.പി. സ്‌കൂളിലും ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്രമേളകള്‍ പരപ്പന്‍പൊയിലില്‍ നുസ്രത്ത് ഹൈസ്‌കൂളിലുമാണ് നടക്കുക.ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി.,

ചുങ്കം, അമ്പായത്തോട് ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ വ്യാപക റെയ്ഡ്.

താമരശേരി: റെയ്ഡില്‍ കട്ടിപ്പാറ പഞ്ചായത്തില്‍പ്പെട്ട അമ്പായത്തോട്ടിലെ ഹോട്ടല്‍ ഹെറിറ്റേജ്, ഹോട്ടല്‍ ആശ, ഹോട്ടല്‍ അലി, താമരശേരി പഞ്ചായത്തില്‍പ്പെട്ട ചുങ്കം മേഖലയിലെ ഹസ്തിനപുരി ഇന്റര്‍നാഷണല്‍, കെന്റ് ബ്രോസ്റ്റ്, റോയല്‍ റസ്‌റ്റോറന്‍ഡ്, ഹോട്ടലുകളായ ന്യൂഫോം, ഹോട്ടല്‍ മാത എന്നിവിടങ്ങളില്‍ നിന്ന്

അധ്യാപക പാക്കേജ് മുന്‍കാലപ്രാബല്യം നല്‍കണം

കൊടുവള്ളി: അധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി ശമ്പളവും നിയമനാംഗീകാരവും ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും മുന്‍കാലപ്രാബല്യം നല്‍കണമെന്നും കെ.എസ്.ടി.യു. കൊടുവള്ളി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ കെ. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി. ഹംസ അധ്യക്ഷത വഹിച്ചു

പരപ്പന്‍പൊയില്‍: എസ്.എന്‍.ഡി.പി. യോഗം സ്വാശ്രയസംഘം രൂപവത്കരിച്ചു

പരപ്പന്‍പൊയില്‍എസ്.എന്‍.ഡി.പി. യോഗം താമരശ്ശേരി ശാഖയുടെ കീഴിലുള്ള പരപ്പന്‍പൊയില്‍ അരുവിപ്പുറം കുടുംബ യൂണിറ്റില്‍ സ്വാശ്രയസംഘം രൂപവത്കരിച്ചു. വനിതാസംഘം കേന്ദ്രസമിതി അംഗം രാധാ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.കെ. അപ്പുക്കുട്ടന്‍, എ. കൃഷ്ണന്‍കുട്ടി, കെ.ടി. രാമകൃഷ്ണന്‍, ഷൈജു

നീന്തല്‍: കോടഞ്ചേരി സെന്റ് ജോസഫ്‌സിന് കിരീടം

കോടഞ്ചേരി: ജില്ലാ അക്വാട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 236 പോയിന്റ് നേടി കോടഞ്ചേരി സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് കിരീടം നേടി.129 പോയിന്റ് നേടി നവരത്‌ന അക്വാട്ടിക്ക് ക്ലബ് രണ്ടാം സ്ഥാനവും 103 പോയിന്റ് നേടി ചെറൂട്ടി മെമ്മോറിയല്‍ സ്വിമ്മിംഗ് പൂള്‍ ക്ലബ് മൂന്നാം സ്ഥാനവും നേടി. ചെറൂട്ടി നഗര്‍ സ്വിമ്മിംഗ് പൂളില്‍

ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കളക്ടര്‍ക്ക് പരാതി

കോടഞ്ചേരി :ഗവണ്‍മെന്റ് കോളജിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതായി പരാതി. ഉഗ്ര ശബ്ദത്തോടെയുള്ള സ്‌ഫോടനം മൂലം പലപ്പോഴും ക്ലാസുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിയിലാണ്. ക്വാറിയുടെ സമീപത്തുള്ള

പെണ്‍കുട്ടിയെ പീഡിപ്പിച്ചു: വീട്ടുടമയടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുത്തു

തിരുവമ്പാടി: തൊണ്ടിമ്മലിലെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ വീട്ടുടമയടക്കം രണ്ട് പേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിനിയും കുന്നംകുളത്തെ കോളജ് വിദ്യാര്‍ഥിനി പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. തിരുവമ്പാടി പാമ്പിഴഞ്ഞപാറയില്‍ താമസക്കാരനായ

എല്‍ഐസി പോളിസികള്‍ക്ക് ചുമത്തിയിട്ടുള്ള സര്‍വീസ് ടാക്‌സ് പിന്‍വലിക്കണമെന്ന് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ

താമരശേരി: എല്‍ഐസി പോളിസികള്‍ക്ക് ചുമത്തിയിട്ടുള്ള സര്‍വീസ് ടാക്‌സ് പിന്‍വലിക്കണമെന്ന് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ താമരശേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എല്‍ഐസി പ്രീമിയമായി സമാഹരിക്കുന്ന പണം ദീര്‍ഘകാലം രാഷ്ട്രസേവനത്തിനായി ഉപയോഗിക്കുന്നതിനാല്‍ സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തുന്നതില്‍

കട്ടിപ്പാറയില്‍ കുന്നിടിക്കലും മട്ടിമണല്‍ ഖനനവും വ്യാപകം

കട്ടിപ്പാറ :കട്ടിപ്പാറ പഞ്ചായത്തില്‍ കുന്നിടിക്കലും മട്ടിമണല്‍ ഖനനവും വ്യാപകമാകുന്നതായി പരാതി. പഞ്ചായത്തിലെ ചമല്‍, വെട്ടിഒഴിഞ്ഞതോട്, പുല്ലാഞ്ഞിമേട്, കരിഞ്ചോല എന്നീ മേഖലകളിലാണ് വ്യാപകമായി കുന്നിടിക്കല്‍ നടക്കുന്നത്. രാപകല്‍ ഭേദമെന്യേ നിരവധി ലോറികളിലാണ് ഈ പ്രദേശങ്ങളില്‍ നിന്ന് മണ്ണ് പൊടിയാക്കി

പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍: പിടിഎ പ്രസിഡന്റിനെ മര്‍ദിച്ചതായി പരാതി

താമരശേരി: പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഉപജില്ലാ വോളിമേളയില്‍ കായികാധ്യാപകനും വിദ്യാര്‍ഥികളും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എത്തിയ പിടിഎ പ്രസിഡന്റിനെ മര്‍ദിച്ചതായി പരാതി. സ്‌കൂളിലെ പത്താംക്ലാസിലെ രണ്ട് വിദ്യാര്‍ഥികളെ ഗെയിംസിനിടയില്‍

കേരളോത്സവം ഒക്‌ടോബര്‍ ഒന്ന് മുതല്‍

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമതലം മുതല്‍ സംസ്ഥാനതലം വരെ നടത്തുന്ന കേരളോത്സവം ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കും. 50 ഇനങ്ങളില്‍ കലാമത്സരങ്ങളും 40 ഇനങ്ങളില്‍ കാര്‍ഷിക- കായിക മത്സരങ്ങളും നടക്കും. ഈ വര്‍ഷം മുതല്‍ ആര്‍ച്ചറി മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തേക്കുംകുറ്റി ഫാത്തിമാതാ എല്‍പി സ്‌കൂളില്‍ മാതൃസംഗമവും ബോധവത്കരണ ക്ലാസും നടത്തി.

തേക്കുംകുറ്റി:തേക്കുംകുറ്റി ഫാത്തിമാതാ എല്‍പി സ്‌കൂളില്‍ മാതൃസംഗമവും ബോധവത്കരണ ക്ലാസും നടത്തി. അമ്മമാര്‍ അറിയാന്‍ എന്ന വിഷയത്തില്‍ തോമസ് വലിയപറമ്പന്‍ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് എം. സലാം, പിടിഎ ചെയര്‍പേഴ്‌സണ്‍ റസി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: മറിയപ്പുറത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പണിത നേതൃത്വത്തില്‍ പണിത രാജീവ്ഗാന്ധി സ്മാരക സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിച്ചു. അടക്കം 14,85,0000 രൂപ മുടക്കി പണിത രാജീവ്ഗാന്ധി സ്മാരക സാംസ്‌കാരിക നിലയം പ്രദേശത്തെ മൂന്ന് എസ്

സര്‍വമത പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിച്ചു

കൊടുവള്ളി :മുന്‍ മന്ത്രിയും മികച്ച പാര്‍ലിമെന്റേറിയനുമായിരുന്ന ടി.എം. ജേക്കബിന്റെ 63-ാം ജന്മദിനത്തില്‍ കേരളകോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വമത പ്രാര്‍ത്ഥനാസദസ് സംഘടിപ്പിച്ചു. ജിതിന്‍ ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സലീം പുല്ലടി ഉദ്ഘാടനം

കുടുംബശ്രീ പുസ്തകയാത്ര

കോഴിക്കോട്: കുടുംബശ്രീ അംഗങ്ങളുടെ അനുഭവ സമാഹാരണത്തിന്റെ ഭാഗമായി നടത്തുന്ന പുസ്തക യാത്ര നാളെ മുതല്‍ 18 വരെ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മുഹമ്മദ് ഫൈസല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് വയനാട്ടില്‍ നിന്നും എത്തുന്ന പുസ്തകയാത്രയുടെ ആദ്യ സ്വീകരണകേന്ദ്രം

ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി വേണമെന്ന്

കോടഞ്ചേരി: മലയോര മേഖലയായ കോടഞ്ചേരിയിലേയ്ക്ക് ഓമശേരി, താമരശേരി, ഈങ്ങാപ്പഴു ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ട്രിപ്പ് മുടക്കുന്നതായി പരാതി. രാത്രി ഏഴിന് ശേഷം ഈ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ പലതും ട്രിപ് മുടക്കുന്നത് മൂലം വളരെ സാമ്പത്തിക നഷ്ടം സഹിച്ചാണ് രാത്രിയില്‍ പ്രദേശവാസികള്‍ വീടുകളിലെത്തുന്നത്.

താമരശേരി ഗവ. ആശുപത്രിയില്‍ സംഘര്‍ഷം

താമരശേരി: അത്യാസന നിലയിലുള്ള രോഗിയുടെ സമീപത്ത് ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പരാതി.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്‍ അബ്ദുറഹിമാനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി

ഡോ. സി. കൃഷ്ണന് അംഗീകാരം

കോടഞ്ചേരി : മാനവിക-സാമൂഹിക വിഷയങ്ങളില്‍ കോളജ്, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് യുജിസി നല്കുന്ന മേജര്‍ ഗവേഷണ പ്രോജക്ടിന് കോടഞ്ചേരി ഗവണ്‍മെന്റ് കോളജ് സാമ്പത്തിക ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. സി. കൃഷ്ണന്‍ അര്‍ഹനായി. 'ഇന്ത്യയിലെ ദേശീയ ഇ-ഗവേണന്‍സ് പദ്ധതി- നിജസ്ഥിതി, പ്രയോജനം, പ്രതിബന്ധം' എന്ന വിഷയമാണ്

വികലാംഗ ഗ്രാമസഭ

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചാത്തിലെ മുഴുവന്‍ വികലാംഗരായ വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഗ്രാമസഭ പഞ്ചായത്ത് ഹാളില്‍ നടന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.

ഉരുള്‍പൊട്ടല്‍: സഹായധനം കൈമാറി

മുക്കം: ആനക്കാംപൊയില്‍ ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് പള്ളോട്ടിഹില്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍.തോമസ് നാഗപറമ്പില്‍ വിദ്യാര്‍ഥികളില്‍ നിന്നും ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ഫാ.ജയിംസ് അഞ്ചുകണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ഫാ.പോള്‍

     Share