Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 22-03-2014
പുതുപ്പാടിയില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് അയല്‍വാസികളായ വിദ്യാര്‍ഥികള്‍ മരിച്ചു.

താമരശേരി :ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് അയല്‍വാസികളായ വിദ്യാര്‍ഥികള്‍ മരിച്ചു. പുതുപ്പാടി കൈതപ്പൊയില്‍ വേഞ്ചേരിക്കുന്നത്ത് ഇബ്രാഹീം മുസ്ല്യാരുടെ മകന്‍ മുഹമ്മദ് റമീസ് ( 17 ) , വേഞ്ചരി കണ്ണോത്ത്ചാലില്‍ മുഹമ്മദിലിയുടെ മകന്‍ മുഹമ്മദ് നിയായ് ( 17 ) എന്നിവരാണ് മരിച്ചത് .ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പുതുപ്പാടി് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍വശത്താണ് അപകടം. പുതുപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഇരുവരും അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

     Share