Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 27-02-2013
വയല്‍ സംരക്ഷണത്തിന് അതിജീവനത്തിന്റെ അമ്പലമുക്ക് മാതൃക

റഷീദ് അമ്പലമുക്ക് താമരശ്ശേരി:നഷ്ടമായിക്കൊണ്ടിരിക്കുന്നവയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ അതിജീവനത്തിന്റെ പുതുമാതൃക തീര്‍ക്കുകയാണ് കോഴിക്കോട് താമരശ്ശേരി ഒമ്പതാം വാര്‍ഡിലെ അമ്പലമുക്ക് ഗ്രാമം. അമ്പലമുക്ക് മുതല്‍ വെഴുപ്പൂര്‍ വരെയുള്ള അറുപത് ഏക്കറോളം വയല്‍-നീര്‍ത്തട പ്രദേശം നികത്താനുള്ള നീക്കത്തിനെതിരെ ഇവിടെ നടക്കുന്ന സമരം രണ്ടുമാസം പിന്നിടുകയാണ്. ഇവിടെ രണ്ടേ ക്കറോളം സ്ഥലം വിലക്കുവാങ്ങിയ റിയല്‍എസ്‌റ്റേറ്റ് മാഫിയ, കൊള്ളലാഭത്തിന് മറിച്ചുവില്‍ക്കാന്‍ വീടുനിര്‍മാണത്തിന് 2012 ഡിസംബര്‍ മൂന്നിന് സാധനസാമഗ്രികള്‍ ഇറക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സ്ഥലം പ്ലോട്ടുകളാക്കിതിരിച്ച് മണ്ണിട്ട് ഉയര്‍ത്തി വീട് നിര്‍മാണത്തിന് വില്‍ക്കാനായിരുന്നു നീക്കം. നാട്ടുകാര്‍ വയല്‍- നീര്‍ത്തട സംരക്ഷണ സമിതി രൂപവത്കരിച്ച് സംസ്ഥാന കൃഷി മന്ത്രി, റവന്യൂമന്ത്രി, ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, പൊലീസ് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. വിവിധ രാഷ്ട്രീയ പ്രതിനിധികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പ്രതിഷേധസംഗമം സംഘടിപ്പിച്ച് നാട്ടുകാര്‍ സമരം വിപുലമാക്കി. ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് അയല്‍ക്കൂട്ടങ്ങള്‍ വഴിയും ലഘുലേഖവിതരണത്തിലൂടെയും സമരം നാടാകെ ഏറ്റെടുത്തു. പ്രതിഷേധത്തെത്തുടര്‍ന്ന് പണി നിര്‍ത്തിപ്പോകേണ്ടിവന്ന മാഫിയക്ക് പഞ്ചായത്ത് നിര്‍മാണത്തിന് സ്‌റ്റോപ്പ്‌മെമ്മോ നല്‍കുകയും ചെയ്തു. പിന്നീട് ഒരു മാസത്തിനിടെ റോഡുനിര്‍മാണത്തിനെന്ന പേരില്‍ മണ്ണിട്ടു നികത്താനുള്ള ശ്രമം വീണ്ടും നടന്നപ്പോഴും ജനങ്ങള്‍ ഒറ്റക്കെട്ടായി തടയുകയായിരുന്നു. ഈ വയല്‍ പ്രദേശത്തെ നികത്തല്‍ തടഞ്ഞ് കുടുംബശ്രീ തൊഴിലുറപ്പു വഴി പ്രദേശത്ത് കൃഷിനടപ്പാക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഗ്രാമസഭ ഐകകണ്‌ഠേന പ്രമേയം പാസ്സാക്കിയിരുന്നു. തുടര്‍ന്ന് വാര്‍ത്താമാധ്യമങ്ങളിലും മറ്റും വിഷയം ചര്‍ച്ചയാവുകയും ജില്ലാ കലക്ടര്‍ അടക്കമുള്ള ഉന്നത അധികൃതര്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്ന് വില്ലേജ് അധികൃതരും മണ്ണിടലിന് സ്‌റ്റോപ്പ് മെമ്മോ നല്‍കി. നേരത്തെ കയ്യേലിക്കുന്ന് ഭാഗത്തെ വയല്‍ മണ്ണിട്ട് നികത്താനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞിരുന്നു. വെഴുപ്പൂര്‍ മുതല്‍ അമ്പലമുക്ക് വരെയുള്ള, രണ്ട് കുന്നുകള്‍ക്കിടയിലുള്ള നീര്‍ത്തട പ്രാധാന്യമുള്ള പ്രദേശമാണ് നികത്താന്‍ ശ്രമിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ്, വര്‍ഷത്തില്‍ രണ്ട ്് തവണ നെല്‍കൃഷി നടത്തിയിരുന്ന സ്ഥലമായിരുന്നു ഇത്. പ്രദേശത്തെ നിരവധി പേരുടെ ഉപജീവന മേഖലയും ഇവിടെയായിരുന്നു. എന്നാല്‍, പിന്നീട് നെല്‍കൃഷി നഷ്ടമായതോടെ കര്‍ഷകര്‍ ഇതര കൃഷിയിലേക്ക് തിരിഞ്ഞു. എന്നാല്‍, അപ്പോഴും വയലിന്റെ തരം മാറ്റുകയോ മണ്ണിടുകയോ ചെയ്തില്ല. പകരം, ജലസേചന ആവശ്യത്തിന് ഇടയിലൂടെ കാനകള്‍ ഉാക്കി വരമ്പുകളില്‍ തെങ്ങും കവുങ്ങും നടുകയാണ് ചെയ്തത്. ഭൂ രേഖകളില്‍ ഇപ്പോഴും ഇത് വയല്‍പ്രദേശമാണ്. വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷിക്കും കുളിക്കാനും മറ്റും ജനങ്ങള്‍ ഈ വയലിലെ വെള്ളത്തെയാണ് ഉപയോഗിക്കുന്നത്. സമീപത്തെ കിണറുകളിലെ ജലനിരപ്പ് നിര്‍ണയിക്കുന്നത് ഈ നീര്‍ത്തടങ്ങളാണ്. സമീപത്തെ ഇരുതുള്ളിപ്പുഴയിലേക്കുള്ള കൈവഴികള്‍ വയലിലൂടെ കടന്നുപോകുന്നു. താമരശ്ശേരി ടൗണിലേക്കടക്കം കുടിവെള്ളം വിതരണം ചെയ്യാനുള്ള പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് ഈ പുഴയോരത്താണ്. കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോള്‍ സമീപപ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ ഈ വയലിലെ കുളത്തെയും സമീപത്തെ ചെറ്റത്തോടിനെയുമാണ് ഉപയോഗിച്ചിരുന്നത്. വയല്‍ നികത്തപ്പെടുന്നതോടെ വെഴുപ്പൂര്‍, കയ്യേലിക്കുന്ന്, വടക്കേപ്പറമ്പ്, അന്താനംകുന്ന്, പുല്‍പറമ്പില്‍, കയ്യേലിക്കല്‍, കൈപ്പക്കമണ്ണില്‍, കണാരംപാറക്കല്‍, പാലോപാലത്തിങ്ങല്‍, ഭൂതാംകുഴി എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവും. നിര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നതോടെ മഴക്കാലത്ത് വെള്ളക്കെട്ടും വെള്ളപ്പൊക്കവും രൂപപ്പെടുകയും അതുവഴി പകര്‍ച്ചവ്യാധികള്‍ പടരുമെന്നും നാട്ടുകാര്‍ ഭയക്കുന്നു. ഒരു ഏക്കര്‍ വയലില്‍ 1750 ഘനമീറ്റര്‍ വെള്ളം ശേഖരിക്കപ്പെടുന്നുെന്നാണ് കണക്ക്. ഈ സംഭരണികളാണ് ഭൂമിക്കടിയിലെ ജലനിരപ്പ് സംരക്ഷിച്ചുനിറുത്തുന്നത്. പുഴകളിലെയും കിണറുകളിലെയും വെള്ളനിരപ്പ് വയലുകളെ ആശ്രയിച്ചാണുള്ളത്. ഭൂമിയിലെ ചൂട് ക്രമാതീതമാകാതെ നിലനിര്‍ത്തുന്നതില്‍ ഇവക്ക് സവിശേഷമായ പങ്കു്. വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും മഴക്കാലത്ത് വെള്ളപ്പൊക്കവുമാണ് വയല്‍നികത്തലിന്റെ ഫലം. നികത്തിയ വയലുകളില്‍ നിര്‍മിച്ച വീടുകളിലെ കക്കൂസ് മാലിന്യങ്ങളടക്കം കെട്ടിനിന്നും ഒഴുകിനടന്നും പകര്‍ച്ചവ്യാധികള്‍ പടരും. മഞ്ഞപ്പിത്തവും ചികുന്‍ഗുനിയയും എലിപ്പനിയും മറ്റുരോഗങ്ങളും പടരുന്നതിന് പിന്നില്‍ ഈ കാരണമാണുള്ളത്. അമ്പലമുക്ക്് മുതല്‍ കയ്യേലിക്കല്‍ വരെയുള്ള അറുപതേക്കറോളം വയലില്‍ കാര്‍ഷിക ജലസസേചനത്തിനും കുടിവെള്ളത്തിനുമുള്ള നിരവധി കുളങ്ങളും പമ്പ്ഹൗസുകളും സ്ഥിതിചെയ്യുന്നു്. കടുത്ത േവനലിലും വറ്റാത്ത നൂറുക്കണണക്കിന് നീര്‍ച്ചാലുകളും വയലിലൂടെ ഒഴുകുന്നു്. തത്തകളും വവ്വാലുകളും പ്രാവുകളും മൈനകളും അടക്കം നിരവധി പക്ഷികളുടെയും പുമ്പാറ്റകളുടെയും തവളകള്‍, ഞുകള്‍,മത്സ്യങ്ങള്‍ അടക്കം ഇതര ജീവികളുടെയും ആവാസ സ്ഥലമാണ് ഇത്. വര്‍ഷകാലത്തും വേനല്‍ക്കാലത്തും നിരവധി ദേശാടനക്കളികള്‍ ഇവിടെ എത്തുന്നു. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, സാംസ്‌കാരിക ജീവിതം എന്നിവയെല്ലാം വയല്‍ ഇതോടൊപ്പം നഷ്ടമാകുന്നു. 1400 ദശലക്ഷം കിലോമീറ്റര്‍ ക്യൂബ് വെള്ളമാണ് ഭൂമിയിലുള്ളത്. ഇതില്‍ 97 ശതമാനവും കടലാണ്. ബാക്കി വെറും മൂന്ന് ശതമാനം കൊാണ് നമ്മുടെ ആവശ്യങ്ങളെല്ലാം കഴിയേത്. ജലസംഭരണികള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ദാഹത്തിന്റെയും പട്ടിണിയുടെയും വരാന്‍ പോകുന്നത്. ഒരു വയല്‍ നികത്തിയതുകൊുള്ള നഷ്ടത്തിന്റെ ചെറിയ അംശം വീടുകളോ വ്യവസായശാലകളോ നിര്‍മിച്ച് പകരം നേടാന്‍ കഴയില്ല. ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദകണക്ക് പ്രകാരം 122000 കോടി രൂപയുടെ സേവനമൂല്യമാണ് കേരളത്തിലെ വയലുകള്‍ തരുന്നത്. എന്നാല്‍, വയലുകള്‍ നികത്തി വ്യാവസായശാലകള്‍ നിര്‍മിച്ചാല്‍ കിട്ടുന്നത് 68000 കോടി രൂപമാത്രമാണ്. വയലുകള്‍ നികത്തി വിമാനത്താവളങ്ങളോ വന്‍ വ്യവസായങ്ങള്‍ തന്നെയുമോ ഉാക്കിയാല്‍ പോലും അത് നഷ്ടമാണെന്നാണ് ഈ കണക്ക് തെളിയിക്കുന്നത്. വയല്‍ വെറും സ്ഥലമോ തണ്ണീര്‍ത്തടങ്ങള്‍ വെറും വെള്ളമോ അല്ല. നമ്മുടെ ജീവിതത്തിന്റെ നിദാനവും ജീവഔഷധവുമാണത്. വയലുകളുടെ അടിയിലൂടെ ഒഴുകുന്ന ഭൂഗര്‍ഭജലം കൃത്രിമമായി ഉാക്കാന്‍ കഴിയുന്നതല്ല. വയലില്‍ ഒരിടത്ത് മണ്ണിടുമ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ ഒഴുക്ക് തടയപ്പെടുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ സ്ത്രീകളെയും വൃദ്ധരെയും കൂലിപ്പണിക്കാരായ സാധാരണക്കാരെയും ഭീഷണിപ്പെടുത്തിയും ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കിയുമാണ് റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ പുതിയ രീതി. ഇതിനെതിരെ സമരം ശക്തമാക്കി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് നാട്ടുകാരുടെ ശ്രമം. അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്നും കുടുംബശ്രീയൂനിറ്റുകള്‍ വഴി സന്ദേശങ്ങള്‍ കൈമാറിയും പരിസ്ഥിതി സൗഹൃദ ജനകീയ ശൃംഖലകള്‍ തീര്‍ത്തുമാണ് ജനങ്ങള്‍ ചെറുത്തുനില്‍ക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുടുക്കിലുമ്മാരത്ത്‌ചേര്‍ന്ന വയല്‍- നീര്‍ത്തട സംഗമം റിയല്‍എസ്‌റ്റേറ്റ് മാഫിയക്കെതിരെ ജാതി-മത, രാഷ്ട്രീയപാര്‍ട്ടി ഭിന്നതകള്‍ക്കതീതമായ ജനകീയ കൂട്ടായ്മയായി മാറി. പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വയലുകളും നീര്‍ത്തടങ്ങളും മനുഷ്യജീവന്‍ പോലെ സംരക്ഷിക്കപ്പെടേതാണെന്ന് പറഞ്ഞ അദ്ദേഹം സമരത്തോടൊപ്പം എല്ലായ്‌പ്പോഴും താന്‍ ഉാവുമെന്നും പറഞ്ഞു. വാര്‍ഡംഗം എന്‍.പി.റസീന, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.മുഹമ്മദ്, സാഹിത്യകാരന്‍ ഹുസൈന്‍ കാരാടി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവ ര്‍ പങ്കെടുത്തു. അമ്പലമുക്കില്‍ കയ്യേലിക്കല്‍ വയലോരത്ത് ചേര്‍ന്ന സംഗത്തില്‍ വയലുകളും നീര്‍ത്തടങ്ങളും ജീവന്‍ സമര്‍പ്പിച്ചും സംരക്ഷിക്കുമെന്ന് സ്ത്രീകളും കുട്ടികളും യുവാക്കളും നാട്ടുകാരണവന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന ജനക്കൂട്ടം പ്രതിജ്ഞചെയ്തു. ഫെ്രബുവരി 19 ന് വയല്‍ നികത്താന്‍ മാഫിയ വീും നടത്തിയ ്രശമം സ്്രതീകളും കുട്ടികളും യുവാക്കളും പൗര്രപമുഖരും പരിസ്ഥിതി ്രപവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. ലക്ഷങ്ങള്‍ വിലയുള്ള വീടും സ്വത്തുക്കളും സ്വന്തമായുള്ള വ്യക്തിയാണ് വയല്‍ നികത്താന്‍ ശ്രമിക്കുന്നത്. വയല്‍ നികത്തലിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാരും പരിസരവാസികളും പരിസ്ഥിതി തല്‍പരരും ചേര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, റവന്യൂമന്ത്രി, കൃഷിമന്ത്രി, സാമൂഹികക്ഷേമമന്ത്രി, ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, സൂപ്ര് ഓഫ് പൊലീസ്(റൂറല്‍), ഡിവൈ.എസ്.പി- താമരശ്ശേരി, സി.ഐ താമരശ്ശരി പൊലീസ് സ്‌റ്റേഷന്‍, എസ്.ഐ താമരശ്ശേരി പൊലീസ് സ്‌റ്റേഷന്‍, വില്ലേജ് ഓഫിസര്‍ താമരശ്ശേരി പഞ്ചായത്ത്, സെക്രട്ടറി താമരശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്ക് നല്‍കുന്ന ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും പൊക്കുടന്‍ നിര്‍വഹിച്ചു. സാമൂഹിമായി പിന്നാക്കം നില്‍ക്കുന്ന, ഏറിയ കൂറും കൂലിപ്പണിക്കാരായ, പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ ഏറെയുള്ള ഒരു സാധാരണ ്രപദേശമാണ് അമ്പലമുക്ക്. എന്നാല്‍, സ്വന്തം ്രപകൃതിയും കുടിവെള്ളവും പണയംവെച്ച് ഒരു ഒത്തുതര്‍പ്പിനും ഒരുക്കമല്ല അവര്‍. ജീവന്‍ പോയാലും വയല്‍ നികത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍.

     Share