Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-03-2012
അഭിനയ കലകളില്‍ പരിശീലനം: പുനെയില്‍ അവസരം( LAST DATE March 29)www.ftiindia.com

സര്‍ക്കാരിന്റെ കീഴില്‍ പുനെയില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതും ചുവടെ ചേര്‍ത്തിരിക്കുന്നതുമായ കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ ഈ മാസം 29 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. പന്ത്രണ്ടില്‍ ഫിസിക്‌സ് പഠിച്ച ബിരുദധാരികള്‍ക്ക്‌ 1. സൗണ്ട്‌ റെക്കോഡിംഗ്‌ ആന്‍ഡ്‌ ഡിസൈന്‍. 2. സൗണ്ട്‌ റെക്കോഡിംഗ്‌ ആന്‍ഡ്‌ ടി.വി. എന്‍ജിനിയറിംഗ്‌ എന്നീ പി.ജി. കോഴ്‌സുകളുണ്ട്‌. ബിരുദധാരികള്‍ക്ക്‌ 1. അഭിനയം, 2. ഫീച്ചര്‍ ഫിലിം, 3 തിരക്കഥ, രചന, 4. സംവിധാനം, 5. ഇലക്‌ട്രോണിക്‌ സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിംഗ്‌ എന്നിവയില്‍ പരിശീലനത്തിന്‌ ഏതു വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. അപ്ലൈഡ്‌ ആര്‍ട്‌സുകാര്‍ക്ക്‌ അപ്ലൈഡ്‌ ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ്, ഇന്റീരിയര്‍ ഡിസൈന്‍, സ്‌കള്‍പ്‌ചര്‍ എന്നിവയിലൊന്നില്‍ ബിരുദമുള്ളവര്‍ക്ക്‌ കലാസംവിധാനം ആന്‍ഡ്‌ പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്‌സിന്‌ മേല്‍പറഞ്ഞ സ്‌ഥാപനത്തില്‍ പരിശീലനത്തിന്‌ അപേക്ഷിക്കാം. 2012 മേയ്‌ ആറിന്‌ തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയില്‍ വിവിധ സ്‌ഥലങ്ങളില്‍ നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ്‌ വിവിധ കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും വെബസൈറ്റ്‌ സന്ദര്‍ശിക്കുക.www.ftiindia.com

     Share