Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 02-11-2013
കേരളപ്പിറവി ദിനാഘോഷം

മുക്കം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മുക്കം ഓര്‍ഫനേജ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഭാഷാഭിമാന മാസാചരണ പരിപാടികള്‍ രവീന്ദ്രന്‍ മണാശേരി ഉദ്ഘാടനം ചെയ്തു. പി.അബ്ദു അധ്യക്ഷത വഹിച്ചു. ഡി.രഹ്‌ന, പി.ഷിഫ, പി.ഹര്‍ഷന്‍ പ്രസംഗിച്ചു. മുക്കം ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ ബോബി ജോസഫ് ഉദ്ഘാടനം ചെയ്തു. എ.എം. ജമീല അധ്യക്ഷത വഹിച്ചു. എം.എ.പരീദ്‌ലബ്ബ, ശ്രീദേവി സദാശിവന്‍ പ്രസംഗിച്ചു. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി റീഡേഴ്‌സ് ഫോറം പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ബന്ന ചേന്ദമംഗല്ലൂര്‍, കെ.പി.സി.ഇബ്രാഹിം, ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

     Share