Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
നാട്ടുവാര്‍ത്തകള്‍
വാക്കുതര്‍ക്കത്തിനിടെ യുവാവ് സോഡകുപ്പികൊണ്ട് കുത്തേററ് മരിച്ചു. :സംഭവം താമരശ്ശേരിക്കടുത്ത് കുടുക്കിലുമ്മാരത്ത്

താമരശേരി: വാക്കുതര്‍ക്കത്തിനിടെ യുവാവ് സോഡകുപ്പികൊണ്ട് കുത്തേററ് മരിച്ചു. കുടുക്കിലുമ്മാരം ആലപ്പടിമ്മല്‍ മൂസ്സയുടെ മകന്‍ അബ്ദു റഹീം (38) ആണ് മരിച്ചത്. കുടുക്കിലുമ്മാരം അങ്ങാടിയില്‍ വെച്ച് വാക്കു തര്‍ക്കത്തിനിടെ. കുടുക്കിലുമ്മാരം വെങ്കണക്കല്‍ ഷമീര്‍ , അങ്ങാടിയില്‍ വിതരണത്തിനുകൊണ്ടുവന്ന സോഡാവണ്ടിയില്‍നിന്ന്

ജോണ്‍ ഓത്തിക്കലിനെ ആദരിച്ചു

താമരശേരി: കേരള മദ്യനിരോധന സമിതിയുടെ ജില്ലാനേതൃതലത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഓത്തിക്കലിനെ സമിതി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ആദര ഫലകം കൈമാറി. ജില്ലാ പ്രസിഡണ്ട് സി. ചാത്തുക്കുട്ടി അധ്യക്ഷനായി

ആദിവാസി കുഞ്ഞ് മരിച്ചു.

താമരശേരി: പാത്തിപ്പാറ ആദിവാസി കോളനിയിലെ നാലുമാസം പ്രായമായ കഞ്ഞ് പോഷകാഹാരക്കുറവ് മൂലം മരിച്ചു. കോളനിയിലെ ബാലന്‍ ചക്കി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. നാലുമാസം മുമ്പ് കോളനിയില്‍ തന്നെയാണ് പ്രസവം നടന്നത്. കുഞ്ഞിന് അസുഖമായതിനെത്തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ്

കെഎന്‍എം പൂനൂര്‍ മണ്ഡലം ഏകദിന പഠന ക്യാമ്പ്

പുനൂര്‍: കെഎന്‍എം പൂനൂര്‍ മണ്ഡലം ഏകദിന പഠന ക്യാമ്പ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുനൂര്‍ മുബാറക് അറബിക് കോളേജില്‍ നടക്കും. രാവിലെ മൂന്നിന് നടക്കുന്ന സമാപന സമ്മേളനം എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും.

താമരശ്ശേരി താലൂക്ക് ആശുപത്രി കാരുണ്യ ഡയാലിസിസ് സെന്ററിന്റെ ഉല്‍ഘാടനം തിങ്കളാഴ്ച (ഫെബ്രുവരി 16 )

താമരശ്ശേരി : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച കാരുണ്യ ഡയാലിസിസ് സെന്ററിന്റെ ഉല്‍ഘാടനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും . പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍

എളേറ്റില്‍ ഈസ്റ്റ് എ.എം.എല്‍.പി. സ്‌കൂള്‍ വാര്‍ഷികം

എളേറ്റില്‍ : എളേറ്റില്‍ ഈസ്റ്റ് എ.എം.എല്‍.പി. സ്‌കൂള്‍ 84-ാം വാര്‍ഷികം പി.ടി.എ. പ്രസിഡന്റ് ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം. സമദ് അധ്യക്ഷതവഹിച്ചു. പി.പി. സാലിഹ്, കെ. സലീം എന്നിവര്‍ പ്രസംഗിച്ചു. സമാപനയോഗം എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ്. സംസ്ഥാന സെക്രട്ടറി കെ.കെ.എ. ജബ്ബാര്‍ സമ്മാനദാനം നിര്‍വഹിച്ചു. എം. ജമീല

പയോണയില്‍ പുഴ കയ്യേറ്റം വ്യാപകം

പുതുപ്പാടി:പുതുപ്പാടി പഞ്ചായത്തിലെ കക്കാട് -പയോണ ഭാഗത്ത്്് പുഴകയ്യേറ്റം വ്യാപകമായതോടെ പുഴ വീതി കുറഞ്ഞു തോടായി മാറിയതായി ആക്ഷേപം.ഏറെ നാട്ടുകാര്‍ ഉപയോഗിച്ചു വരുന്ന പുഴയില്‍ നീരൊഴുക്ക് പോലും തടസ്സപ്പെടുത്തിയാണ് ഇരു ഭാഗങ്ങളിലും പുഴയോരം ഭൂ ഉടമകള്‍ കരിങ്കല്‍ ഉപയോഗിച്ചു കെട്ടിയെടുക്കുന്നത്.

കൊടുവള്ളി പോലീസ്്് സ്്്്്്‌റ്റേഷന്‍ മാറ്റണമെന്ന്്്

കൊടുവള്ളി: പ്രായം ചെന്നവര്‍ക്കും വികലാംഗര്‍ ഉള്‍പ്പെടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും എത്തിച്ചേരാന്‍ പ്രയാസമുള്ള കുന്നിന്‍മുകളില്‍നിന്ന് കൊടുവള്ളി പോലീസ്്് സ്്്്്്‌റ്റേഷന്‍ മാറ്റിസ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം കൊടുവള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ്

ജില്ലാ വോളിബോള്‍ മത്സരം: വോയ്‌സ് ഓഫ് വാവാട് ജേതാക്കള്‍

വാവാട് : ഗ്രീന്‍വോയ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വാവാട് സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റില്‍ വോയ്‌സ് ഓഫ് വാവാട് ജേതാക്കളായി. ഫൈനലില്‍ ഇന്‍ഫോ ഈര്‍പ്പോണയെയാണ് പരാജയപ്പെടുത്തിയത്. സ്വാഗതസംഘം ചെയര്‍മാന്‍ ഒ.കെ. മജീദ്, കണ്‍വീനര്‍ ടി.പി.നിസാര്‍ എന്നിവര്‍ ട്രോഫികള്‍ നല്‍കി. കെ.കെ.ഗഫൂര്‍ അധ്യക്ഷത

അംഗന്‍വാടി കലോത്സവം

കിഴക്കോത്ത: കിഴക്കോത്ത് പഞ്ചായത്ത് അംഗന്‍വാടി കലോത്സവം എളേറ്റിലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. നഫീസ ഉദ്ഘാടനംചെയ്തു. സി.ടി. വനജ അധ്യക്ഷതവഹിച്ചു. കെ.കെ. ആലി, വി.കെ. കുഞ്ഞായിന്‍കുട്ടി, റംല മക്കാട്ടുപൊയില്‍, പി.ഡി. നാസര്‍, എം.പി. ആയിശക്കുട്ടി, എം.പി. ഉസ്സയിന്‍, എന്നിവര്‍ പ്രസംഗിച്ചു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍

ബാഗ് മോഷണം പോയി

കൊടുവള്ളി : ബൈക്കിലെ പെട്ടിയില്‍ സൂക്ഷിച്ച പണവും രേഖകളുമടങ്ങിയ ബാഗ് മോഷണംപോയതായി പരാതി. കൊടുവളളിയിലെ പത്രം ഏജന്റായ എരഞ്ഞിക്കോത്ത് മുയല്‍വീട്ടില്‍ അസ്സയിന്റെ ബാഗാണ് കൊടുവള്ളി ടൗണില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെ ബൈക്ക് റോഡരികില്‍ നിര്‍ത്തി പത്രക്കെട്ടുകള്‍

രാസവസ്തുക്കള്‍ ഉപയോഗിച്ചു പഴുപ്പിച്ച മാമ്പഴം സുലഭം : അധികൃതര്‍ക്ക് കണ്ണടക്കുന്നു

താമരശ്ശേരി: രാസവസ്തുക്കള്‍ ഉപയോഗിച്ചു പഴുപ്പിച്ച മാങ്ങകള്‍ വിപണിയില്‍ സുലഭം. ഇത്തരം മാമ്പഴങ്ങള്‍ ഉപയോഗിക്കുന്നത്് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന്്് നടിക്കുകയാണ്. വലിയ തോതില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മാമ്പഴങ്ങള്‍ തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍

എം.എല്‍.എ.യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിംഗ് നടത്തി

താമരശേരി : എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് ടാറിംഗ്്് നടത്തിയ പൂളക്കാപറമ്പ് -വരിക്കിഴങ്ങില്‍ -പന്തലുകുന്ന് റോഡ് വി.എം. ഉമ്മര്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. വി.സി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് റാഷിദ പാണരുകണ്ടി, സി.പി. ലൈല, ജസീല മജീദ്, എം.പി. ജനാര്‍ദനന്‍, കെ. എം. മൊയ്തീന്‍കോയ, കെ.കെ. അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു

അമ്പായത്തോട് നിവാസികളുടെ കുടിവെള്ള പദ്ധതി മാതൃകയാവുന്നു.

താമരശ്ശേരി: രണ്ടേകാല്‍ സെന്റ്ഭൂ മിയില്‍ മൂന്ന് കിണറും 18 പമ്പ് സെറ്റും ഒരുക്കി സംയുക്ത കുടിവെള്ള പദ്ധതിയുമായി അമ്പായത്തോട് നിവാസികള്‍ മാതൃകയാവുന്നു. അമ്പായത്തോട് പ്രദേശത്തെ 34 കുടുംബങ്ങളാണ്്്് തങ്ങളുടെ കുടിവെള്ള പരിഹാരത്തിനു സര്‍ക്കാര്‍ പദ്ധതികള്‍ കാത്തുനില്‍ക്കാതെ സ്വന്തമായി സംയുക്ത കുടിവെള്ള

താമരശേരിയില്‍ രേഖകളില്ലാതെ കറങ്ങിയ ബംഗ്ലാദേശ് യുവതി പിടിയില്‍

താമരശേരി: താമരശേരിയില്‍ രേഖകളില്ലാതെ കറങ്ങിയ ബംഗ്ലാദേശ് യുവതി താമരശേരി പോലീസ് പിടിയില്‍. ബംഗ്ലാദേശിയിലെ ധാക്ക കാലാഗുണ്ട സ്വദേശിനിയായ റുക്‌സാന (20) ആണു അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 10 ഓടെ താമരശേരി പഴയ ബസ്സ്റ്റാന്‍ഡു പരിസരത്തു കറങ്ങുകയായിരുന്ന യുവതിയെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍

താമരശേരി മുന്‍സിപ്പാലിറ്റിയാകാന്‍ കളമൊരുങ്ങുന്നു : താമരശേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതി റസല്യൂഷന്‍ പാസ്സാക്കി.

താമരശേരി: താമരശേരി മുന്‍സിപ്പാലിറ്റിയാകാന്‍ കളമൊരുങ്ങുന്നു. നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ മുന്‍സിപ്പാലിറ്റിയാക്കാന്‍ വേണ്ട ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നു തുടങ്ങിക്കഴിഞ്ഞതോടെ താമരശേരി ഗ്രാമ പഞ്ചായത്തും ഇതുസംബന്ധിച്ചുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. കെ.പി.എ. മജീദ്

പുതുപ്പാടിയില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് അയല്‍വാസികളായ വിദ്യാര്‍ഥികള്‍ മരിച്ചു.

താമരശേരി :ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് അയല്‍വാസികളായ വിദ്യാര്‍ഥികള്‍ മരിച്ചു. പുതുപ്പാടി കൈതപ്പൊയില്‍ വേഞ്ചേരിക്കുന്നത്ത് ഇബ്രാഹീം മുസ്ല്യാരുടെ മകന്‍ മുഹമ്മദ് റമീസ് ( 17 ) , വേഞ്ചരി കണ്ണോത്ത്ചാലില്‍ മുഹമ്മദിലിയുടെ മകന്‍ മുഹമ്മദ് നിയായ് ( 17 ) എന്നിവരാണ് മരിച്ചത് .ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ

ജനപ്രതിധികള്‍ കണ്ണ് തുറന്നു;
കാരാടിയില്‍ ഇനി ബാര്‍ ഇല്ല.

താമരശ്ശേരി: നാട്ടുകാരെ വഞ്ചിച്ച് പ്രവര്‍ത്തനമാരംഭിച്ച കാരാടി പതിനെട്ടാം മൈലിലെ ബാര്‍ ഹോട്ടലിനെതിരെ അഞ്ച് വര്‍ഷക്കാലമായി നടത്തിവന്ന സമരത്തിന് ആഹ്ലാദകരമായ പരിസമാപ്തി. സമരം ശക്തമായതോടെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉള്‍പ്പെടുയുള്ളവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്

ദേശീയ പാതയില്‍ താമശ്ശേരിക്കടുത്ത് വട്ടക്കുണ്ട് വളവിനു സമീപം ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

താമരശ്ശേരി : ദേശീയ പാതയില്‍ താമശ്ശേരിക്കടുത്ത് വട്ടക്കുണ്ട് വളവിനു സമീപം ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു .ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം.ഡല്‍ഹിയില്‍ നിന്ന് എറണാകുളത്തേക്ക് അലൂമിനിയം -സ്‌ററീല്‍ അസംസ്‌കൃത വസ്തുക്കളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത് .ഡ്രൈവര്‍ക്കു നിസ്സാര

താമരശേരി പ്രസ് ക്ലബ് സംഘടിപ്പിച്ച സാക്ഷ്യം: താമരശ്ശേരി ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി.

താമരശേരി: താലൂക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി താമരശ്ശേരി പ്രസ് ക്ലബിന്റെ ആഭിമുഖ്യത

താമരശ്ശേരി താലൂക്ക് യാഥാര്‍ഥ്യമായി:ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ

താമരശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ച താമരശ്ശേരി താലൂക്കിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ശാരീരിക അസ്വാസ്ഥ്യം കാരണം വിശ്രമിക്കുന്നത്കാരണമാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. താമരശേരി

മലോറം തോട് സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് കെട്ടിയ ഇരുമ്പുവല ശ്രദ്ധേയമാവുന്നു.

പുതുപ്പാടി: നിരവധി കുടുംബങ്ങള്‍ കുടിക്കാനും കുളിക്കാനും ആശ്രയിക്കുന്ന തോട് സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് കെട്ടിയ ഇരുമ്പുവല ശ്രദ്ധേയമാവുന്നു. പുതുപ്പാടി പഞ്ചായത്തിലെ 14ാം വാര്‍ഡിലെ മലോറം തോട് സംരക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ഇരുമ്പു വലകെട്ടിയത്. കൊളമലയില്‍ നിന്നും ഉല്‍ഭവിച്ചു കിലോമീറ്ററുകള്‍

മഞ്ഞപ്പുഴ വറ്റിത്തുടങ്ങിയതോടെ പുഴ കയ്യേറി മലിനപ്പെടുത്തലും നഞ്ച് കലക്കിയുള്ള മീന്‍പിടുത്തവും തകൃതിയായി.

ബാലുശ്ശേരി: കുടിവെള്ള സ്രോതസ്സായ മഞ്ഞപ്പുഴ വറ്റിത്തുടങ്ങിയതോടെ പുഴ കയ്യേറി മലിനപ്പെടുത്തലും നഞ്ച് കലക്കിയുള്ള മീന്‍പിടുത്തവും തകൃതിയായി. ബാലുശ്ശേരി, പനങ്ങാട്, കോട്ടൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മഞ്ഞപ്പുഴ ബാലുശ്ശേരി മേഖലയിലെ ഏക കുടിവെള്ള സ്രോതസ്സാണ്. പുഴ കേന്ദ്രീകരിച്ചാണ് പഞ്ചായത്ത്തല

താമരശ്ശേരിയില്‍ ട്രാഫിക് പരിഷ്‌കാരം അട്ടിമറിക്കുന്നതിനെതിരെ ധര്‍ണ്ണ നടത്തി.

താമരശ്ശേരി: താമരശ്ശേരിയില്‍ ട്രാഫിക് പരിഷ്‌കരണം അട്ടിമറിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് പുതിയ ബസ് സ്റ്റാന്റ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യവും

കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പാലിയേറ്റിവ് കെയറിന് സഹായധനം നല്‍കി

കൊടുവള്ളി : കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി രംഗത്ത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നതിന് സ്വരൂപിച്ച തുക അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് സ്വാന്ത്വനമേകുന്നതിനുവേണ്ടി കൊടുവള്ളി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് നല്‍കി.

ലിങ്കേജ് വായ്പാമേള

ഓമശേരി ;കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന ലക്ഷ്യ കാമ്പയിന്റെ ഭാഗമായി കേരള ഗ്രാമീണ്‍ബാങ്ക് ഓമശേരി ശാഖയും പഞ്ചായത്ത് കുടുംബശ്രീ സിഡിഎസും സംയുക്തമായി ഓമശേരിയില്‍ സംഘടിപ്പിച്ച ലിങ്കേജ് വായ്പാമേള പഞ്ചായത്ത് പ്രസിഡന്റ് കെ എം കോമളവല്ലി ഉദ്ഘാടനം ചെയ്തു. ബാങ്ക് ശാഖാ മാനേജര്‍ ജയപ്രകാശ് അധ്യക്ഷത

കൊയിലാണ്ടി- താമരശ്ശേരി-മുക്കം-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണത്തിന് ഭരണാനുമതി ഉടന്‍; മന്ത്രി ഇബ്രാഹിം കുഞ്ഞ്

മുക്കം: കൊയിലാണ്ടി- താമരശ്ശേരി-മുക്കം-എടവണ്ണ സംസ്ഥാന പാതയുടെ പുനരുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയതായും ഉടന്‍ ഭരണാനുമതി ലഭിക്കുമെന്നും മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഗോതമ്പ് റോഡ്പുതിയനിടം റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.്. ചുരം ബദല്‍റോഡും എത്രയുംപെട്ടെന്ന്

നഗരവികസന അതോറിറ്റിയുടെ സെമിനാര്‍ ജനവരി 13ന്

കോഴിക്കോട്: നഗരവികസന അതോറിറ്റിയുടെ നഗരവികസന സെമിനാര്‍ 13ന് രാവിലെ 10 മണിക്ക് ചാലപ്പുറം സിറ്റി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. നഗരകാര്യ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കും. നഗരവികസന അതോറിറ്റി ജില്ലയുടെ

കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും നടന്നു

പുല്ലാളൂര്‍: പുല്ലാളൂര്‍ എ.എല്‍.പി. സ്‌കൂളിലെ കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും വി.എം. ഉമ്മര്‍ എം.എല്‍.എ. നിര്‍വഹിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപിക എം.എന്‍. ഭാമയ്ക്ക് യാത്രയയപ്പും നല്‍കി. മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമോഹന്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. കെ. മുഹമ്മദ് സമ്മാനദാനം

ജില്ലാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് യങ് സ്റ്റാര്‍ ജിംനേഷ്യത്തിന് ട്രോഫി

നരിക്കുനി : നരിക്കുനിയില്‍ നടന്ന മിസ്റ്റര്‍ കോഴിക്കോട - 2014, ജില്ലാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ 85 പോയന്റ് നേടി കോഴിക്കോട് യങ്സ്റ്റാര്‍ ജിംനേഷ്യം ചാമ്പ്യന്മാരായി. മിഥുന്‍ (സബ്ജൂനിയര്‍ മിസ്റ്റര്‍ കോഴിക്കോട്), അദിന്‍ പ്രകാശ് ( ജൂനിയര്‍ മിസ്റ്റര്‍ കോഴിക്കോട്), പി. ഷാനവാസ് ( മിസ്റ്റര്‍ കോഴിക്കോട്

കൊടുവള്ളിയില്‍ പുകവലിക്കെതിരെ നടപടി തുടങ്ങി

കൊടുവള്ളി : കേന്ദ്ര പുകയില ഉപയോഗ നിയന്ത്രണ നിയമത്തിന്റെ ഭാഗമായി കൊടുവള്ളിയില്‍ നടപടി തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ പുകയില ഉത്പന്നങ്ങള്‍ വിറ്റവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ പുകവലിച്ചവര്‍ക്കെതിരെയും നിയമാനുസൃത ബോര്‍ഡുകള്‍ സ്ഥാപിക്കാതെ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയവര്‍ക്കെതിരെയുമാണ്

ഗൃഹോപകരണ കമ്പ്യൂട്ടര്‍ വായ്പാ മേള കോടഞ്ചേരിയില്‍ ആരംഭിച്ചു വായ്പാമേള

കോടഞ്ചേരി: സര്‍വീസ് സഹകരണ ബാങ്കും കണ്ണങ്കണ്ടി കോഴിക്കോടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗൃഹോപകരണ കമ്പ്യൂട്ടര്‍ വായ്പാ മേള കോടഞ്ചേരിയില്‍ ആരംഭിച്ചു. വായ്പാമേള കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നിര്‍വേലില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്കുട്ടി വിളക്കുന്നേല്‍

12 പഞ്ചായത്തുകളില്‍പെട്ട 20 വില്ലേജുകള്‍ ഉള്‍പ്പെടുത്തി താമരശ്ശേരി താലൂക്ക് യാഥാര്‍ഥ്യമാകുന്നു.ഉദ്ഘാടനം 14ന് മുഖ്യമന്ത്രി

താമരശ്ശേരി: കിഴക്കന്‍ മലയോര നിവാസികളുടെ പതിറ്റാണ്ടുകളായുള്ള പുതിയ താലൂക്കിനുവേണ്ടിയുളള ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. 12 പന്ചായത്തുകളില്‍പെട്ട 20 വില്ലേജുകളുമായി പുതിയ താലൂക്ക് ജനവരി 14ന് പ്രവര്‍ത്തിച്ചുതുടങ്ങും. താമരശ്ശേരി മിനി സിവില്‍ സ്‌റ്റേഷനാണ് താലൂക്കിന്റെ ആസ്ഥാനം.കോഴിക്കോട്, കൊയിലാണ്ടി

കൊടുവളളിയില്‍ ബൈക്ക് ദേശീയപാതക്കരികിലെ ഓവുചാലിലേക്ക് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥി ദാരുണമായി മരിച്ചു. വയനാട്ടിലേക്ക് പുറപ്പെടുന്ന വിനോദയാത്രയുടെ വണ്ടിയില്‍ കയറാന്‍ പോവുമ്പോയാണ് അപകടം

കൊടുവള്ളി: ബൈക്ക് ദേശീയപാതക്കരികിലെ ഓവുചാലിലേക്ക് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥി ദാരുണമായി മരിച്ചു. ഒപ്പം ബൈക്ക് ഓടിച്ചിരുന്ന ബന്ധുവിന് പരിക്കേറ്റു. കൊടുവള്ളി ചുണ്ടപ്പുറം കോഴിപ്പറമ്പത്ത് മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് റായിഫാ(15)ണ് മരിച്ചത്. പരിക്കേറ്റ പാലക്കുറ്റി മുക്കുന്നുമ്മല്‍ മുഹമ്മദ്

നീര്‍ത്തട സംരക്ഷണത്തിന് ഒരുകോടി രൂപ അനുവദിച്ചു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്ന് പാറത്തോട് നീര്‍ത്തടപദ്ധതിക്ക് നബാര്‍ഡ് ഒരുകോടി രൂപ അനുവദിച്ചു. പാറത്തോട് മുതല്‍ ആനയാംകുന്നുവരെ ഇരുവഞ്ഞിപ്പുഴയുമായി ഒത്തുചേരുന്ന നീര്‍ത്തടം സംരക്ഷിക്കാന്‍ തയ്യാറാക്കി നല്‍കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്ന് മൈസൂര്‍

ബാലവേല: അഞ്ചു കുട്ടികളെ മോചിപ്പിച്ചു.

താമരശ്ശേരി: ചുടലമുക്കിലെ അടക്കാഗോഡൗണില്‍ കുട്ടികളെ ഉപയോഗിച്ച് ജോലി ചെയ്യിച്ചതിന് ഉടമയുടെ പേരില്‍ താമരശ്ശേരി പോലീസ് കേസെടുത്തു. അഞ്ചു കുട്ടികളെ മോചിപ്പിച്ചു.അസം സ്വദേശികളായ 15 വയസ്സുള്ള മൂന്നു കുട്ടികളെയും 16 വയസ്സുള്ള രണ്ടു കുട്ടികളെയുമാണ് മോചിപ്പിച്ചത്. കാരന്തൂര്‍ സ്വദേശി മുഹമ്മദ് കോയയാണ്

മലയോര മേഖലയിലെ ഹര്‍ത്താല്‍ താമരശ്ശേരിയില്‍ അക്രമാസക്തമായി.ഒരു പോലീസ് വാനിനും കെ. എസ്.ആര്‍.ടി.സി ബസ്സിനും തീവെച്ചു.ഫോറസ്‌ററ് റേഞ്ച് ഓഫീസ് അഗ്നിക്കിരയാക്കി.

താമരശ്ശേരി: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് മലയോര മേഖലയില്‍ നടന്ന ഹര്‍ത്താല്‍ അക്രമാസക്തമായി. ഇന്നലെ രാവിലെ പത്തരയോടെ മലയോര മേഖലയുടെ വിവിധ ഭാഘങ്ങളില്‍ നിന്നെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനത്തിനിടെ ചേരി തിരിഞ്ഞ് താമരശ്ശേരി ചുങ്കത്ത്

താമരശേരി ഉപജില്ലാ കലോത്സവം ഈങ്ങാപ്പുഴയില്‍

താമരശേരി: താമരശേരി ഉപജില്ലാ കായികമേള അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ഈങ്ങാപ്പുഴ എംജിഎം ഹൈസ്‌കൂളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിന് രാവിലെ 10ന് സി മോയിന്‍കുട്ടി എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. എഇഒ ടി പി അബ്ദുല്‍മജീദ് പതാകയുയര്‍ത്തും. എല്‍പി, യുപി, ഹൈസ്‌കൂള്‍,

റബര്‍ മോഷണത്തിനിടയില്‍ മൂന്നു പേര്‍ പിടിയില്‍

താമരശേരി:റബര്‍ മോഷണത്തിനിടയില്‍ സിഐടിയു നേതാവടക്കം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോരങ്ങാട് പി.കെ. എസ്റ്റേറ്റിലെ റാട്ടയില്‍ നിന്നും ഒട്ടുപാല്‍ മോഷ്ടിക്കുന്നതിനിടയിലാണ് എസ്‌റ്റേറ്റ് ജീവനക്കാരനും സിഐടിയു യൂണിററ് സെക്രട്ടറിയുമായ രാജന്‍ (35), ഇയാളുടെ സഹായികളും നിരവധി മോഷണക്കേസുകളില്‍ പ്രതികളുമായ

മലയോര മേഖലയിലെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.

താമരശ്ശേരി; മലയോര മേഖലയിലെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കോടഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

തൊഴില്‍രഹിത വേതന വിതരണം

ഉണ്ണികുളം : ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം സപ്തംബര്‍ 24, 25, 26 തിയ്യതികളില്‍ 11 മുതല്‍ നാലുമണി വരെ വിതരണം ചെയ്യും. റോള്‍ നമ്പര്‍ ഒന്ന് മുതല്‍ 1200 വരെ 24നും 1201 മുതല്‍ 1600 വരെ 25നും 1601 മുതലുള്ളവര്‍ക്ക് 26നുമാണ് വിതരണം.

ലൈബ്രറി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ബാലുശ്ശേരി ഈസ്റ്റ് റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറി തുടങ്ങി. കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ഹാജി സെയ്ത് മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.കെ.വി.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. എന്‍. ശങ്കരന്‍, വി.ജിതേഷ്, കെ.വി.അബ്ദുള്‍ റഷീദ്, കെ.സി.ബാലന്‍, പി.വി.മുഹസിന്‍ എന്നിവര്‍ പ്രസംഗിച്ചു.

മെഡിക്കല്‍ റിലീഫ് സെല്‍ ഉദ്ഘാടനം

നരിക്കുനി: എന്‍.എസ്.സി. മെഡിക്കല്‍ റിലീഫ് സെല്‍ ഉദഘാടനവും പഞ്ചായത്ത് കണ്‍വെന്‍ഷനും 27-ന് വൈകിട്ട് 6.30ന് നരിക്കുനി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.ആലോചനായോഗത്തില്‍ എം. മൂസ്സക്കോയ ഹാജി അധ്യക്ഷത വഹിച്ചു. പി.സി. ഇക്ബാല്‍, മുഹമ്മദ്, പൈക്കാട്ട് മൊയ്തീന്‍,

മാനസികാസ്വാസ്ഥ്യമുളള ഭര്‍തൃമതിയായ യുവതിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി.

താമരശ്ശേരി: മാനസികാസ്വാസ്ഥ്യമുളള ഭര്‍തൃമതിയായ യുവതിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി. പുതുപ്പാടി സ്വദേശിയായ 26 കാരിയെയാണ് വിവിധയിടങ്ങളിലായി പത്തോളം പേര്‍ പീഡിപ്പിച്ചതായി താമരശ്ശേരി പോലിസില്‍ പരാതി നല്‍കിയത്. പോലിസ് പറയുന്നത് ഇങ്ങനെ; കഴിഞ്ഞ പതിമൂന്നിനു ഭര്‍ത്താവിനെ അന്വേഷിച്ചു രാത്രി

കൂടത്തായി പുവ്വറ എസ്്‌റേറററില്‍ ജാര്‍ഖണ്ട് സ്വദേശികളായ രണ്ട് യുവാക്കള്‍ ഷോക്കേററ് മരിച്ചു.

താമരശ്ശേരി:കൂടത്തായി പുവ്വറ എസ്്‌റേറററില്‍ ജാര്‍ഖണ്ട് സ്വദേശികളായ രണ്ട് യുവാക്കള്‍ ഷോക്കേററ് മരിച്ചു. വീരേന്ദ്രന്‍ (19), രാജ്്കുമാര്‍ (26) എന്നിവരാണ് ഇന്നു (തിങ്കള്‍)രാവിലെ ഏഴരയോടെ എസ്്‌റേറററിലെ ജോലിക്കിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേററ് മരിച്ചത്. രാവിലെ വാഹനത്തില്‍ വളം കയററുന്നതിനിടെയാണ്

താമരശ്ശേരിയില്‍ ദ്വിദിന മതപ്രഭാഷണം

താമരശ്ശേരി:അന്‍സാര്‍ റിലീഫ് ആന്റ് ഹിദായ കമ്മററിയും കാരാടി മഹല്ലു കമ്മററിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മതപ്രഭാഷണം ഇന്ന്(തിങ്കള്‍) ആരംഭിക്കും.നാളെ സമാപിക്കും. കാരാടി യു.പി. സ്‌കൂളിന് മുന്‍വശത്തെ പ്രത്യേകം സജ്്ജീകരിച്ച മൈതാനിയില്‍ രാത്രി ഏഴിന് നടക്കുന്ന പ്രഭാഷണ പരിപാടിക്ക്് പ്രമുഖ

ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: മണാശ്ശേരി സര്‍ഗചിത്ര കലാസാംസ്‌കാരിക വേദിയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സഹകരണത്തോടെ മേച്ചേരി ശിവക്ഷേത്രത്തില്‍ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു.യായിരുന്നു പരിപാടി. സി. മോയിന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കപ്യേടത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സമൃദ്ധിയുടെ സന്ദേശവുമായി കര്‍ഷക ദിനം ആചരിച്ചു

തിരുവമ്പാടി: കാര്‍ഷിക സമൃദ്ധി യുടെയും വിളവെടുപ്പ് ആഘോഷ ങ്ങളു ടെയും പെരുമ വിളിച്ചോതി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വവിധ പരിപാടിക ളോടെ കര്‍ഷക ദിനം ആചരിച്ചു. തിരുവമ്പാടി: കര്‍ഷകദിനത്തില്‍ ഗ്രാമപഞ്ചയത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച കൃഷി

ദേവഗിരിയില്‍ സയന്‍സ് ഫെസ്റ്റ് 21 മുതല്‍

കോഴിക്കോട്: ദേവഗിരി കോളജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ കേരള സയന്‍സ് ഫെസ്റ്റ് -ബ്രഹ്മം 2013 ന്റെ ബ്രോഷര്‍ ഫാ. ബെന്നി സെബാസ്റ്റ്യന്‍ തോട്ടനാനി പ്രകാശനം ചെയ്തു. മേളയുടെ ടീസര്‍ സിഡി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബിജു ജോസഫ് പ്രകാശനം ചെയ്തു. 21, 22, 23 തീയതികളില്‍ നടത്തുന്ന ബ്രഹ്മം

മാവോവാദികള്‍ക്കായി പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മൈലളളാംപാറ വനമേഖലയിലും തിരച്ചില്‍

പുതുപ്പാടി : മാവോവാദികള്‍ക്കായി പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മൈലളളാംപാറ വനത്തിലാണ് ഞായറാഴ്ച രാവിലെ തണ്ടര്‍ബോള്‍ട്ടും പോലീസും തിരച്ചില്‍ നടത്തിയത്.കഴിഞ്ഞ ദിവസം വയനാട്ടിലെ കരിങ്കണ്ണിക്കുന്ന് ആദിവാസി കോളനിയിലെത്തിയ സായുധരായ ഏഴ് മാവോവാദികള്‍ കക്കയം ഭാഗത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്

താമരശ്ശേരി പ്രസ്‌ക്ലബ് കുടുംബസംഗമം

താമരശ്ശേരി: അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ മാധ്യമങ്ങളുടെ പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്ന് വി.എം ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. താമരശ്ശേരി പ്രസ്‌ക്ലബ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സാമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്

നരിക്കുനി: ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.

നരിക്കുനി: നരിക്കുനിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.വാഹനങ്ങളുടെ പെരുപ്പവും റോഡുകളുടെ വീതികുറവും യാത്രക്കാരുടെ തിരക്കും കാരണം രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.ഗവ. ഹോസ്പിറ്റല്‍ ,ഗ്രാമപഞ്ചായത്ത് ഓഫീസ് ,വിദ്യാഭ്യാസ്ഥാപനങ്ങള്‍ എന്നിവ അങ്ങാടിയുടെ 100മീറ്റര്‍ ചുറ്റളവില്‍

എസ്.ഡി.പി.ഐ. താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി താലൂക്കാസ്​പത്രിയിലേക്ക് മാര്‍ച്ച് നടത്തി.

താമരശ്ശേരി: അത്യാഹിതവിഭാഗം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി താലൂക്കാസ്​പത്രിയിലേക്ക് മാര്‍ച്ച് നടത്തി. സെക്രട്ടറി സിറാജ് തച്ചംപൊയില്‍, സിദ്ധിക് ഈര്‍പ്പോണ, മുഹമ്മദ് അയമു, ടി.പി. ബഷീര്‍, റിയാസ്, ടി.പി. നവാസ്, ശാഫി, അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്കി.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ 16-ന് അഭിമുഖം

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആര്‍ക്കിടെക്ചറല്‍, സിവില്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഭാഗങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനത്തിന് പട്ടികജാതി-വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്

സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണമെന്ന് ബി.ജെ.പി.

ബാലുശ്ശേരി: സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണമെന്ന് ബി.ജെ.പി. സംസ്ഥാനസെക്രട്ടറി വി.വി. രാജന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. നന്മണ്ട പഞ്ചായത്ത് ഏഴാംവാര്‍ഡ് കുടുംബ സംഗമം കുന്നത്തെരുവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. ദാമോദരന്‍

തൊഴിലുറപ്പുപദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവുണ്ട്.

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവുണ്ട്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഐ.ടി.ഐ/ഡിപ്ലോമയാണ് യോഗ്യത. ആഗസ്ത് 26-ന് 10 മണിക്ക് ഓഫീസില്‍ ഹാജരാകണം.

മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കിവിട്ട ഹോട്ടല്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു

കുന്ദമംഗലം: അഴുക്കുചാലിലേക്ക്മ ലിനജലം ഒഴുക്കിവിട്ട ഹോട്ടല്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. കുന്ദമംഗലം ബസാറിലെ ഹോട്ടലാണ് തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് പോലീസിന്റെ സാന്നിധ്യത്തില്‍ പൂട്ടിച്ചത്. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി അഴുക്കുചാല്‍ നിര്‍മാണം നടന്നുവരികയാണിവിടെ.

മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ നടപടി -കലക്ടര്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ ഹോട്ടലുകളിലെ അന്യായ വില വര്‍ധന നിയന്ത്രിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും അടുത്ത ദിവസം തന്നെ സിവില്‍ സപൈ്ളസുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്നും ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു. ഭക്ഷ്യ ഉപദേശക സമിതി യോഗം ഹര്‍ത്താല്‍ ദിനത്തിലായതിനാല്‍ വിഷയം

മലയോര ഹര്‍ത്താല്‍ പൂര്‍ണം

പുല്ലൂരാംപാറ: കഴിഞ്ഞ വര്‍ഷം പുല്ലൂരാംപാറ, ആനക്കാംപൊയില്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെന്നാരോപിച്ച് എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മലയോര ഹര്‍ത്താല്‍ പൂര്‍ണം. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി

താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി.

താമരശേരി: താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി.11 ക്ലാസ് മുറികളുടെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന് ഫര്‍ണിച്ചറുകളും ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങളും തീയിട്ടു നശിപ്പിച്ചു. സ്വിച്ച് ബോര്‍ഡ് അടക്കമുള്ള വൈദ്യുതി ഉപകരണങ്ങള്‍ നശിപ്പിക്കുകയും

എന്‍ഐടി യിലെ ഹൗസ് കീപിംഗ് തൊഴിലാളികള്‍ സൂചനാ സമരം നടത്തി.

മുക്കം: ശമ്പളവര്‍ധനവ് നടപ്പിലാക്കുക, പ്രോവിഡന്റ് ഫണ്ട്, ഇഎസ്‌ഐ തുകകള്‍ കൃത്യമായി അടയ്ക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഐടി യിലെ ഹൗസ് കീപിംഗ് തൊഴിലാളികള്‍ സൂചനാ സമരം നടത്തി. സെക്യൂരിറ്റി ലേബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ എന്‍ഐടി മെയിന്‍

ശിഹാബ് തങ്ങള്‍ ഭവന പദ്ധതിക്ക് തുടക്കം

താമരശേരി: തിരുവമ്പാടി മണ്ഡലം ദുബായ് കെഎംസസിയും കൈതപ്പൊയില്‍ മുസ്‌ലിംലീഗ് കമ്മിറ്റിയും സംയുക്തമായി നടപ്പാക്കുന്ന നിര്‍ധനര്‍ക്കുള്ള ഭവന സഹായ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മുസ്്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ.ബാവ നിര്‍വഹിച്ചു. ദുബായ് കെഎംസിസി പ്രസിഡന്റ് കുന്നുമ്മല്‍ അബൂബക്കര്‍ അധ്യക്ഷത

ഗ്ലോബല്‍ ഇസ്്‌ലാഹി മീറ്റ് (JULY-7)

കോഴിക്കോട്: മതം സുരക്ഷയാണ് എന്ന പ്രമേയത്തില്‍ ഗ്ലോബല്‍ ഇസ്്‌ലാഹി മീറ്റ് നാളെ--JULY-7 ഹോട്ടല്‍ സ്പാനില്‍ നടക്കുമെന്ന് ഐഎസ്എം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക നവോത്ഥാന പരിശ്രമങ്ങള്‍ പ്രവാസി സമൂഹത്തില്‍ ശക്തിപ്പെടുത്തുകയാണ് മീറ്റിന്റെ ലക്ഷ്യമെന്നും പ്രവാസികള്‍ നേരിടുന്ന

പള്ളിപ്പുറം ജിഎംയുപി സ്‌കൂളില്‍ ഒ.പി. ഷെരീഫ്, ലുബ്‌ന സലാം എന്നിവരെ പിടിഎയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

താമരശേരി: മെഡിക്കല്‍ -എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഉന്നതവിജയം നേടിയ പള്ളിപ്പുറം ജിഎംയുപി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥികളായ ഒ.പി. ഷെരീഫ്, ലുബ്‌ന സലാം എന്നിവരെ പിടിഎയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ചടങ്ങില്‍ എംഎല്‍എ വി.എം. ഉമ്മര്‍ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവന്‍ എംപി ഉപഹാര സമര്‍പ്പണം നടത്തി.

ഈങ്ങാപ്പുഴയിലെ പഴയ മൃഗാശുപത്രി കെട്ടിടം സാമൂഹൃ വിരുദ്ധരുടെ വിഹാര കേന്ദ്രമാവുന്നു.

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിലെ പഴയ മൃഗാശുപത്രി കെട്ടിടം സാമൂഹൃ വിരുദ്ധരുടെ വിഹാര കേന്ദ്രമാവുന്നു. ദേശീയ പാതയോട് ചേര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൃഗാശുപത്രി കെട്ടിടം കാലപ്പഴക്കവും അസൗകരൃവും മൂലമാണ് ഉപേക്ഷിച്ചത്. ഇതിനു പകരമായി ആധുനിക സൗകരൃങ്ങളോടെ ഇതിന്റെ പിറകു ഭാഗത്ത് നിര്‍മിച്ച കെട്ടിടത്തിലാണ്

കനത്തമഴയെ തുടര്‍ന്ന്പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിലും കാക്കവയലിലും മണ്ണിടിഞ്ഞുവീണ് രണ്ടു വീടുകള്‍ തകര്‍ന്നു. ദേശീയ പാതയില്‍ ഈങ്ങാപ്പുഴയിലും നെല്ലാങ്കണ്ടിയിലും വെളളം കയറി

താമരശ്ശേരി:കനത്തമഴയെ തുടര്‍ന്ന്്് പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിലും കാക്കവയലിലും മണ്ണിടിഞ്ഞുവീണ് രണ്ടു വീടുകള്‍ തകര്‍ന്നു. ഈങ്ങാപ്പുഴ കുഞ്ഞുകുളം പാലക്കാമറ്റത്തില്‍ ജോസഫിന്റെ കോണ്‍ക്രീറ്റ് വീടിനു മുകളിലേക്ക് പിന്‍വശത്തുളള മാര്‍ബസേലിയോസ് സ്‌കൂളിന്റെ മതിലിടിഞ്ഞുവീണ് വീട് തകര്‍ന്നു.

മര്‍ക്കസ് നോളജ് സിറ്റിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.

താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.മര്‍ക്കസ് നോളജ് സിറ്റി സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുമേഖലയിലെ പദ്ധതി അല്ലെങ്കില്‍ പോലും ഇതിന്റെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്കായതിനാല്‍ പദ്ധതിക്ക് വേണ്ട എല്ലാ

പുഴയില്‍ ഇറക്കിയ കാര്‍ ഒഴുക്കില്‍പ്പെട്ടു: യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു

കുപ്പായക്കോട്: പുഴയില്‍ ഇറക്കിയ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറില്‍ സഞ്ചരിച്ച മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. കുപ്പായക്കോട് തട്ടൂര്‍പറമ്പില്‍ പുഴയില്‍ ഇറക്കിയ കാറാണ് ഇന്നലെ രാത്രി എട്ടോടെ ഒഴുക്കില്‍പ്പെട്ടത്. കോടഞ്ചേരി സ്വദേശികളായ മൂന്ന് പേര്‍ സഞ്ചരിച്ച കാര്‍ പാലമില്ലാത്തതിനാല്‍ പുഴയില്‍

അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിവിധ വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.

താമരശേരി: അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിവിധ വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി അക്ഷയകേന്ദ്രങ്ങളിലൂടെയാക്കിയതിനെ

താമരശ്ശേരി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ സ്വകാര്യ പരിശോധനാ കേന്ദ്രത്തിലേക്ക് ബി.ജെ.പി. മാര്‍ച്ച് നടത്തി

താമരശ്ശേരി: താലൂക്കാശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ സ്വകാര്യ പരിശോധനാ കേന്ദ്രത്തിലേക്ക് ബി.ജെ.പി. താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് നടത്തി. താലൂക്കാശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി ആരോപിച്ചാണ് മാര്‍ച്ച്്് നടത്തിയത്്. താലൂക്കാശുപത്രിയിലെ

പുതുപ്പാടി എലോക്കരയില്‍ ടിപ്പര്‍ലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു.

പുതുപ്പാടി:എലോക്കരയില്‍ ടിപ്പര്‍ലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാരടക്കം 30 പേര്‍ക്ക് പരിക്കേറ്റു. സിപിഐ ജില്ലാ കമ്മിറ്റിയംഗം പുതുപ്പാടി കാക്കവയല്‍ നാട്ടിക്കല്ലുമ്മല്‍ എന്‍ കെ കേശവന്റെ മകന്‍ അനി(പ്രഫുല്‍-28)യാണ് മരിച്ചത്. ദേശീയപാത 212ല്‍ ഈങ്ങാപ്പുഴക്കടുത്ത്്്

പന്നൂര്‍ കുന്നുമ്മല്‍ അബൂബക്കര്‍(പോക്കര്‍)

താമരശേരി: പന്നൂര്‍ കുന്നുമ്മല്‍ അബൂബക്കര്‍ (80) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: മുഹമ്മദ് (ജിദ), അബ്ദുറഹിമാന്‍ മാസ്റ്റര്‍ (പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്‌കൂള്‍), മൊയ്തീന്‍കോയ മാസ്റ്റര്‍ (ജി എം എല്‍ പി സ്‌കൂള്‍ കൊടുവള്ളി), സുബൈദ, നസീമ. മരുമക്കള്‍: അബൂബക്കര്‍ വട്ടക്കുണ്ട്, ആലിക്കുട്ടി വയനാട്, സഫിയ, ഷഹര്‍ബാന്‍

കൊടുവള്ളിയില്‍ ഗവ. കോളേജ്: സര്‍ക്കാര്‍ ഉത്തരവായി

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കിയ സ്ഥലത്താണ് കോളേജ് സ്ഥാപിക്കുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം കോളേജിന് അംഗീകാരം

താലൂക്ക്തല വ്യവസായ സെമിനാര്‍

താമരശ്ശേരി: ഖാദി ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ നവസംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന താലൂക്ക്തല സെമിനാര്‍ 15-ന് താമരശ്ശേരി വ്യാപാരഭവനില്‍ നടക്കും. ചെറുകിട വ്യവസായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കല്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍, അനുമതിപത്രങ്ങള്‍ ലഭ്യമാക്കല്‍,

കാരാടിയിലെ ബാറിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി സമര ശാക്തീകരണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

താമരശ്ശേരി: കാരാടി ബാറിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി സമര ശാക്തീകരണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 15-ന് താമരശ്ശേരിയില്‍ പദയാത്ര നടത്തും. ബാര്‍ വളപ്പില്‍ ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെ സമീപത്തെ സ്ത്രീകളുടെ നേതൃത്വത്തില്‍ പോലീസ്‌സ്റ്റേഷന്

കൂരോട്ടുപാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു

നെല്ലിപ്പൊയില്‍ :നെല്ലിപ്പൊയില്‍ വില്ലേജില്‍ കൂരോട്ടുപാറയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നു. വനാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം താഴെ ഭാഗത്ത് ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയാണ് ആന കൃഷികള്‍ നശിപ്പിക്കുന്നത്. തെങ്ങ്, കമുങ്ങ്, വാഴ, കൊക്കൊ തുടങ്ങി എല്ലാ തരം കൃഷികളും ആനക്കൂട്ടം

ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു

മുക്കം: എം.ഐ. ഷാനവാസ് എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തോട്ടുമുക്കം സെന്റ് അല്‍ഫോന്‍സാ പാലിയേറ്റീവ് കെയറിന് ആംബുലന്‍സ് നല്കി. ഫാ.ജേക്കബ് കുത്തൂര്‍ എംപി യില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ബഷീര്‍ പുതിയോട്ടില്‍ അധ്യക്ഷനായിരുന്നു. മോയന്‍ കൊളക്കാടന്‍, നീന ജോര്‍ജ്, അല്‍ഫോണ്‍സ ബിജു,

മട്ടിമണല്‍ ഖനനം പൊലീസ് തടഞ്ഞു

താമരശ്ശേരി: പെരുമ്പള്ളി ആറാംമുക്ക് ഭാഗത്ത് മട്ടിമണലിനായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുന്നിടിക്കുന്നത് താമരശ്ശേരി എസ്‌ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. സമീപത്തെ കിണറുകള്‍ക്കും വീടുകള്‍ക്കും ഭീഷണിയായി മണ്ണെടുക്കുന്നതെന്ന്് കാണിച്ച് പ്രദേശവാസികള്‍ നല്‍കിയ പരാതിയെ

വിദ്യാര്‍ഥികളെ അനുമോദിച്ചു

തിരുവമ്പാടി: മരഞ്ചാട്ടി മേരിഗിരി ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്‌കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. മരഞ്ചാട്ടി മാനേജ്‌മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനം താമരശേരി

കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നു

കോഴിക്കോട്‌:കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് ആശ്വാസമേകി കനറാബാങ്ക് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. ഒരു വര്‍ഷംകൊണ്ട് 24000 ഹെക്ടറില്‍ ജൈവകൃഷി ചെയ്യുക എന്ന മഹിളാ ശാക്തീകരണ പരിപാടിയുടെ ഭാഗമായാണിത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പലിശ രഹിത വായ്പ നല്‍കും. ജില്ലയിലെ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക്

സ്‌നേഹസ്പര്‍ശം മൊബൈല്‍ ക്ലീനിക് പദ്ധതി ഊര്‍ജ്ജിതമാക്കുന്നു

കോഴിക്കോട്‌:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സ്‌നേഹസ്പര്‍ശം , മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ഇഖ്‌റ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ ക്ലീനിക്കിന്റെ ബോധവല്‍ക്കരണ ക്ലാസുകളും സ്‌ക്രീനിംഗും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലെ

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം: ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്

താമരശ്ശേരി:താമരശ്ശേരി ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനുമിടയിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികനായ യുവാവിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോടഞ്ചേരി പുലിക്കയം മുരിക്കുംചാല്‍ കോട്ടുവിള റോയിയുടെ മകന്‍

താമരശ്ശേരി പ്രസ് ക്ലബ് മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു.

താമരശ്ശേരി : നിര്‍മ്മാണാത്മക പത്രപ്രവര്‍ത്തനമാണ് സമൂഹം ആവശ്യപ്പെടുന്നതെന്നും എല്ലാ വിഭാഗം ആളുകളുടെയും വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും സി.മോയിന്‍കുട്ടി എം.എല്‍.എ. താമരശ്ശേരി പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

താമരശ്ശേരിയില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും മേഖലാ ബധിര കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ബധിര സംഗമം വേറിട്ട അനുഭവമായി.

താമരശ്ശേരി: താമരശ്ശേരിയില്‍ സംഘടിപ്പിച്ച ബധിര സംഗമം വേറിട്ട അനുഭവമായി. ബധിര സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സമൂഹം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് സി. മോയിന്‍കുട്ടി എം.എല്‍.എ പറഞ്ഞു. മേഖലാ ബധിര കേന്ദ്രവും സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച

കൊടുവള്ളി മദ്രസ ബസാര്‍ അങ്ങാടിയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

കൊടുവള്ളി : കൊടുവള്ളിയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. സൗത്ത് കൊടുവള്ളി മദ്രസ ബസാര്‍ അങ്ങാടിയില്‍ ബുധനാഴ്ചപുലര്‍ച്ചെ അന്ചുമണിയോടെയായിരുന്നു അപകടം. പുലര്‍ച്ചെ പത്രക്കെട്ടുകള്‍ തരംതിരിച്ചുകൊണ്ടിരുന്ന മദ്രസ ബസാര്‍ മൊയിതീന്റെ മകന്‍

പുതുപ്പാടിയിലെ ആരോഗ്യകേന്ദ്രം സമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തണമെന്ന് മാസ്സ്

പുതുപ്പാടി: പുതുപ്പാടി ആരോഗ്യകേന്ദ്രം സമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തണമെന്ന് മാസ്സ് പുതുപ്പാടി ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. ഡോ. എം. ശാന്താറാം അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: ഡോ. എം. ശാന്താറാം (പ്രസി), അബ്രഹാം (വൈ.പ്രസി), കെ.എം.ഡി. മുഹമ്മദ് (ജന.സെക്ര), ആര്‍.കെ. മൊയ്തീന്‍കോയ (ഖജാ.).

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ പൂര്‍വ വിദ്യാര്‍ഥി സംഘടന അഭിന ന്ദിച്ചു.

തിരുവമ്പാടി: തുടര്‍ച്ചയായി ആറാം തവണയും നൂറ് ശതമാനം വിജയം നേടിയ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ പൂര്‍വ വിദ്യാര്‍ഥി സംഘടന അഭിന ന്ദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജയിംസ് വാമറ്റം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജോസ് കടമ്പനാട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍

: നിയന്ത്രണം വിട്ട സ്‌കോര്‍പ്പിയോ വാന്‍ ബസ് വെയിറ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

താമരശേരി: സ്‌കോര്‍പ്പിയോ വാന്‍ ബസ് വെയിറ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 3.30 ഓടെ താമരശേരി - കൊയിലാണ്ടി ദേശീയപാതയില്‍ പൂനൂര്‍ പത്തൊന്‍പതിലെ വെയിറ്റിംഗ് ഷെഡിലേയ്ക്കാണ് ബാലുശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാന്‍ ഇടിച്ചു കയറിയത്. ബസ് കാത്തിരുന്ന

വേനല്‍ മഴ ,കാറ്റില്‍ വ്യാപക നാശം: തെയ്യപ്പാറയില്‍ അഞ്ച് വീടുകള്‍ തകര്‍ന്നു

കോടഞ്ചേരി: വേനല്‍ മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ തെയ്യപ്പാറ പ്രദേശത്ത് വ്യാപകമായ നാശനഷ്ടം. രണ്ട് വീടുകള്‍ പൂര്‍ണമായും, മൂന്ന് വീടുകള്‍ക്ക് ഭാഗികമായും നാശം സംഭവിച്ചു. വ്യാപകമായ തോതില്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാലോടെയാണ് വേനല്‍ മഴയ്‌ക്കൊപ്പം മേഖലയില്‍ കനത്ത കാറ്റി

ഫാര്‍മേഴ്‌സ് ക്ലബ് വാര്‍ഷികം

തലയാട്:നബാര്‍ഡിന്റെയും സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന തലയാട് ഫാര്‍മേഴ്‌സ് ക്ലബിന്റെ ഏഴാം വാര്‍ഷികം ആഘോഷിച്ചു.സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. ടി.കെ.മുഹമ്മദലി,ബെന്നി ഫ്രാന്‍സിസ്,എന്‍.ജെ.മാത്യു,റോണി

ഡയാലിസിസ് സെന്റര്‍: ഫണ്ട് നല്കി

താമരശേരി: ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ കെട്ടിടനിര്‍മാണ ഫണ്ടിലേയ്ക്ക് സമാഹരിച്ച തുക കൈമാറി. താമരശേരി പഞ്ചായത്ത് മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ സമാഹരിച്ച മൂന്ന് ലക്ഷം രൂപയാണ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കൊടുവള്ളി

കാരാടി ബാര്‍ഹോട്ടലിലേക്ക് മതിയായ രേഖകളില്ലാതെ വെള്ളമെത്തിച്ച ലോറി ബാര്‍വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.

താമരശ്ശേരി: കാരാടി ബാര്‍ഹോട്ടലിലേക്ക് മതിയായ രേഖകളില്ലാതെ വെള്ളമെത്തിച്ച ലോറി ബാര്‍വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. രേഖകളില്ലാതെ ബാറിലേക്ക് വെള്ളവുമായെത്തിയ ലോറി ചൊവ്വാഴ്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുക്കുകയും ബാറിലെ റസ്റ്റോറന്റ്

ബൈക്കിനു മുന്നിലേക്ക് നായ ഓടിയതിനെ തുചര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ്് യുവാവ് മരിച്ചു

താമരശ്ശേരി: പരപ്പന്‍പൊയില്‍ പരേതനായ പൊളളംപാറമ്മല്‍ ഹുസൈന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍(33) ബൈക്കപകടത്തില്‍ മരിച്ചു. വട്ടക്കുണ്ട് പാലത്തിനു സമീപം വ്യാഴാഴ്ച രാത്രി എട്ടരയോടെ ഗഫൂര്‍ സഞ്ചരിച്ച ബൈക്കിനു മുന്നിലേക്ക് നായ ഓടിയതിനെ തുചര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് തലക്കു ഗുരുതരമായി പരിക്കോല്‍്ക്കുകയായിരുന്നു.രാത്രി

മികച്ച സംഘടനകല്‍ക്കുളള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.

താമരശ്ശരി: സോളിഡാരിററിയുളള കേരളത്തിന് പത്തു വയസ്സ്ദശവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുളള കാമ്പയിനോടനുബന്ധിച്ച് താമരശ്ശേരിയില്‍ സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സംഗമം നടത്തി.കൊടുവളളി ഏരിയായിലെ മികച്ച ക്ലബ്ബുകളായി പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍, താമരശ്ശരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈററി

മലയാളം-എഴുത്തുകളരി ഉദ്ഘാടനം 19ന്

കോഴിക്കോട്: മലയാള ഭാഷാ പഠനത്തിനായി സംസ്ഥാന തലത്തില്‍ എഴുത്തുകളരി സംഘടിപ്പിക്കുന്നു. കാശ്യപാശ്രമം സംഘടിപ്പിക്കുന്ന എഴുത്തുകളരിയുടെ സംസ്ഥാന തല ഉദ്ഘാടനം 19ന് വൈകിട്ട് അഞ്ചിന് എം. പി. വീരേന്ദ്രകുമാര്‍ നിര്‍വഹിക്കുമെന്ന് കാശ്യപാശ്രമം ഭാരവാഹി പി.ടി. വിപിന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബസിന് നേരെ അക്രമം: ആറ് പേര്‍ റിമാന്‍ഡില്‍

താമരശേരി: ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ചില്ല് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പിടിയിലായ യുവാക്കളെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കാവടിയില്‍ അജേഷ് (24), പേട്ട അജീഷ് (24), ചെമ്പഴന്തി പരിമളം അഭിലാഷ് (30), ചെമ്പഴന്തി സൗപര്‍ണിക പി.ജെ.വിഷ്ണു (23), ശ്രീകാര്യം പാട്ടപ്പുരയിടത്തില്‍ ബാലചന്ദ്രന്‍

അടിവാരം പോലീസ് ഔട്ട്‌പോസ്റ്റ് ജൂണില്‍പ്രവര്‍ത്തനം ആരംഭിക്കും

താമരശേരി: അടിവാരത്ത് അനുവദിച്ച പോലീസ് ഔട്ട്‌പോസ്റ്റ് ഒന്നര മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കുവാന്‍ തീരുമാനമായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വക കെട്ടിടത്തിലായിരിക്കും ഔട്ട്‌പോസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട് റൂറല്‍ എസ്പി രാജ്‌മോഹന്‍, താമരശേരി ഡിവൈഎസ്പി ജെയ്‌സണ്‍ കെ.

കരുവന്‍പൊയില്‍ ചെറുപുഴയില്‍ മണല്‍ എടുത്ത കയത്തില്‍ യുവാവ് മുങ്ങി മരിച്ചു.

താമരശ്ശേരി:കൊടുവളളിക്കടുത്ത് കരുവന്‍പൊയില്‍ ചെറുപുഴയില്‍ മണല്‍ എടുത്ത കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. താമരശ്ശേരി ചമല്‍ പൂവന്‍മല മൊയ്തീന്‍കുട്ടിയുടെ മകന്‍ മിദ്‌ലാജ് (23) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ വെളുത്തേടത്ത് കടവിലായിരുന്നു അപകടം. കെട്ടിടനിര്‍മ്മാണ ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങിയ

താമരശ്ശേരി ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മലയോര മേഖലക്ക് ആശ്വാസമായി.

താമരശ്ശേരി: താമരശ്ശേരി ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മലയോര മേഖലക്ക് ആശ്വാസമായി. പ്രഖ്യാപനത്തെ തുടര്‍ന്ന് വിവിധ സംഘടനകള്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.35 വര്‍ഷക്കലത്തെ ജനങ്ങളുടെ ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്.താമരശ്ശേരി ആസ്ഥാനമായി താലുക്ക് രൂപീകരണ പ്രഖ്യാപനത്തില്‍

താമരശ്ശേരിയില്‍ മധ്യസ്ഥതതര്‍ക്ക പരിഹാരത്തിനുളള പ്രാധാന്യം ശില്‍പശാല കേരള ഹൈക്കോടതി ജഡ്ജി ജസ്‌ററിസ് ഹാറൂണ്‍ അല്‍ റഷീദ് ഉല്‍ഘാടനം ചെയ്്്തു

താമരശ്ശേരി:താമരശ്ശേരിയില്‍ മധ്യസ്ഥതതര്‍ക്ക പരിഹാരത്തിനുളള പ്രാധാന്യം ശില്‍പശാല കേരള ഹൈക്കോടതി ജഡ്ജി ജസ്‌ററിസ് ഹാറൂണ്‍ അല്‍ റഷീദ് ഉല്‍ഘാടനം ചെയ്്്തു.മദ്ധ്യസ്ഥതയിലൂടെ തര്‍ക്ക പരിഹാരത്തിനുള്ള പ്രാധാന്യം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവരികയാണെന്ന് ജസ്റ്റിസ് ഹാറൂണ്‍അല്‍ റഷീദ് പ്രസ്താവിച്ചു.

     Share