Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 13-05-2014
രാസവസ്തുക്കള്‍ ഉപയോഗിച്ചു പഴുപ്പിച്ച മാമ്പഴം സുലഭം : അധികൃതര്‍ക്ക് കണ്ണടക്കുന്നു

താമരശ്ശേരി: രാസവസ്തുക്കള്‍ ഉപയോഗിച്ചു പഴുപ്പിച്ച മാങ്ങകള്‍ വിപണിയില്‍ സുലഭം. ഇത്തരം മാമ്പഴങ്ങള്‍ ഉപയോഗിക്കുന്നത്് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന്്് നടിക്കുകയാണ്. വലിയ തോതില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മാമ്പഴങ്ങള്‍ തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ വേണ്ട നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അത്തരത്തിലുളള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല.മാങ്ങ കയറ്റുന്നതിനു മുമ്പായി ലോറിയുടെ ബോഡിക്കുള്ളില്‍ വിവിധ ഭാഗങ്ങളിലായിട്ടോ, അല്ലെങ്കില്‍ ഹാര്‍ഡ്്് ബോര്‍ഡുകളുടെ മൂകളിലായിട്ടോ കാര്‍ബൈഡ്, തുണിയില്‍ പൊതിഞ്ഞുവയ്ക്കുന്നു. കേരളത്തിലെത്തുമ്പോഴേക്കും മാങ്ങകള്‍ പഴുത്ത് പാകമായി വിപണിയില്‍ ആകര്‍ഷകമായ നിറത്തിലും കാഴ്ചയിലും എത്തുന്നതോടെ വന്‍ ഡിമാന്റില്‍ വില്‍പന നടക്കുകയും ചെയ്യുന്നു. പാകമാവും മുമ്പ് തന്നെ എല്ലാം ഒരേ പോലെ പഴുത്ത് കിട്ടാനും ഡിമാന്റ് ഉള്ള സമയത്ത് തന്നെ നല്ല വിലയ്ക്ക് വില്‍ക്കാനുമാണ് ഇത്തരത്തില്‍ രാസ വസ്തുക്കള്‍ ചേര്‍ക്കുന്നത്.മാങ്ങയുടെ തരവും ഇനവും അനുസരിച്ചു കിലോക്ക് ഇപ്പോള്‍ അമ്പത് മുതല്‍ നൂററമ്പത് രൂപവരെയാണ് വില. ചില വിദേശ ഇനത്തിന് ഇതിലും വിലകൂടും. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പഴുപ്പിക്കാതെ എത്തുന്ന മാങ്ങ ഇവിടെയെത്തിയ ശേഷം ഇത്തരത്തില്‍ പഴുപ്പിച്ചെടുക്കുന്ന സംഘങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും സജീവമാണ്.എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപെടിയെടുക്കാന്‍ ആരോഗ്യ വകുപ്പ്്് അധികൃതര്‍ മിനക്കെടാറില്ലെന്നതാണ് വാസ്തവം. പല ഉദ്യോഗസ്ഥരും ഇത്തരം ലോബികളില്‍ നിന്ന്്്് പങ്ക് പറ്റുന്നതായി കച്ചവടക്കാര്‍ തന്നെ പറയുന്നു.

     Share