Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 08-03-2012
സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ പ്രവേശപരീക്ഷക്ക് അപേക്ഷകള് ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 2012-13 വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്സുകളിലേക്ക് പ്രവേശപരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബി.എച്ച്.എം.എസ് (ഡയറക്ട്/ഗ്രേഡഡ്) അഥവാ കേന്ദ്ര ഹോമിയോ കൗണ്‍സില്‍ തത്തുല്യമായി അംഗീകരിച്ച ബിരുദമാണ് യോഗ്യത. പ്രവേശത്തിനുള്ള ഇന്റര്‍വ്യു തീയതിക്ക് മുമ്പ് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇവര്‍ ഇവര്‍വ്യു സമയത്ത് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മൂന്നില്‍ കൂടുതല്‍ തവണ എഴുതി അവസാനവര്‍ഷ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശത്തിന് അര്‍ഹതയില്ല. ജനറല്‍ വിഭാഗം അപേക്ഷകര്‍ക്ക് 2012 ജനുവരി ഒന്നില്‍ 45 വയസ്സ് കവിയരുത്. പട്ടികജാതി/ വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ഹോമിയോപ്പതി മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്കും കേന്ദ്രഹോമിയോപ്പതി റിസര്‍ച് കൗണ്‍സിലിലെ റിസര്‍ച് ഓഫിസര്‍മാര്‍ക്കും പരമാവധി അഞ്ച് വര്‍ഷവും റൂറല്‍ സര്‍വീസ് വിഭാഗക്കാര്‍ക്ക് പരമാവധി മൂന്ന് വര്‍ഷവും വയസ്സിളവ് അനുവദിക്കും. റൂറല്‍ സര്‍വീസ് ക്വോട്ട, കേരളത്തിലെ സര്‍ക്കാര്‍/ സ്വകാര്യ ഹോമിയോ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് സംവരണം ചെയ്തത് എന്നിവ ഒഴികെയുള്ള സീറ്റുകളിലേക്ക് പ്രവേശം മാര്‍ച്ച് 25ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശ പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും. സര്‍വീസ് വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അപേക്ഷാര്‍ഥികളും പ്രവേശ പരീക്ഷാ കമീഷണറുടെവെബ്സൈറ്റിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

     Share