Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 15-02-2015
വിദ്യാര്‍്ത്ഥികള്‍ക്ക് വില്‍പനയ്ക്ക കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

താമരശേരി: വിദ്യാര്‍്ത്ഥികള്‍ക്ക് വില്‍പനയ്ക്ക് കൊണ്ടുവന്ന 25 പൊതി കഞ്ചാവും ബൈക്കുമായി യുവാവ് പിടിയില്‍. താമശേരി കളാരാന്തിരി വട്ടത്താംപൊയില്‍ അഷ്‌റഫ് (24) നെയാണ് താരശേരി എക്‌സൈസ് അധികൃതര്‍ കാരാടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കൂടത്തായി, കൊടുവള്ളി ഭാഗത്തുള്ള സ്‌കൂള്‍ കുട്ടികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള വിവരത്തെതുടര്‍ന്ന് എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. താമരശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ സഹദുള്ളയുടെ നേതൃത്വത്തില്‍ കെ. രാജന്‍, പ്രവന്റീവ് ഓഫീസര്‍ വി.കെ അബ്ദുറസാഖ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി ഷാജു, ആര്‍കെ റഷീദ്, സി.ജി ഷാജു, മുഹമ്മദ് ഇര്‍ഷാദ്, സി.ജി സുരേഷ് ബാബു, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ------------------------------------

     Share