Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 15-11-2013
കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മലബാര്‍ സമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: നാടിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന എല്ലാവിഭാഗം മാധ്യമ പ്രവര്‍ത്തകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മലബാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. നാടിന്റെ സ്പന്ദനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പുറംലോകത്തെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സമൂഹം അര്‍ഹമായ പരിഗണന നല്‍കണം. മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ അടുത്ത പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാനും സംസ്ഥാന വൈസ്പ്രസിഡന്റുമായ സലീം മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഘടന ഏര്‍പ്പെടുത്തിയ മൂന്നുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി കൃഷി വകുപ്പുമന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ പുരസ്‌കാരങ്ങള്‍ നേടിയവരെയും മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. മാധ്യമ സെമിനാര്‍ എം കെ രാഘവന്‍ എം പി യും പ്രതിനിധി സമ്മേളനം ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. എ പ്രദീപ് കുമാര്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. ചെമ്മണ്ണൂര്‍ ഗ്ര്ൂപ്പ് ജി എം. സി പി അനില്‍, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഡെവലെപ്‌മെന്റ് ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോണ്‍ പേരയില്‍, ആകാശവാണി മലപ്പുറം റിപ്പോര്‍ട്ടര്‍ എം സുരേഷ് ബാബു, കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, ജന. സെക്രട്ടറി മധു കടുത്തുരുത്തി, വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, ട്രഷറര്‍ ബൈജു പെരുവ, ടി വി അബ്രാഹം കോഴിക്കോട്, ഷാജി പാ്യാല കണ്ണൂര്‍, ശങ്കരന്‍കുട്ടി മംഗലം പാലക്കാട്, ബിജു ഇത്തിത്തറ കോട്ടയം, സാലി മേലകം മലപ്പുറം, കെ ജംഷാദ് കോഴിക്കോട്, അരുണ്‍വിന്‍സെന്റ് വയനാട്, കെ കെ പ്രസാദ് എറണാകുളം, ശശി കമ്മട്ടേരി കോഴിക്കോട്, അനീഷ് കണ്ണൂര്‍, പ്രവീണ്‍ മലപ്പുറം, സുബ്ഹ്മണ്യന്‍ പാലക്കാട്. സജയന്‍ വയനാട്, അഭിലാഷ് പിണറായി സംസാരിച്ചു.

     Share