Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2013
ബൈപ്പാസ് റോഡ്പ്രഖ്യാപനത്തിലൊതുങ്ങി; താമരശ്ശേരി ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു.

ബഷീര്‍ വെഴുപ്പൂര് താമരശ്ശേരി:താമരശ്ശേരി ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു.പഴയ ബസ്്്‌ററാന്റ് പരിസരം , കാരാടി, ചുങ്കം ജംഗ്ഷന്‍, ചുങ്കം ബൈപ്പാസ് റോഡ് , വെഴുപ്പൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വീതി കുറഞ്ഞ റോഡിന് അരികില്‍ അശ്രദ്ധമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ കാരണം. നടപാതയില്‍ പോലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് കാരണം യാത്രക്കാര്‍ക്ക് തിരക്കേറിയ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ.്താമരശ്ശേരി താലൂക്ക്്് ആസ്ഥാനം കൂടി ആവുന്നതോടെ ഇപ്പോഴുളള തിരക്ക്് ഇരട്ടിക്കും. അനുദിനം ് വികസിച്ച് കൊണ്ടിരിക്കുന്ന താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക്് അഴിക്കുന്നതിന്് കഴിഞ്ഞ സര്‍ക്കാര്‍ ഇവിടെ ബൈപ്പാസ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനുവേണ്ട്ി സര്‍വെ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം ജലരേഖയായിരിക്കുകയാണ്. ടൗണിന്റെ വികസനത്തിനനുസരിച്ചുള്ള ഉപരി തല വികസന പ്രവര്‍ത്തനങ്ങള്‍ അങ്ങാടിയില്‍ ഉണ്ടാകുന്നില്ല.തിരക്കു കൂടുതലുള്ള രാവിലെയും വൈകുന്നേരവും ദീര്‍ഘ സമയം ഗതാഗത തടസ്സം ഇവിടെ നിത്യ സംഭവമായി മാറുകയാണ്.ട്രാഫിക് പോലീസാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം തങ്ങളെ ബാധിക്കുന്നതല്ലെന്ന അവസ്ഥയിലാണെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു.ഇടുങ്ങിയ റോഡുകളില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ സമയം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ദുരിതമാവുകയാണ്. ഇതു സംബന്ധിച്ച് പോലീസിന് നല്‍കുന്ന പരാതികള്‍ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ദേശീയ പാതയില്‍ ഓടക്കുന്ന് നിന്ന് വട്ടക്കുണ്ട്്്് തെല്ലത്തിന്‍ കര വയലിലൂടെ ബിഷപ്‌സ് ഹൗസ് പരിസരത്തെത്തി സംസ്ഥാന പാത മുറിച്ചു കടന്ന് ചുങ്കം ചെക്ക് പോസ്റ്റില്‍ അവസാനിക്കുന്ന തരത്തിലാണ് സര്‍വ്വെ നടത്തിയിരുന്നത് . എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതായാണറിയുന്നത്്്. .ബാംഗ്ലൂരിലെ വൈബര്‍സ്മിത്ത് അസോസിയേറ്റ്‌സ് കമ്പനിയാണ് റോഡിന്റെ സര്‍വ്വെയും അലൈന്‍്‌മെന്റും തയ്യാറാക്കിയിരുന്നത്. അതേ സമയം പദ്ധതി നീണ്ടു പോകുന്ന സാഹചര്യത്തില്‍ ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരമെന്ന നിലയില്‍ ഗ്രാമ പഞ്ചായത്ത്്് ആസൂത്രണം ചെയ്ത ചില പദ്ധതികളും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. പഴയ ബസ്സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ട്രഷറി ഇവിടെ നിന്നും മറ്റൊരു സൗകര്യ പ്രദമായ സ്ഥലത്തേക്ക് മാറ്റി ട്രഷറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു നീക്കാനും പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിന്റെ ദേശീയ പാതയോടു ചേര്‍ന്ന ചുറ്റു മതില്‍ പൊളിച്ചു നീക്കി ഇവിടെ വീതികൂട്ടാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്്്. റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഇലക്്്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള ചര്‍ച്ച കെ.എസ.്ഇ.ബിയുമായി നടത്തുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്‌തെങ്കിലും ഇതൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ചരക്കു ലോറികള്‍, കണ്ടയിനറുകള്‍ തുടങ്ങിയ വാഹനങ്ങള്‍ ടൗണിലേയ്ക്ക് വരാതെ പോകാന്‍ ചുങ്കം -കുടുക്കിലുമ്മാരം-അണ്ടോണ-പരപ്പന്‍പൊയില്‍റോഡ് ഉപയോഗപ്പെടുത്തിയാല്‍ ടൗണിലെ ഗതാഗത സ്തംഭനം ഒരു പരിധിവരെ കുറക്കാന്‍ കഴിയും.അനധികൃത പാര്‍ക്കിംഗ് നിരോധിക്കുക, ടൗണിനടുത്ത ഒഴിഞ്ഞ ഭൂമി ഏറ്റെടുത്ത് സ്വകാര്യ വാഹനങ്ങലുടെ പാര്‍ക്കിംഗിനായി ഉപയെഗപ്പെടുത്തല്‍ ,ഉന്തുവണ്ടി കച്ചവടംതിരക്കേറിയ ഭാഗത്ത് നിന്നും നീക്കുക, ഗതാഗത സംവിധാനം കാര്യക്ഷമമാക്കാന്‍ കുടുതല്‍ ട്രാഫിക് പോലീസിനെ നിയമിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ മുമ്പിലുള്ളത്.

     Share