Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-03-2012
എല്‍.ഡി ക്ലാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന 16 മുതല്‍

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒമ്പതിന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട വികലാംഗര്‍ ഒഴികെയുളള ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മാര്‍ച്ച് 16 മുതല്‍ 22 വരെ ആറ് ദിവസങ്ങളിലായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടത്തുന്നതാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ 2010 ഡിസംബര്‍ 31 നോ അതിനുശേഷമോ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി വിഭാഗക്കാര്‍ നോണ്‍ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റും, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ തഹസില്‍ദാരില്‍ നിന്നും ലഭിച്ച ജാതി സര്‍ട്ടിഫിക്കറ്റും, മറ്റാനുകൂല്യത്തിനര്‍ഹരായവര്‍ ആയത് തെളിയിക്കുന്നതിനുളള രേഖകളുടെ ഒറിജിനലും ശരിപ്പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

     Share