Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-03-2012
സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ആനിമേഷനും ജി.ഐ.എസും ഉള്‍പ്പെടുത്തി പുതിയ ഐ.സി.ടി പാഠപുസ്തകം

തിരുവനന്തപുരം: ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) ഉപയോഗിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കാനും അനിമേഷന്‍ ഫിലിമുകള്‍ നിര്‍മിക്കാനും കഴിയുന്ന തരത്തില്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷത്തേക്ക് പുതിയ ഐ.സി.ടി പാഠപുസ്തകം. ഐ.ടി@സ്‌കൂള്‍ പ്രൊജക്റ്റാണിത്് തയാറാക്കിയത്. വെബ്‌സൈറ്റ് നിര്‍മാണം, ഹാര്‍ഡ്‌വെയര്‍ ട്രബിള്‍ഷൂട്ടിങ്, കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ്, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാബേസുകള്‍, ഐ.ടി അധിഷ്ഠിത പഠനം എന്നിങ്ങനെ ഒമ്പത് അധ്യായങ്ങളുള്ള പുതിയ ഐ.സി.ടി പാഠപുസ്തകം പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. 2010ല്‍ എട്ടാംക്ലാസിലും 2011ല്‍ ഒമ്പതാം ക്ലാസിലും നടപ്പാക്കിയ ഐ.ടി അധിഷ്ഠിത പഠനത്തിന്റെ തുടര്‍ച്ചയാണ് ജൂണ്‍ മുതല്‍ പത്താം ക്ലാസിലേക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കിയ പുതിയ ഐ.സി.ടി പാഠപുസ്തകവും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സെക്കന്‍ഡറിതലത്തില്‍ ഇത്തരം വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്‍ക്‌സ്‌കേപ്പ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഗ്രാഫിക് ഡിസൈന്‍ പഠിപ്പിക്കുന്ന ചിത്രലോകം ആണ് ആദ്യ അധ്യായം. ഡാറ്റാബേസ് സങ്കല്‍പ്പം പരിചയപ്പെടുത്തുന്ന വിവരവിശകലനത്തിന്റെ പുതുരീതികള്‍, ഭൂവിവര വ്യവസ്ഥ പ്രയോജനപ്പെടുത്തുന്ന എന്റെ വിഭവഭൂപടം, പൈത്തണ്‍ പ്രോഗ്രാമിങ് ഭാഷ പഠിപ്പിക്കുന്ന കംപ്യൂട്ടര്‍ ഭാഷ, ഹാര്‍ഡ്‌വെയര്‍ പഠിപ്പിക്കുന്ന കംപ്യൂട്ടര്‍ എന്ന യന്ത്രം, എന്നിങ്ങനെ മറ്റു അധ്യായങ്ങള്‍. കെ-ടെക് ലാബ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ തയ്യാറാക്കാനും ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വൃത്തങ്ങളും ഗണിത പാറ്റേണുകളും സ്വന്തമായി അപ്ലെറ്റുകളുമുണ്ടാക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലാണ് രൂപഘടന.ഐ.ടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍സാദത്ത് ചെയര്‍മാനായുള്ള സമിതിയാണു പാഠപുസ്തകം തയ്യാറാക്കിയത്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകളും പുസ്തകത്തിനുണ്ട്.

     Share