Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 15-02-2015
ജോണ്‍ ഓത്തിക്കലിനെ ആദരിച്ചു

താമരശേരി: കേരള മദ്യനിരോധന സമിതിയുടെ ജില്ലാനേതൃതലത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഓത്തിക്കലിനെ സമിതി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ആദര ഫലകം കൈമാറി. ജില്ലാ പ്രസിഡണ്ട് സി. ചാത്തുക്കുട്ടി അധ്യക്ഷനായി . ഫാ.സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പപ്പന്‍ കന്നാട്ടി, വേലായുധന്‍ കീഴരിയൂര്‍, സി.വി. അബ്ദുറഹിമാന്‍ ഹാജി, തോമസ് കാവുംങ്കല്‍, കിഴക്കയില്‍ രാജീവന്‍, ഇയ്യച്ചേരി പത്മിനിടീച്ചര്‍, തോമസ് ഓത്തിക്കല്‍ എന്നിവര്‍ സംസാരിച്ചു.

     Share