Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 06-07-2013
ആദിവാസി കോളനികളില്‍ ജീവിതം ദുരിതമയം തന്നെ : ആദിവാസികള്‍ ചോദിക്കുന്നു: എന്നുതീരും ഈ ദുരിത ജീവിതം?

താമരശ്ശേരി: ആദിവാസി കോളനികളിലെ ജീവിതം ദുരിതമയം തന്നെ. മിക്ക ആദിവാസി കോളനികളും ദുരിതക്കയത്തില്‍പെട്ടുഴലുകയാണ്. മലയോര മേഖലയിലെ കോടഞ്ചേരി,പുതുപ്പാടി, കട്ടിപ്പാറ,പനങ്ങാട്്,മുക്കം, കാരശ്ശേരി,തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെല്ലാം സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആദിവാസി കുടുംബങ്ങളുടെ സ്ഥിതി വളരെ കഷ്ടം തന്നെയാണ്. പോഷകാഹാരക്കുറവും ആരോഗ്യക്ഷയവും ആദിവാസികുട്ടികളുടെ ജീവിതം സങ്കീര്‍ണമാക്കുന്നുണ്ട്്്്. അസ്വസ്ഥതകള്‍ പതിവായ ഗോത്രഗോകുലത്തിന്റെ പുതിയ തലമറയ്ക്ക് പറയാന്‍ നൊമ്പരങ്ങള്‍ മാത്രണമാണുളളത്. പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ അഭാവം ആദിവാസി വിഭാഗത്തിലെ കുട്ടികളെയാണ് എളുപ്പം അസുഖത്തിന് കീഴ്‌പ്പെടുത്തുന്നത്. മതിയായ ഭക്ഷണം കിട്ടാതെ ആദിവാസികള്‍ ശാരീരികമായി തളര്‍ന്നിരിക്കുകയാണ്. അനീമിയ മുതലുള്ള രോഗമാണ് ഇവര്‍ക്കിടയില്‍ വ്യാപകമാവുന്നത്.ഗര്‍ഭാവസ്ഥയില്‍ അയേണ്‍ഗുളികയടക്കമുള്ള മരുന്നുകള്‍ കൃത്യമായി കഴിക്കാത്തതിനാലും ആഹാരക്രമം പാലിക്കാത്തതിനാലും ആദിവാസി അമ്മമാര്‍ ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കുന്നത്. തൂക്കക്കുറവ്, മഞ്ഞനിറം എന്നിങ്ങനെയുള്ള രോഗങ്ങള്‍ മിക്ക കുട്ടികള്‍ക്കും ജന്മാവസ്ഥയില്‍ത്തന്നെയുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു. ഓരോ കോളനിയിലും ആരോഗ്യവകുപ്പിന്റെ ആശാവര്‍ക്കര്‍മാര്‍ ഉണ്ടാവണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും മിക്കയിടങ്ങളിലും നിയമിച്ചിട്ടില്ല. മാസാമാസം ശമ്പളം കൈപററുന്ന ആദിവാസി പ്രമോട്ടര്‍മാരുടെ സമയോചിത ശ്രദ്ധയും കോളനികളിലേക്ക് എത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ക്ഷയരോഗവും മററു സാംക്രമിക രോഗങ്ങളും ബാധിച്ചു ആദിവാസികളുടെ മരണം കോളനികളില്‍ തുടര്‍ക്കഥയാവുകയാണ്. ചെമ്പുകടവ് അംബേദ്കര്‍ കോളനിയില്‍ ഒരു മാസത്തിനിടെ യുവതിയടക്കം രണ്ടു പേരാണ് ക്ഷയരോഗം ബാധിച്ചു മരിച്ചത്്. കോളനിയിലെ വെളുത്ത(48), സാമിയുടെ ഭാര്യ രാജി( 28) എന്നിവരാണ് ആവശ്യത്തിന്്് ചികില്‍സ ലഭിക്കാതെ മരിച്ചത്്.വെളുത്തയുടെ ഭാര്യ ബിന്ദു കഴിഞ്ഞ വര്‍ഷം മരിച്ചതും ക്ഷയ രോഗം ബാധിച്ചായിരുന്നു. ഇവരുടെ മകന്‍ സുബീഷ് ( 12) വിളര്‍ച്ച ബാധിച്ച്്് കിടപ്പിലാണ്. കോളനിയിലെ നിരവധി കുട്ടികളും മഞ്ഞപ്പിത്തം, അനീമിയ പോലുളള രോഗങ്ങളുടെ പിടിയിലാണ്.കാനപോലെ കിടക്കുന്ന റോഡിലൂടെ സഞ്ചരിച്ചു വേണം മിക്ക കോളനികളിലുമെത്തിച്ചേരാന്‍. പ്രതീക്ഷകള്‍ നല്‍കി വോട്ടുവാങ്ങുന്നവര്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പിനുമാത്രമേ ഇവിടെ എത്തൂ എന്ന്് കോളനി നിവാസികള്‍ പറയുന്നു. ആദിവാസികളുടെ ക്ഷേമ കാര്യങ്ങളില്‍ അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും പലപ്പോഴും ആദിവാസികല്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും സാമൂഹിക പ്രവര്‍ത്തകനും സത്യ സായി സേവാ സമിതി പ്രവര്‍ത്തകനുമായ പ്രജീഷ് താമരശ്ശേരി പറഞ്ഞു.സത്യ സായി സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെമ്പുകടവ് അംബേദ്കര്‍ കോളനിയില്‍ ഭക്ഷണ വസ്ത്ര വിതരണം , മെഡിക്കല്‍ ക്യാമ്പ്, തൂടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങല്‍ നടത്തുന്നത്് ഇവര്‍ക്ക് ഏറെ ആശ്വാസമാകുന്നുണ്ട്്്. കോളനിയിലെ ദുരവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്്്് ചെയ്്തതിനെ തുടര്‍ന്ന്്് മന്ത്രി ജയലക്ഷ്മി കഴിഞ്ഞമാസം കോളനി സന്ദര്‍ശിച്ച്്്് ഒരു കോടിയുടെ വാഗ്ദാനം നടത്തിയെങ്കിലും കാര്യമായി ഒന്നും നടന്നില്ല. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ വളരുന്നതിനാല്‍ പകര്‍ച്ചവ്യാധികളും ആദ്യഘട്ടത്തില്‍ത്തന്നെ കുട്ടികളെ കീഴ്‌പ്പെടുത്തുന്നുണ്ട്. രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് ഇവര്‍ ആശുപത്രികളെ സമീപിക്കുന്നത്്്. മാതൃശിശുപരിരക്ഷണത്തിന് അങ്കണവാടികള്‍മുഖേന വിതരണംചെയ്യുന്ന പോഷകാഹാരങ്ങളും പ്രയോജനപ്പെടുത്തുന്നവര്‍ കുറവാണ്.എന്നാല്‍ പഠനവിമുഖതയില്‍ വിദ്യാലയത്തില്‍നിന്നും ചെറുപ്രായത്തിലേ ഇറങ്ങി നടക്കുന്ന ആദിവാസി കുട്ടികള്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ല. വീട്ടിലും വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം നിഷേധിക്കപ്പെടുമ്പോള്‍ ആരോഗ്യ ശോഷണം തുടര്‍ക്കഥയാവുന്നു.പൊതുധാരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശീലത്തിന് ഇപ്പോഴും മാറ്റമില്ല. മറ്റു കുട്ടികള്‍ക്കൊപ്പം ഇടകലര്‍ന്നുള്ള പഠനവും കാര്യക്ഷമമല്ല. അങ്കണവാടി മുതല്‍ അസ്ഥിരമായ പഠനം കുട്ടികളെ കുടിലുകളിലേക്കുതന്നെ തിരിച്ചുവിളിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച്്് നാടന്‍ കൃഷിപ്പണികള്‍, ടാപ്പിംഗ്്്, വിറകു ശേഖരണം എന്നിവയില്‍ ഒതുങ്ങിനിന്നാണ് പിന്നീട് ഇവരുടെ ജീവിതം. മറ്റു കുട്ടികളൊക്കെ പഠനമികവിന്റെ പടവുകള്‍ കയറുമ്പോള്‍ മത്സരങ്ങള്‍ ഒട്ടുമില്ലാത്ത ജീവിതാന്തരീക്ഷത്തില്‍ പരിമിതപ്പെടുകയാണ് ആദിവാസി വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ . രോഗബാധയും വൃത്തിഹീനമായ ജീവിതസാഹചര്യവുംം മൂലം ദുരിതമനുഭവിക്കുന്ന കോടഞ്ചേരിക്കടുത്ത ചെമ്പുകടവ് അംബേദ്കര്‍ ആദിവാസി കോളനിയില്‍ കുടിവെള്ള വിതരണം പോലും നടക്കുന്നില്ല. തുഷാരഗിരി വനത്തില്‍ നിന്ന്് ഉല്‍ഭവിക്കുന്ന നീരുറവ തടഞ്ഞുനിര്‍ത്തി പൈപ്പ്്് വഴി ശേഖരിക്കുന്നവെള്ളമാണ് കോളനിയില്‍ കുടിവെള്ളമായി എത്തിയിരുന്നത്.പൈപ്പുകള്‍ പൊട്ടിത്തകര്‍ന്ന് കഴിഞ്ഞ ആറുമാസമായി ഇവിടെ കുടിവെള്ളവിതരണം മുടങ്ങിയിരിക്കുകയാണ്. കാട്ടുപണിയ വിഭാഗത്തില്‍പെട്ട 23 കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഇപ്പോള്‍ 107 അംഗങ്ങള്‍ മാത്രമാണ് കോളനിയിലുള്ളത്.വേനലില്‍ വെള്ളം കോരി തലച്ചുമടായി കൊണ്ടുവന്നാണ് കുന്നും പുറത്തുള്ള കോളനി നിവാസികള്‍ ഉപയോഗിക്കുന്നത്. കോടഞ്ചേരി പി.എച്ച്.സി യിലെ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും കോളനി നിവാസികളുടെ നിസ്സഹകരണം മൂലം അവരുടെ ശ്രമവും പൂര്‍ണഫലം നല്‍കുന്നില്ല. സ്്്ത്രീകളും കുട്ടികളുമടക്കം മദ്യത്തിനടിമയായത് കോളനിയിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നുണ്ട്്. വെറ്റിലമുറുക്ക്, പുകവലി എന്നിവ കുട്ടികള്‍ വരെ ശീലിച്ചതിനാല്‍ വായ്പ്പുണ്ണ്, വിളര്‍ച്ച, അള്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ കോളനിയെ ഗ്രസിച്ചിരിക്കുകയാണ്. കോളനിയെ മദ്യവിമുക്തമാക്കുന്നതിനുള്ള അധികൃതരുടെ ഭാഗത്ത് നിന്ന്്്് നടപടിയുണ്ടാകുന്നില്ലെന്നതാണ് സത്യം. മിക്ക കോളനികളിലെയും പുരുഷന്മാരുടെ ശരാശരി ആയുസ്സ് 50ല്‍ താഴെയാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആദിവാസി കോളനികളിലെ പട്ടിണി ദുരിതം അധികൃതര്‍ കണ്ടില്ലെന്ന്്് നടിക്കുകയാണ്.ഇപ്പോഴും ചില കുടുംബങ്ങള്‍ക്ക്്്്് റേഷന്‍ കാര്‍ഡ്്്്്്്് പോലും ലഭ്യമാക്കിയിട്ടില്ല. മിക്ക ആദിവാസി കോളനികളിലും സുരക്ഷിതത്വമില്ലാത്ത വീടുകളാണുളളത്. ത്രിതല ഗ്രാമപ്പഞ്ചായത്തുകളോ, പട്ടികവര്‍ഗ വികസന വകുപ്പോ വനങ്ങള്‍ക്കുള്ളിലെ ആദിവാസി കോളനികളില്‍ ആവശ്യമായ വീടുകള്‍ അനുവദിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ലെന്നാണ്്്്്്് പരാതി. ഇക്കാരണത്താല്‍ പ്ലാസ്‌ററിക ഷീററ് മേഞ്ഞും മുളകൊണ്ടും ഓലകള്‍കൊണ്ടുമുളള താല്‍ക്കാലിക ഷെഡുകളിലാണു നിരവധി കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്. ചില ആദിവാസി ഊരുകളില്‍ നിരന്തര കാട്ടുമൃഗ ശല്ല്യമുള്ള ഇവരുടെ ജീവിതം ജീവന്മരണ പോരാട്ടമാണ്. നിരവധി ആദിവാസി കുടിലുകള്‍ കാട്ടുമൃഗങ്ങളാല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്്. തലനാരിഴക്കാണു കുഞ്ഞുകുട്ടികളടക്കമുള്ള ആദിവാസികള്‍ രാത്രികാലങ്ങളിലുള്ള ഈ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെടുന്നത്. കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി , പൂതൂപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി, കക്കാട്്, എന്നീ കോളനികളില്‍ നിരവധി കുടുംബങ്ങള്‍ വീടില്ലാത്തവരായിട്ടുണ്ട്. ആവശ്യത്തിന് ഫണ്ട്് ലഭിക്കാത്തതിനാല്‍ വീട് പണി പാതി വഴിയില്‍ കുടുങ്ങി നശിക്കുന്ന കാഴ്ചയും സാധാരണമാണ്. നിരവധി കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡുകളിലാണ് അന്തിയുറങ്ങുന്നത്.വീടുകളില്ലാത്ത കുടുംബങ്ങള്‍ക്ക് അടിയന്തരമായി വീടുകള്‍ അനുവദിക്കണമെന്നും വന്യമൃഗശല്യം തടയാന്‍ ഫെന്‍സിങ് സംവിധാനം നടപ്പാക്കണമെന്നും ആദിവാസികള്‍ ആവശ്യപ്പെടുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ പണിയ വിഭാഗത്തില്‍പെട്ട എട്ടു ആദിവാസി കുടുംബങ്ങളാണുള്ളത്. ഇവര്‍ക്്്് പഞ്ചായത്ത് മുന്‍കയ്യെടുത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും മററു അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസികളുടെ ക്ഷേമത്തിന് കോടികള്‍ ചെലവഴിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആദിവാസികളുടെ ജീവിതം ദുരിതമയം തന്നെയാണിപ്പോഴും. തയ്യാറാക്കിയത് ഉസ്മാന്‍.പി.ചെമ്പ്ര

     Share