Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 04-08-2010
പ്രാദേശികം ഡോട്ട് കോം ഇനി വിരല്‍തുമ്പില്‍

കോഴിക്കോട്: നാട്ടുവാര്‍ത്തകളും വിശേഷങ്ങളും, കൂടാതെ ഓണ്‍ലൈനായി സാധ്യമാകുന്ന പബ്ലിക് യൂട്ടിലിറ്റി സര്‍വ്വീസുകളും ലോകത്തിന്റെ നാനാകോണിലുമുള്ള മലയാളി സഹോദരങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച www.pradeshikam.com എന്ന വെബ് പോര്‍ട്ടല്‍ പരിചയപ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. വെബ്‌സൈറ്റിന്റെ ഔപചാരിക ഉദ്ഘാടന കര്‍മ്മം ആദരണീയനായ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി 2010 ആഗസ്റ്റ് 3, ചൊവ്വാഴ്ച വൈകുന്നേരം 5ന് കോഴിക്കോട് മലബാര്‍പാലസില്‍ വെച്ച് നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വര്‍ത്തമാനങ്ങളും സംഭവങ്ങളും ഗ്രാമ-നഗര തുടിപ്പുകളും പങ്കുവെക്കുവാനും വിവരങ്ങള്‍, ദൈനംദിനജീവിതത്തില്‍ ഏറെ ഉപകരിക്കുന്ന ഓണ്‍ലൈന്‍ പബ്ലിക് യൂട്ടിലിറ്റി സര്‍വ്വീസുകള്‍ എന്നിവ ഒരു ജാലകത്തില്‍തന്നെ ലഭ്യമാകുന്ന ഒരു വെബ് പോര്‍ട്ടല്‍ എന്ന ഒരു പറ്റം യുവാക്കളുടെ നിരന്തര അന്വേഷണത്തിന്റെ ഭാഗമാണ് ഈ സംരംഭം. പോര്‍ട്ടലില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ ചുരുക്കത്തില്‍ താഴെ. 'കാരുണ്യം' നിര്‍ധന രോഗികളുടെയും അശരണരുടെയും വിവരങ്ങള്‍ സഹജീവികളുമായി പങ്കുവെച്ച് സുമനസ്സുകളെ കണ്ടെത്തി ആശ്വാസമെത്തിക്കാന്‍ സഹായിക്കുന്ന ഒരു വേദി. ടാലന്റ്‌സ് ക്ലബ്ബ് പ്രദേശത്തെ ടാലന്റ് ആയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളും പ്രൊഫൈലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാക്കിയ ഒരു ജാലകമാണിത്. 'ജോബ് സ്‌കാന്‍' തൊഴില്‍ അന്വേഷകര്‍ക്ക് തങ്ങളുടെ ബയോഡാറ്റ സമര്‍പ്പിക്കുവാനും തൊഴില്‍ദാതാക്കള്‍ക്ക് വിദഗ്ധ തൊഴിലാളികളെ കണ്ടെത്താനും ഏറെ ഉപകരിക്കുന്ന എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സംവിധാനം ഓണ്‍ലൈന്‍ ടെലഫോണ്‍ ഡയറക്ടറി ഏതൊരു വ്യക്തിക്കും തന്റെ ഫോണ്‍ നമ്പര്‍ ഓണ്‍ലൈനായി തന്നെ കൂട്ടിച്ചേര്‍ക്കുകയും പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള ടെലഫോണ്‍ നമ്പറുകള്‍ അപ്പപ്പോള്‍തന്നെ തിരഞ്ഞെടുക്കാനുമുതകുന്നരീതിയില്‍ തയ്യാറാക്കിയ ഡയനാമിക് ഡാറ്റാബെയ്‌സ്. 'ക്ലാസിഫൈഡ്‌സ്' വ്യാപാരസ്ഥാപനങ്ങള്‍ക്കും മറ്റും തങ്ങളുടെ വ്യാപാരനാമവും പ്രവര്‍ത്തനങ്ങളും മേല്‍വിലാസവും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം. ഇതിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനുതകുന്ന രീതിയില്‍ കാറ്റഗറൈസ് ചെയ്തു ഡിസ്‌പ്ലേ ചെയ്യുന്നതാണ്. 'റിയല്‍ എസ്റ്റേറ്റ്' വസ്തു വാങ്ങലിനും വില്‍പനക്കും ഏറെ ഉപകരിക്കുന്ന ഒരു സംവിധാനമാണിത്. പൊതുജനങ്ങള്‍ക്ക് വില്‍പനക്കുള്ള തങ്ങളുടെ വസ്തുവിവരങ്ങള്‍ ഫോട്ടോസഹിതം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാവുന്നതാണ്. 'വൈവാഹികം' അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താനുപകരിക്കുന്ന ഒരു ജാലകം ഫോട്ടോ ഗാലറി, വീഡിയോ ഗാലറി നാട്ടിലെ അനര്‍ഘ നിമിഷങ്ങളും സംഭവങ്ങളും മിഴിവോടെ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കും മറ്റും ആസ്വദിക്കാനുതകുന്ന ഫോട്ടോ ഗാലറി, വീഡിയോ ഗാലറി. ഞങ്ങളുടെ തുടക്കം. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയിലെ വടക്കന്‍ മലയോര പഞ്ചായത്തുകളിലെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി താമരശ്ശേരിഓണ്‍ലൈന്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ആരംഭിച്ചതുമുതല്‍ ഇത്തരമൊരു അപ്പപ്പോള്‍ അപോഡേറ്റ് ചെയ്യാവുന്ന, മലയാളത്തില്‍ ലഭ്യമാവുന്ന ഒരു പോര്‍ട്ടലിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയായിരുന്നു. ഈയന്വേഷണത്തില്‍ ഐ.ടി. - മാധ്യമരംഗങ്ങളിലുള്ള വിദഗ്ധരുടെ ഉപദേശ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. കഴിഞ്ഞ മലബാര്‍ മഹോത്സവ പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു വെബ് പോര്‍ട്ടലിന്റെ ആശയം ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം സാറുമായി പങ്കുവെച്ചതും പിറ്റേദിവസം തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം തന്നതും ഈയൊരു സംരഭത്തിനു ഒരു വഴിത്തിരിവായി ഭവിക്കുകയായിരുന്നു. ഈ സംരംഭം പരിപൂര്‍ണ്ണമായ വിജയത്തിലെത്തുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായസഹകരങ്ങള്‍ അത്യാവശ്യമാണ്. ഏവരുടെയും വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും mail@pradeshikam.com എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണ്. പ്രാദേശികം ടീം

     Share