Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 15-02-2015
താമരശ്ശേരി താലൂക്ക് ആശുപത്രി കാരുണ്യ ഡയാലിസിസ് സെന്ററിന്റെ ഉല്‍ഘാടനം തിങ്കളാഴ്ച (ഫെബ്രുവരി 16 )

താമരശ്ശേരി : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച കാരുണ്യ ഡയാലിസിസ് സെന്ററിന്റെ ഉല്‍ഘാടനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും . പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു . മലയോര കുടിയേറ്റ മേഖലയിലെ രോഗികളുടെ പ്രധാന ചികില്‍സാ കേന്ദ്രമായ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആധുനിക സംവിധാനത്തോടെ ഒരുക്കിയിട്ടുള്ള ഡയാലിസിസ് സെന്റര്‍ നൂറുകണക്കിന് പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് ആശ്വാസ മാകും . സര്‍ക്കാരിന്റെ കാരുണ്യ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സൗജന്യ ഡയാലിസിസ് ലഭിക്കുക. ഇതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി വകുപ്പ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഉദാരമതികള്‍, പ്രവാസി സംഘടനകള്‍ , മഹല്ല് -ക്ഷേത്ര കമ്മറ്റികള്‍, വിവിധ സ്ഥാപനങ്ങള്‍ ,സന്നദ്ധ സംഘടനകള്‍ സ്വരൂപിച്ചു നല്‍കിയ എണ്‍പത് ലക്ഷത്തോളം രൂപ മുടക്കിയാണ് ഡയാലിസിസ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത് . സര്‍ക്കാരിന്റെ കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും 10 ഡയാലിസിസ് യൂണിറ്റുകളാണ് താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് അനുവദിച്ചിട്ടുള്ളത് . ഇത് പ്രകാരം ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 20 പേര്‍ക്ക് ഡയാലിസിസ് നടത്താനാകും . രണ്ട് നിലകളിലുള്ള ഡയാലിസിസ് സെന്ററിന്റെ താഴത്തെ നിലയില്‍ ഡയാലിസിസ് യൂണിറ്റ് , ഓഫീസ് മുറി, നഴ്‌സ് റൂം, റിസപ്ഷന്‍ എന്നിവയും മുകളിലത്തെ നിലയില്‍ 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റ് (ആര്‍.ഒ പ്ലാന്റ് ) ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഹെല്‍പ്പ് ഡെസ്‌ക്കും, ഡയാലിസിസിനെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി ഇരിപ്പിടവും സജ്ജീകരിച്ചു കഴിഞ്ഞു. കെട്ടിടം ആകെ ശീതീകരണവും പൂര്‍ത്തിയായിട്ടുണ്ട്. പരിപാടിയില്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും . എം.കെ രാഘവന്‍ എം.പി, സി. മോയന്‍കുട്ടി എം.എല്‍.എ, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

     Share