Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
താമരശേരിയില്‍ രേഖകളില്ലാതെ കറങ്ങിയ ബംഗ്ലാദേശ് യുവതി പിടിയില്‍

താമരശേരി: താമരശേരിയില്‍ രേഖകളില്ലാതെ കറങ്ങിയ ബംഗ്ലാദേശ് യുവതി താമരശേരി പോലീസ് പിടിയില്‍. ബംഗ്ലാദേശിയിലെ ധാക്ക കാലാഗുണ്ട സ്വദേശിനിയായ റുക്‌സാന (20) ആണു അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 10 ഓടെ താമരശേരി പഴയ ബസ്സ്റ്റാന്‍ഡു പരിസരത്തു കറങ്ങുകയായിരുന്ന യുവതിയെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്‌ഐ എന്‍. സത്യന്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണു താന്‍ ബംഗ്ലാദേശുകാരിയാണെന്നും അതിര്‍ത്തി കടന്നു കല്‍ക്കത്തയിലെത്തി അവിടെനിന്നു മുംബൈയിലും തുടര്‍ന്നു ബാഗ്‌ളൂര്‍ വഴി കേരളത്തിലേക്കു വരുകയായിരുന്നെന്നും യുവതി പോലീസിനോടു പറഞ്ഞു. മലപ്പുറം കോട്ടയ്ക്കലില്‍ ഉള്ള ബന്ധുവിനെ തേടിയിറങ്ങിയതാണെന്നും പിതാവ് സുഹബാന്‍ ഇപ്പോഴും ധാക്കയിലാണെന്നും തനിക്കു പാസ്‌പോര്‍ട്ടും മറ്റു രേഖകളോ ഇല്ലെന്നും യുവതി പോലീസിനോടു പറഞ്ഞു. ബാംഗളൂരില്‍ നിന്നു കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയ യുവതി താമരശേരിയില്‍ ചായ കഴിക്കാന്‍ ഇറങ്ങുകയായിരുന്നെന്നും പിന്നീട് ബസു പുറപ്പെട്ടതിനാല്‍ താമരശേരിയില്‍ പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

     Share