Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
സര്‍വേയര്‍ താത്കാലിക നിയമനം, ഫോണ്‍: 0495 2369300.

കോഴിക്കോട്: നഗരാസൂത്രണ പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ ജോലികള്‍ക്കായി മാര്‍ച്ച് വരെ ഐ.ടി.ഐ. സര്‍വേ/ ഡ്രാഫ്റ്റ്‌സ്മാന്‍ യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനവരി 18ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ചക്കോരത്തുകുളം ബി.ജി. റോഡിലുള്ള

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യില്‍ ഇന്റീരിയല്‍ ഡെക്കറേഷന്‍ ആന്‍ഡ് ഡിസൈനിങ് ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്റീരിയല്‍ ഡെക്കറേഷന്‍ ആന്‍ഡ് ഡിസൈനിങ് ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്റീരിയല്‍ ഡെക്കറേഷന്‍ ആന്‍ഡ്

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപക നിയമനം. അഭിമുഖം ജനവരി 21ന് നടക്കും.

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ താത്കാലികാടിസ്ഥാനത്തില്‍ ലക്‌ചേഴ്‌സിന്റെ നിയമനത്തിനുള്ള അഭിമുഖം ജനവരി 21ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് വെബ്‌സൈറ്റ് www.nitc.ac.in സന്ദര്‍ശിക്കുക.

പുതിയ അപേക്ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം

കോഴിക്കോട്: ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്ന പുതിയ അപേക്ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായത്തിന് രോഗികളടക്കമുളളവര്‍ അപേക്ഷയോടൊപ്പം കഴിഞ്ഞ

പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. ഹൈസ്‌കൂളിലേക്ക് അധ്യാപക നിയമനം

പരപ്പന്‍പൊയില്‍: ::: രാരോത്ത് ഗവ. ഹൈസ്‌കൂളിലേക്ക് വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരെ നിയമിക്കും. കൂടിക്കാഴ്ച സപ്തംബര്‍ 27ന്. വിഷയവും സമയവും സോഷ്യല്‍ സയന്‍സ്-9.00, ഗണിതം-10.00, ഹിന്ദി-11.00, ഫിസിക്കല്‍ സയന്‍സ്-2.00, മലയാളം-3.00.

ഫോട്ടോ - വീഡിയോ പ്രദര്‍ശനവും മത്സരവും

കോഴിക്കോട്:കേരള ഫോട്ടോ- വീഡിയോഗ്രാഫേഴ്‌സ് ആന്‍ഡ് കളര്‍ലാബ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) സംസ്ഥാന കണ്‍വെന്‍ഷന്റെ ഭാഗമായി ഫോട്ടോ- വീഡിയോ ചിത്രമത്സരവും പ്രദര്‍ശനവും നടത്തും. 26, 27 തീയതികളിലാണ് കണ്‍വെന്‍ഷന്‍. ഫോണ്‍: 0495-4012275, 9446047500.

ആധാര്‍നമ്പര്‍ അക്കൗണ്ടുമായി ചേര്‍ത്തണം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍നിന്ന് സാമൂഹിക സുരക്ഷ, വാര്‍ധക്യ, കര്‍ഷക, വികലാംഗ, വിധവ, 50 വയസ്സുകഴിഞ്ഞ അവിവാഹിത, പെന്‍ഷന്‍ പറ്റുന്നവര്‍ അവരുടെ ആധാര്‍ നമ്പറുകള്‍ പോസ്റ്റ് ഓഫീസ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ആധാര്‍ നമ്പറുകള്‍ പഞ്ചായത്തില്‍ നല്‍കാത്തവര്‍ ഓഫീസില്‍ എത്തിക്കണം.

കൂണ്‍ കൃഷിയില്‍ പരിശീലനം

കോഴിക്കോട്: മഷ്‌റൂം ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കുന്നു. 20ന് കോഴിക്കോട് ശിക്ഷക് സദനിലാണ് പരിശീലന പരിപാടി സംഘിടിപ്പിക്കുന്നത്. ഫോണ്‍: 9349491001.

ജില്ലാതല ക്വിസ് മത്സരം

കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിംഗ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ 15 ന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു കോളേജില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2373371, 8547077360.

കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കോഴ്‌സ്

കോഴിക്കോട്: സി-ഡാക്ക് കേന്ദ്രത്തിന്റെ കോഴിക്കോട് സെന്ററില്‍ ആരംഭിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്, ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ടെക്‌നോളജി, ഹാര്‍ഡ്‌വെയര്‍ വിത്ത് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

ലയണ്‍സ് ക്ലബുംഹമാര ചെസ് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ചെസ് ചാമ്പ്യന്‍ഷിപ്പ് 15 ആരംഭിക്കും.

കോഴിക്കോട്: ഹമാര ചെസ് അക്കാഡമിയും ലയണ്‍സ് ക്ലബുംസംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ചെസ് ചാമ്പ്യന്‍ഷിപ്പ് 15 ആരംഭിക്കും. ലയണ്‍സ് ഹാളില്‍ നടക്കുന്ന മത്സരത്തില്‍ അണ്ടര്‍ 15,13,11,9 വിഭാഗങ്ങളിലായി പ്രത്യേക മത്സരങ്ങളും ക്യാഷ അവാര്‍ഡുകളുമുണ്ടായിരിക്കും.ഇന്നു വൈകുന്നേരം ഏഴുവരെ അക്കാഡമിയിലെത്തി പേരുകള്‍

വ്യക്തിത്വ വികസന ക്യാമ്പ്

കൂടത്തായ് : സെന്റ് മേരീസ് എച്ച്എസ്എസില്‍ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി. മാനന്തവാടി മേരിമാത കോളജ് ഇംഗ്ലീഷ് പ്രഫസര്‍ റവ. ഡോ. ഫ്രാന്‍സിസ് ഞെളംപുഴ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെങ്ങളയില്‍ അധ്യക്ഷത വഹിച്ചു. ഫാ. സിബി പൊന്‍പാറ, ഇംഗ്ലീഷ് ക്ലബ് പ്രസിഡന്റ്

ഓറിയന്റേഷന്‍ ട്രെയിനിംഗ്

കോഴിക്കോട്: നെഹ്‌റു യുവകേന്ദ്ര കാസര്‍ഗോഡ്, കണ്ണൂര്‍, മാഹി, കോഴിക്കോട് ജില്ലകളിലെ ദേശീയ യുവസേന വോളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന ഓറിയന്റേഷന്‍ ട്രെയിനിംഗ് ഇന്ന് വൈകുന്നേരം നാലിന് ്‌യൂത്ത് ഹോസ്റ്റലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ സി.എ.

കെല്‍ട്രോണില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, ഡാറ്റാ എന്‍ട്രി, ഡിടിപി, എംഎസ് ഓഫീസ്, സി/സി++ കോഴ്‌സുകളിലേക്കും നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ 75 ശതമാനം ഫീസ് സൗജന്യമായി നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു.

വാക്ക്-ഇന്‍ -ഇന്റര്‍വ്യൂ

കോഴിക്കോട്: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ എ.ആര്‍.എസ്.എച്ച് കൗണ്‍സിലറെ നിയമിക്കുന്നു. എംഎസ്ഡബ്ല്യൂ (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക്) അല്ലെങ്കില്‍ എംഎസ്‌സി സൈക്കോളജി യോഗ്യതയുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൗണ്‍സിലിങ്ങില്‍ പരിചയം അഭികാമ്യം. താത്പര്യമുളളവര്‍

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കക്കോടി പ്രീമെട്രിക് ഹോസ്റ്റലില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, ഹിന്ദി വിഷയങ്ങളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും ഉള്ളവര്‍ക്കും യു.പി. വിഭാഗത്തില്‍ ടി.ടി.സി. ഉള്ളവര്‍ക്കും

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൂണേരി ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം തൂണേരി ഐ.ടി.ഐ., വടകര, തൂണേരി, കുന്നുമ്മല്‍, മേലടി ബ്ലോക്ക് ഓഫീസുകളില്‍നിന്നും ഉത്തരമേഖലാ ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന

അധ്യാപക നിയമനം

പുതുപ്പാടി: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 17 ന് രാവിലെ 11 ന് ഹൈസ്‌കൂള്‍ ഓഫീസില്‍

ടെലിഫോണ്‍ അദാലത്ത്

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ പരാതികളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി ടെലിഫോണ്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മേയ് അവസാന വാരം നടത്തുന്ന അദാലത്തിലേക്കുള്ള പരാതികള്‍ ടെലിഫോണ്‍ നമ്പര്‍ സഹിതം സുകുമാരന്‍ നായര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ടെലികോം ബിഎസ്എന്‍എല്‍,

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ മേയ് അഞ്ച് മുതല്‍ സ്വീകരിക്കും.

കോഴിക്കോട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ മേയ് അഞ്ച് മുതല്‍ സ്വീകരിക്കും. 25 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായും അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഫോം പ്രിന്റ് എടുത്ത് ഏതെങ്കിലും വിഎച്ച്എസ്ഇ സ്‌കൂളില്‍ 25 രൂപ അപേക്ഷ ഫീയൊടൊപ്പം നല്‍കണം.

തൊഴില്‍ മികവ് തെളിയിച്ച് എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് നേടാനവസരം

കേന്ദ്രതൊഴില്‍ മന്ത്രാലയം നടപ്പിലാക്കിവരുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം വിവിധ മേഖലകളില്‍ തൊഴില്‍ പരിചയമുളളവര്‍ക്കും സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്കും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നേടാനവസരം. കിറ്റ്‌കോ മാര്‍ച്ച്,

ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്

കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക്കില്‍ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495-2370714, 9946889182. അവസാനതീയതി: ഫിബ്രവരി 27.

അംഗപരിമിതരുടെ കലാമേള അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ അംഗപരിമിതര്‍ക്കുവേണ്ടി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കലാമേള നടത്തുന്നു. 15 മുതല്‍ 18 വയസുവരെയുളളവര്‍ക്കും 19 മുതല്‍ 23 വയസുവരെയുളളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. മിമിക്രി, പ്രച്ഛന്നവേഷം, മോണോആക്റ്റ്, നൃത്തം, സംഘഗാനം, മലയാളകവിതാ രചന, പദ്യപാരായണം, പ്രസംഗം, ഉപന്യാസം,

നന്മണ്ട ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍

നന്മണ്ട: നന്മണ്ട ഗ്രാമപ്പഞ്ചായത്ത് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍ 22, 23 തീയതികളില്‍ വിവിധകേന്ദ്രങ്ങളില്‍ നടക്കും. 2012 ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഫോട്ടോയാണ് എടുക്കുന്നത്. ഒരു കുടുംബത്തില്‍നിന്ന് അഞ്ച് പേര്‍ക്ക് ഫോട്ടോയെടുക്കാം.അക്ഷയ

അപേക്ഷ ക്ഷണിച്ചു

കൊടുവള്ളി: കൊടുവള്ളി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി. പാസായ 18-നും 40-നും ഇടയില്‍ പ്രായമുള്ള യുവതികളില്‍ നിന്ന് ലാബ് ടെക്‌നീഷ്യന്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ 23-ന് മുമ്പ് അസ്സല്‍

പിഎസ്‌സി വിജ്ഞാപനം

കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍ 32 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 6. കൂടുതല്‍ വിവരങ്ങള്‍ ംംം.സലൃമഹമുരെ.ീൃഴ ലഭിക്കും. മെഡിക്കല്‍ ഓഫീസര്‍ അസിസ്റ്റന്റ് കംപൈലര്‍, വൊക്കേഷണല്‍ ടീച്ചര്‍, കേരള വാട്ടര്‍

ആര്‍മി റിക്രൂട്ടിങ് റാലി

കോഴിക്കോട്: ലക്ഷദ്വീപ് നിവാസികളായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ആര്‍മി റിക്രൂട്ടിങ് റാലി ഫിബ്രവരി 15 മുതല്‍ 18 വരെ കവറത്തി ഗവണ്മെന്റ് സ്റ്റേഡിയത്തില്‍ നടക്കും. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ (ക്ലര്‍ക്ക്/സ്റ്റോര്‍കീപ്പര്‍), സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ നഴ്‌സിങ് അസിസ്റ്റന്റ്, ട്രേഡ്‌സ്‌മെന്‍

അപേക്ഷ ക്ഷണിച്ചു

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പൊതുപ്രവേശന പരീക്ഷ-2013-ന് അപേക്ഷ ക്ഷണിച്ചു. മെയ് 11, 12 തീയതികളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പൊതുപ്രവേശന പരീക്ഷ നടക്കും. 11-ന് ബിരുദാനന്തര ബിരുദ വിഭാഗത്തിലും 12-ന് ബി.ടെക്. വിഭാഗത്തിലുമാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍: www.cusat.nic.in, www.cusat.ac.in വെബ്‌സൈറ്റുകളില്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു.

കോഴിക്കോട്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. 30ന് ജയഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദാലത്തില്‍ എസ്ബിടി കോഴിക്കോട്,മാവൂര്‍റോഡ്,ബേപ്പൂര്‍,ഫറോക്ക്,കല്ലായ്,കുന്നമംഗലം,മാങ്കാവ്,മീഞ്ചന്ത,പാളയം,എരഞ്ഞിപ്പാലം,പുതിയറ ശാഖകളില്‍ വായ്പാകുടിശികയുള്ളവര്‍ക്ക് പങ്കെടുക്കാം.

വിക്കി സൗജന്യ ഉന്നത വിദ്യഭ്യാസ പദ്ധതി

കോഴിക്കോട്: വിക്കി സൗജന്യ ഉന്നത വിദ്യഭ്യാസ പദ്ധതിയില്‍ പങ്കെടുക്കുന്നതിനായി അഭ്യസ്തവിദ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണ യോഗവും അംഗത്വ വിതരണവും നടത്തുന്നു. ഈ മാസം 19ന് രാവിലെ പത്തിന് കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്‌കൂളിലാണ് യോഗം നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിക്കി

എസ്.ബി.ടി. ഇന്റര്‍വ്യൂ പരിശീലനം

കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക്ഓഫ് ട്രാവന്‍കൂറില്‍ ക്ലറിക്കല്‍നിയമനത്തിന് യോഗ്യതനേടി അഭിമുഖത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബി.ഇ.എഫ്.ഐ)മോക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെ പരിശീലന പരിപാടി നടത്തുന്നു. ജനവരി20, 21, 22 തീയതികളിലായിരിക്കും പരിശീലനം. താത്പര്യമുള്ളവര്‍

അധ്യാപക ഒഴിവ്

കോഴിക്കോട്: പറമ്പില്‍ എച്ച്.എസ്.എസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍സയന്‍സ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ജനവരി നാലിന് 11-ന്.

അപേക്ഷ ക്ഷണിച്ചു

കൊടുവള്ളി: കൃഷിവകുപ്പ് കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച അഗ്രോ സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ഐ.ടി.സി രണ്ടുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ (അഞ്ച്), വി.എച്ച്.എസ്.ഇ (കൃഷി) പാസായവര്‍ (അഞ്ച്), പത്താംതരം വരെ പഠിച്ചവര്‍ (അഞ്ച്). കൊടുവള്ളി

മൊബൈല്‍ അദാലത്ത്

മുക്കം: സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ അദാലത്ത് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ 21 ന് സിറ്റിങ് നടത്തും. മധ്യസ്ഥത വഴി വിവിധ കേസുകള്‍ തീര്‍പ്പാക്കുക, നിയമോപദേശം നല്‍കുക, നിയമ ബോധവത്കരണം തുടങ്ങിയവയാണ് ലക്ഷ്യം. സിവില്‍ കേസുകള്‍, ബാങ്ക് ലോണ്‍ കേസുകള്‍, കുടുംബ പ്രശ്‌നങ്ങള്‍,

ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട്: ബേപ്പൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറെ ദിവസവേതന ാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്റര്‍വ്യൂ 10 ന് രാവിലെ 10 മണിക്ക്.

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐ കളില്‍ കമ്പ്യൂട്ടര്‍ ലിറ്ററസി കോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 225 രൂപ നിരക്കില്‍ മാസം 7500 രൂപയാണ് വേതനം. കേന്ദ്ര തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുളള കമ്പ്യൂട്ടര്‍ -ഓപ്പറേറ്റര്‍- കം- പ്രോഗ്രാം അസിസ്റ്റന്റ്

കല്ലായ് ഗവ.ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി അധ്യാപക ഒഴിവുണ്ട്

കല്ലായ് ഗവ.ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി അധ്യാപക ഒഴിവുണ്ട്. ഇന്റര്‍വ്യൂ നവംബര്‍ 7-ന് ബുധനാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഓഫീസില്‍ ഹാജരാവണം.

യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പ് നവംബര്‍ അവസാന വാരം

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അവസാനവാരം കോഴിക്കോട് വെച്ച് മാധ്യമ പ്രവര്‍ത്തന ക്യാമ്പ് നടത്തുന്നു. മാധ്യമ രംഗത്തെ പ്രഗത്ഭര്‍ പ്രബന്ധം അവതരിപ്പിക്കും. ജില്ലയില്‍ നിന്നുളള 10 പേര്‍ക്കാണ് അവസരം. ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ പഠിക്കുന്നവര്‍, പഠിച്ച് കഴിഞ്ഞവര്‍,

ഡിസിഎ കോഴ്‌സ്

കോഴിക്കോട്: കേരള സ്റ്റേറ്റ് സി- ആപ്റ്റിന്റെ കോഴിക്കോട് ട്രെയിനിംഗ് വിംഗില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ( ഡിസിഎ) കോഴ്‌സിനു അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടുവോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുളള ഡിപ്ലോമയോയാണ്. അപേക്ഷാ ഫോം 100/- രൂപയ്ക്ക് സെന്ററില്‍

മുഹമ്മദ് റഫി റിസര്‍ച്ച് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അവാര്‍ഡ് നല്‍കും

കോഴിക്കോട്: മുഹമ്മദ് റഫി റിസര്‍ച്ച് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വെള്ളിമാടുകുന്ന് ജുവനൈല്‍ഹോമിലെ എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും, റഫി സ്മൃതിയും ഒക്ടോബര്‍ 27-ന് മൂന്ന് മണിക്ക് ജുവനൈല്‍ ഹോമില്‍ നടത്തും.

     Share