Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 23-03-2012
സൗജന്യ മത്സരപരീക്ഷാ പരിശീലനം തുടങ്ങി

കോഴിക്കോട് : അവസരങ്ങള്‍ കാത്തിരിക്കാതെ ഇഷ്ടമുളള തൊഴില്‍ അന്വേഷിച്ച് കണ്ടെത്തുന്നവര്‍ക്കാണ് മികച്ച ജോലി ലഭിക്കുന്നതെന്ന് അസിസ്റ്റന്റ് കളക്ടര്‍ ടി.വി അനുപമ പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൗജന്യ മത്സര പരീക്ഷാപരിശീലനം കരിയര്‍ ഗൈഡന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.എല്‍ ആഗന്‍സ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ കെ വിശ്വംഭരന്‍, ടി.ടി വത്സന്‍, പി ഹാരിസ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം നല്‍കുന്ന പരിശീലന ക്ലാസുകള്‍ മാര്‍ച്ച് 29 ന് സമാപിക്കും.

     Share