Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
താമരശേരി മുന്‍സിപ്പാലിറ്റിയാകാന്‍ കളമൊരുങ്ങുന്നു : താമരശേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതി റസല്യൂഷന്‍ പാസ്സാക്കി.

താമരശേരി: താമരശേരി മുന്‍സിപ്പാലിറ്റിയാകാന്‍ കളമൊരുങ്ങുന്നു. നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ മുന്‍സിപ്പാലിറ്റിയാക്കാന്‍ വേണ്ട ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നു തുടങ്ങിക്കഴിഞ്ഞതോടെ താമരശേരി ഗ്രാമ പഞ്ചായത്തും ഇതുസംബന്ധിച്ചുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. കെ.പി.എ. മജീദ് കണ്‍വീനറായ യുഡിഎഫ് നിയോഗിച്ച കമ്മിറ്റിക്ക് പഞ്ചായത്ത് റസലൂഷന്‍ അടുത്ത ദിവസം നല്‍കുമെന്ന് താമരശേരി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഹബീബ് തമ്പി പറഞ്ഞു. ജില്ലയിലെ ഏറ്റവും കൂടുതല്‍ തനതു ഫണ്ടുള്ള പഞ്ചായത്തുകളിലൊന്ന് താമരശേരിയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തിലും താമരശേരി മുമ്പിലാണ്. താലൂക്ക് ഹോസ്പിറ്റല്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതികള്‍, ഡിവൈഎസ്പി ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍, ജില്ലാ ട്രഷറി, മൃഗാശുപത്രി ഫോറസ്റ്റ് റേഞ്ച് ഓഫീസ്, ഫോറസ്റ്റ് ദ്രുതകര്‍മ്മസേന, ടെലകോം ഡിവിഷണല്‍ ഓഫീസ്, സെയില്‍സ്ടാക്‌സ്, ചെക്ക്‌പോസ്റ്റ്, കെഎസ്ഇബി സെക്ഷന്‍ ഓഫീസ്, കെഎസ്ആര്‍ടിസി ഡിപ്പോ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ്, എക്‌സൈയ്‌സ്, റേഞ്ച് ഓഫീസ്, പിഡബ്ല്യുഡി, കൃഷിഭവന്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ്, എല്‍ഐസി ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് താമരശേരിയില്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ മുന്‍സിഫ് കോടതിയും റൂറല്‍ ജില്ലാ ജയിലും താമരശേരിയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും തകൃതിയായി നടന്നുവരികയാണ്. മലയോരമേഖലയുടെ ആസ്ഥാനമായ താമരശ്ശേരി മുന്‍സിപാലിറ്റി ആകുന്നതോടെ ടൗണ്‍ നവീകരണത്തിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ഫണ്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത്് നിന്നുണ്ടാകും .

     Share