Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 19-05-2012
എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ പ്രവേശനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ എറണാകുളം (ഫോണ്‍: 0484 -2577379), ചെങ്ങന്നൂര്‍ (0479- 2454125), അടൂര്‍ (04734 -231995), പൂഞ്ഞാര്‍ (04822- 271737), കരുനാഗപ്പളളി (0476- 2665935), കല്ലൂപ്പാറ (0469 - 2678983), ചേര്‍ത്തല (0478 -2553416), കൊട്ടാരക്കര (0474- 2458764), ആറ്റിങ്ങല്‍ (0470- 2627400) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും ംംം.ശവൃറ.മര.ശി വെബ്‌സൈറ്റിലും ബന്ധപ്പെട്ട കോളേജുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം മെയ് 31 ന് മുമ്പ് നല്‍കണം. എന്‍ട്രന്‍സ് കമ്മീഷണറുടെ പ്രവേശന വിജ്ഞാപനപ്രകാരമായിരിക്കും യോഗ്യത.

     Share