Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 27-04-2013
ഇരു കിഡ്‌നികളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികില്‍സാ സഹായം തേടുന്നു (താമരശ്ശേരി ചെമ്പ്ര ഇ.കെ. മുഹമ്മദ് റഫീഖ്(35)

ഉസ്മാന്‍.പി.ചെമ്പ്ര താമരശ്ശേരി :കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ചെമ്പ്ര ഈന്തുങ്കണ്ടിയില്‍ ഫാത്വിമയുടെ മകന്‍ ഇ.കെ. മുഹമ്മദ് റഫീഖ്(35)ന്റെ ഇരു കിഡ്‌നികളും തകരാറിലായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആഴ്ചയില്‍ നാല് തവണ ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വിദഗ്ധപരിശോധനയില്‍ വൃക്ക മാറ്റി വെച്ചാല്‍ മാത്രമേ റഫീക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അഞ്ച് സെന്റ് പുരയിടവും രോഗിയായ ഉമ്മയും പറക്കമുറ്റാത്ത രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് റഫീഖ്. കിഡ്‌നി മാററി വെക്കുന്നതിനുളള ഭാരിച്ച തുക കണ്ടെത്തുന്നതിന് നാട്ടുകാരും രാഷ്ട്രീയ- സാമൂഹ്യ- സന്നദ്ധസംഘടനകളും ചേര്‍ന്ന്്് ഇ.കെ. മുഹമ്മദ് റഫീഖ് ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ്. എം.കെ.രാഘവന്‍ എം.പി,സി.മോയിന്‍കുട്ടി.എം.എല്‍.എ,വി.എം.ഉമ്മര്‍ മാസ്്്‌ററര്‍ എം.എല്‍.എ,കെ.മൂസ്സക്കുട്ടി.എക്‌സ് .എം.എല്‍.എ , പി.കെ.കുഞ്ഞിക്കോയ മുസ്്്‌ല്യാര്‍ എന്നിവര്‍ രക്ഷാധികാരികളും വാര്‍ഡ്്് മെമ്പര്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ചെയര്‍മാനും കെ.കെ.അബ്്്ദുല്‍ റഷീദ് ജനറല്‍ കണ്‍വീനറും താനം മുഹമ്മദ്്ഹാജി ട്രഷററുമായുളള വിപുലമായ കമ്മററിക്കാണ് രൂപം നല്‍കിയിരിക്കുന്നത്്്്.സംഭാവനകള്‍ കമ്മററിയുടെ പേരില്‍ താമരശ്ശേരി ഫെഡറല്‍ ബേങ്കില്‍ തുടങ്ങിയ 14140200003547(ifsc-fdrl 0001414)നമ്പര്‍ എക്കൗണ്ട് വഴി അയക്കാവുന്നതാണെന്ന്്് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്:9961877711,9447003991,9847061627

     Share