Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
അമ്പായത്തോട് നിവാസികളുടെ കുടിവെള്ള പദ്ധതി മാതൃകയാവുന്നു.

താമരശ്ശേരി: രണ്ടേകാല്‍ സെന്റ്ഭൂ മിയില്‍ മൂന്ന് കിണറും 18 പമ്പ് സെറ്റും ഒരുക്കി സംയുക്ത കുടിവെള്ള പദ്ധതിയുമായി അമ്പായത്തോട് നിവാസികള്‍ മാതൃകയാവുന്നു. അമ്പായത്തോട് പ്രദേശത്തെ 34 കുടുംബങ്ങളാണ്്്് തങ്ങളുടെ കുടിവെള്ള പരിഹാരത്തിനു സര്‍ക്കാര്‍ പദ്ധതികള്‍ കാത്തുനില്‍ക്കാതെ സ്വന്തമായി സംയുക്ത കുടിവെള്ള പദ്ധതിയൊരുക്കി മാതൃകയാവുന്നത്. കുന്നില്‍ മുകളില്‍ താമസിക്കുന്നവര്‍ക്ക് വീടിനോട് ചേര്‍ന്ന് കിണര്‍ വെള്ളം ലഭിക്കാത്തതാണ് ഇത്തരത്തില്‍ കുടിവെള്ള പദ്ധതി ആരംഭിക്കാന്‍ കാരണമായത്്. ആദ്യം പത്ത് കുടുംബങ്ങള്‍ ചേര്‍ന്ന് മുക്കാല്‍ സെന്റ് ഭൂമി സ്വകാര്യ വ്യക്തിയോട് വിലകൊടുത്തുവാങ്ങി ഒരു കിണര്‍ നിര്‍മിച്ചു. നാലു പമ്പുസെറ്റും ഇവര്‍ ഈ കിണറില്‍ സ്ഥാപിച്ചു. ഇതോടെ പത്ത് കുടുംബങ്ങള്‍ക്ക് വെള്ളം യധേഷ്ടം ലഭ്യമാവുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സ്ഥലത്തിനോട്്്് ചേര്‍ന്ന്്് ഒന്നര സെന്റ് സ്ഥലം കൂടി വിലക്കുവാങ്ങി രണ്ടു കിണറുകള്‍കൂടി കുഴിക്കുകയായിരുന്നു. ഇതോടെ മൂന്ന്്്് കിണറുകളില്‍നിന്ന്്് 34 കുടുംബങ്ങല്‍ 18 പമ്പുസെററുകള്‍ സ്ഥാപിച്ചു യഥേഷ്ടം വെള്ളം പമ്പുചെയ്തു ഉപയോഗിക്കുന്നു. പമ്പ് സെറ്റുകള്‍ക്കുള്ള വൈദ്യുതി ഓരോ കുടുംബത്തിന്റെ വീട്ടില്‍ നിന്നാണ്് എടുക്കുന്നത്്. അയല്‍പക്ക ഒത്തൊരുമയോടെ കുടിവെള്ള പദ്ധതി നടപ്പിലാക്കി വിജയിച്ച അമ്പായത്തോട് നിവാസികള്‍ പുതിയ മാതൃക തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

     Share