Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-03-2012
ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്‌പ്രൊസസ് ടെക്‌നീഷ്യന്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കും. www.bpclcareers.in

സര്‍ക്കാരിനു കീഴിലുള്ള ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്‌പ്രൊസസ് ടെക്‌നീഷ്യന്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളുണ്ട്. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കും. തസ്തിക: പ്രൊസസ് ടെക്‌നീഷ്യന്‍ ഗ്രെയ്ഡ് 7യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ. എസ്.സി/എസ്ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. പ്രവൃത്തിപരിചയം: ഓയില്‍ റിഫൈനിങ്/പെട്രോളിയം/പെട്രോകെമിക്കല്‍/കെമിക്കല്‍/ഫെര്‍ട്ടിലൈസര്‍ ഇന്‍ഡസ്ട്രിയില്‍ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വര്‍ഷവും ഇളവ്. മറ്റ് അര്‍ഹരായവര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ്. 01/03/2012 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. തിരഞ്ഞെടുപ്പ്എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. അപേക്ഷ നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. ംംം.യുര ഹരമൃലലൃ.െശി എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കി അപേക്ഷ പൂരിപ്പിക്കണം. അപേക്ഷയില്‍ പുതുതായി എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടൊ ഒട്ടിക്കണം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയക്കണം. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

     Share