Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തരുപ്പച്ച വൃക്ഷോദ്യാനം ശ്രദ്ധേയമാവുന്നു.

താമരശേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരിസ്ഥിതിയെ സ്‌നേഹിച്ചും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുമുള്ള, തരുപ്പച്ച വൃക്ഷോദ്യാനം ശ്രദ്ധേയമാവുന്നു.സ്‌കൂളിനോടു ചേര്‍ന്ന അഞ്ച് സെന്റ് സ്ഥലത്തെ വൃക്ഷോദ്യാനം അപൂര്‍വ്വയിനം വൃക്ഷങ്ങളുടെയും ഔഷധച്ചെടികളുടെയും കലവറയാണ്.

കാക്കവയല്‍ വനപര്‍വം പ്രകൃതി സ്നേഹികളുടെ സന്ദര്‍ശന കേന്ദ്രമാകുന്നു

പുതുപ്പാടി;കാക്കവയലിലെ ജൈവ വൈവിധ്യ ഉദ്യാനം പ്രകൃതി സ്നേഹികളുടെ സന്ദര്‍ശന കേന്ദ്രമാകുന്നു. താമരശേരി ഫോറസ്റ്റ് റെയ്ഞ്ചിലെ കാക്കവയലില്‍ 111 ഹെക്റ്റര്‍ ഭൂമിയില്‍ വനം വകുപ്പ് ഒരുക്കിയ വനപര്‍വം ജൈവ വൈവിധ്യ ഉദ്യാനമാണു പ്രകൃതിയുടെ തനിമ ആഗ്രഹിക്കുന്നവര്‍ക്കും ജൈവവൈവിധ്യ നിരീക്ഷകര്‍ക്കും ആകര്‍ഷമാകുന്നത്.

തിരുവമ്പാടി ടൗണ്‍ വികസനം വേഗത്തിലാക്കും : സര്‍വകക്ഷി യോഗം

തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തനം സജീവമാക്കാന്‍ സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. തിരുവമ്പാടി വില്ലേജ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ താഴെ തിരുവമ്പാടി ജംഗ്ഷന്‍ വരെയുള്ള ഭാഗം റോഡ് പത്ത് മീറ്റര്‍ വീതിയില്‍ ഇരുവശത്തും ഓടകള്‍ നിര്‍മിച്ച്

നൂറാംതോട്, മുട്ടിയിട്ടതോട്, വട്ടച്ചിറ, പ്രദേശങ്ങളില്‍ കൃഷിത്തോട്ടങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി.

കോടഞ്ചേരി: നൂറാംതോട്, മുട്ടിയിട്ടതോട്, വട്ടച്ചിറ, പ്രദേശങ്ങളില്‍ കൃഷിത്തോട്ടങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. തന്നാണ്ട് വിളകളായ മരച്ചീനി, ചേന, ചേമ്പ്, ചെറുകിഴങ്ങ്, പച്ചക്കറികള്‍, വാഴകള്‍ എന്നിവയ്ക്ക് നേരെയാണ് നിരന്തരമായ കാട്ടുപന്നി ശല്യം ഉണ്ടാകുന്നത്. കാട്ടുകുരങ്ങിന്റെ ശല്യവും ദിനംപ്രതി

ഈങ്ങാപ്പുഴ വനപര്‍വ്വത്തില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

താമരശേരി: വനംവകുപ്പ് പ്രകൃതിയെക്കുറിച്ച് പഠിക്കാനും ആസ്വദിക്കാനും തയ്യാറാക്കിയ ജൈവവൈവിധ്യ ഉദ്യാനമായ വനപര്‍വ്വത്തില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. താമരശേരിക്കടുത്ത പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയില്‍ ദേശീയപാതയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാറിയാണ് കാക്കവയല്‍ വനപര്‍വം.നിത്യ ഹരിത

സംയോജിത സമ്മിശ്രജൈവ കൃഷിയിലൂടെ കെ.ആര്‍. ജോസെന്ന കര്‍ഷകന്‍ കാര്‍ഷികരംഗത്ത് വ്യത്യസ്തനാകുന്നു

ഉസ്മാന്‍ ചെമ്പ്ര താമരശേരി: താമരശേരി മൈക്കാവ് കാത്തിരത്തിങ്ങല്‍ ജോസ് തന്റെ മൂന്നേക്കര്‍ സ്ഥലത്ത് ഒരിഞ്ച് ഭൂമിയും പാഴാക്കാതെ ജാതി, വാഴ, കപ്പ, കമുങ്ങ,് തെങ്ങ,് ചേന, ചേമ്പ്, മഞ്ഞള്‍, കൊക്കൊ, മറ്റുപച്ചക്കറികള്‍ തുടങ്ങിയവ ശാസ്ത്രീയമായ രീതിയില്‍ ഇടകലര്‍ത്തിയുള്ള കൃഷി നടത്തിയാണ് മലയോര മേഖലയിലെ കാര്‍ഷിക

മലയോര മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ഒഴിയാബാധയായി തുടരുന്നു.

പുതുപ്പാടി:മലയോര മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ഒഴിയാബാധയായി തുടരുന്നു. താമരശേരി ദേശീയ പാതയോരത്തും കൊയിലാണ്ടി-മുക്കം സംസ്ഥാന പാതയിലുമാണ് പ്ലാസ്റ്റിക് മാലിന്യമുക്ത കോഴിക്കോട് പദ്ധതി(മാപ്പ്)യുടെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളുടെ മുകളിലേയ്ക്ക് കൂടുതല്‍ മാലിന്യങ്ങള്‍ വാഹനങ്ങളില്‍

ജന്മ വൈകല്യങ്ങളെ മറികടക്കാന്‍ 'കാരുണ്യതീര'ത്തൊരു കാമ്പസ്

ദുബൈ: ബുദ്ധിമാന്ദ്യമടക്കമുള്ള മാനസിക വൈകല്യങ്ങളാലും ശാരീരിക ബലഹീനതകളാലും കഷ്ടപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ മാതൃകയാവുന്നു. കോഴിക്കോട് പൂനൂരില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരാണ് സ്‌കൂളിന്റെ ശില്‍പികള്‍. നാല് വര്‍ഷം

ജൈവകൃഷിയിലൂടെ കാന്തപുരത്തെ വീടുകളില്‍ പച്ചക്കറിക്കൃഷി വിപ്ലവം

ഉസ്മാന്‍ പി. ചെമ്പ്ര താമരശേരി: മാരക കീടനാശിനികള്‍ കാര്‍ഷികലോകത്തെ കീഴടക്കുമ്പോള്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ കാന്തപുരം ഗ്രാമം ജൈവകൃഷിയിലേക്കു പിച്ചവയ്ക്കുന്നു. പച്ചക്കറികളും പഴങ്ങളും മനുഷ്യശരീരത്തെ തകര്‍ക്കുന്ന വിഷവാഹകരാവുമ്പോള്‍ കാന്തപുരം ഹരിതഗ്രാമം ജൈവകൃഷിപദ്ധതിയിലൂടെ പ്രതിരോധം

മണി കെട്ടിയ കുന്തവും അരയില്‍ ബെല്‍റ്റും ബെല്‍റ്റിലൊരു കത്തിയുമായാല്‍ അഞ്ചലോട്ടക്കാരന്‍ ;താമരശേരി സ്വദേശി വേണ്ടാക്കുന്ന് വി.കെ. രാഘവന്റെ കഥ

താമരശേരി: അരയില്‍ ബെല്‍റ്റും മണി കെട്ടിയ കുന്തവും ബെല്‍റ്റിലൊരു കത്തിയുമായാല്‍ അഞ്ചലോട്ടക്കാരന്‍; ഇനി തിരച്ചിലും അടുക്കലും കഴിഞ്ഞ് മുദ്രവച്ച സഞ്ചി കയ്യില്‍ കിട്ടിയാല്‍ ഓട്ടം തുടങ്ങുകയായി. താമരശേരി സ്വദേശി വേണ്ടാക്കുന്ന് വി.കെ. രാഘവന്റെ കഥയാണിത്. 1950 നവംബര്‍ ഏഴാം തീയതി തുടങ്ങിയതാണ് രാഘവന്‍ തന്റെ

കലഹമില്ലാത്ത വീട്

അനീഷ്. കെ. (അലൈദ്) വടകര കുടുംബ കലഹമില്ലാത്ത വീട് ഈ അത്യാധുനിക കാലഘട്ടത്തില്‍ കുറവാണ്.കാലം അതിനു കാരണമാകുന്നു. സാഹചര്യങ്ങള്‍ വില്ലനാകുന്ന കാഴ്ചയാണ് സമൂഹത്തില്‍ കാണുന്നത്. സ്വത്ത് തര്‍ക്കം ,ദാമ്പത്യപ്രശ്‌നങ്ങള്‍ എന്നിവയാണ് കുടുംബകലഹത്തിനു പ്രധാനകാരണം. ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സാമൂഹിക

സംസാര ഭാഷ അന്യമായവര്‍ക്ക് ആശ്വസമായി വീഡിയോ കോള്‍ സംവിധാനം

താമരശ്ശേരി: ലാന്റ്‌ഫോണുകളും മൊബൈല്‍ഫോണുകളും വ്യാപകമാവുമ്പോഴും സംസാരഭാഷം അന്യമായതിന്റെ പേരില്‍ ആധുനിക വാര്‍ത്താ വിനിമയസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്ന ബധിരസമൂഹത്തിന് മൂന്നാംതലമുറ (3-ജി) സംവിധാനങ്ങള്‍ ആശ്വസമാവുകയാണ്. ശബ്ദമില്ലാത്തവരുടെ ലോകത്ത് ആശയവിനിമയത്തിന്റെ പുതിയ വാതായനം

സാന്ത്വന വനം യാഥാര്‍ത്ഥ്യമാവുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ചെസ്റ്റ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ കോമ്പൗണ്ടില്‍ രോഗികള്‍ക്കാശ്വാസം പകരുന്നതിനായി സാന്ത്വന വനം യാഥാര്‍ത്ഥ്യമാവുന്നു. ഒന്‍പത് ഏക്കറോളം വിസ്തീര്‍ണ്ണമുള്ള കോമ്പൗണ്ടില്‍ രണ്ട് ഏക്കര്‍

വൈവിദ്ധ്യമാര്‍ന്ന വി. ഖുര്‍ആന്‍ പകര്‍പ്പുകളുമായി ഒരു സ്റ്റാള്‍

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്റെ വൈവിധ്യമായ പകര്‍പ്പുകളുമായി കുഞ്ഞാലന്റെ ഖുര്‍ആന്‍ വില്‍പന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. മുന്ന് സെന്റീ മീറ്റര്‍ നീളവും രണ്ട് സെന്റീ മീറ്റര്‍ വീതിയുമാണ് ഏറ്റവും ചെറിയ ഖുര്‍ആന്‍ മുതല്‍ സഹാബത്തും താബിഉകളും വരെ കൈപ്പടിയില്‍ എഴുതി സൂക്ഷിച്ചിരുന്ന ഖുര്‍ആനിന്റെ പതിപ്പുകളും

വിശുദ്ധ നാളുകള്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് താമരശ്ശേരിയില്‍ ബംഗാളി യുവാവിന്റെ ബാങ്കൊലികള്‍

വിശുദ്ധ റമദാനിന്റെ നാളുകളെ സമ്പുഷ്ടമാക്കാന്‍ ഈണത്തിലുള്ള ബംഗാളി യുവാവിന്റെ ബാങ്കൊലികള്‍ താമരശ്ശേരിയില്‍ ശ്രദ്ധേയമാകുന്നു. താമരശ്ശേരി മിനി സിവില്‍സ്റ്റേഷനും പോലീസ് സ്‌റ്റേഷനും, സബ് ട്രഷറിക്കും അടുത്തായി താമരശ്ശേരിയുടെ ഹൃദയാഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നിക്കല്‍ ജുമാ മസ്ജിദില്‍ പശ്ചിമ

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും

ഷിബു മാത്യു ലോകം വളരെവേഗം സഞ്ചരിക്കുമ്പോള്‍ നമ്മളും അതിവേഗം സഞ്ചരിക്കാന്‍ ശ്രമിക്കും. നമുക്ക് പലപ്പോഴും സമയം തികയാറില്ല. എവിടെയെങ്കിലുംഓടിചെന്നിട്ട് പെട്ടന്ന് തന്നെ കാര്യം സാധിച്ച് മടങ്ങിപ്പോകണം. മറ്റുള്ളവര്‍ നമ്മുടെ തിരക്ക് മനസിലാക്കി നമുക്ക്‌വേണ്ടി വഴിമാറിത്തരണമെന്ന്നമ്മള്‍ പലപ്പോഴും

ഭൂമിയുടെ അവകാശികള്‍ക്കായി... ഉണ്ണീരിക്കുന്ന്

വൃക്ഷങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യരേറെയുണ്ട്. ചിലര്‍ പ്രഭാഷണത്തിലും മറ്റുചിലര്‍ പ്രവര്‍ത്തിയിലുമാണു വൃക്ഷപ്രേമം പ്രകടിപ്പിക്കുക. രണ്ടാമത്തെ ജനുസ്സില്‍പെടുന്നവര്‍ ഭൂമിയില്‍ അപൂര്‍വം. വൃക്ഷങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍ തുടങ്ങി കോടാനുകോടി ജീവജാലങ്ങള്‍ക്കായി സ്വയം ഹരിതോദ്യാനം തന്നെ ഒരുക്കിയിരിക്കുകയാണ്

ഈങ്ങാപ്പുഴയില്‍ പുഴ കയ്യേറ്റം; പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാകുമെന്ന് പരാതി

-പി.എം. ആറ്റകോയ തങ്ങള്‍ താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ പുഴ കയേറി സ്ഥലം കെട്ടിയെടുക്കുന്നത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതമുളവാക്കുമെന്ന് പരാതി. അങ്ങാടിയില്‍ ബസ് സ്റ്റാന്റിനു സമീപം പുഴഭാഗമാണ് സ്വകാര്യവ്യക്തി കെട്ടിയെടുക്കുന്നത്. ഇവിടെ പുഴമധ്യത്തിലുള്ള തുരുത്തിന്റെ ഇരുവശത്തുകൂടിയായിരുന്നു നീരൊഴുക്ക്.

     Share