Please Sign in
with your Pradeshikam.com Account
  • User ID/email
  • Password   
Forgot Password           
Close
Font Issue
Welcome Guest Register Log in
Posted on: 03-03-2015
വാക്കുതര്‍ക്കത്തിനിടെ യുവാവ് സോഡകുപ്പികൊണ്ട് കുത്തേററ് മരിച്ചു. :സംഭവം താമരശ്ശേരിക്കടുത്ത് കുടുക്കിലുമ്മാരത്ത്

താമരശേരി: വാക്കുതര്‍ക്കത്തിനിടെ യുവാവ് സോഡകുപ്പികൊണ്ട് കുത്തേററ് മരിച്ചു. കുടുക്കിലുമ്മാരം ആലപ്പടിമ്മല്‍ മൂസ്സയുടെ മകന്‍ അബ്ദു റഹീം (38) ആണ് മരിച്ചത്. കുടുക്കിലുമ്മാരം അങ്ങാടിയില്‍ വെച്ച് വാക്കു തര്‍ക്കത്തിനിടെ. കുടുക്കിലുമ്മാരം വെങ്കണക്കല്‍ ഷമീര്‍ , അങ്ങാടിയില്‍ വിതരണത്തിനുകൊണ്ടുവന്ന സോഡാവണ്ടിയില്‍നിന്ന് കുപ്പിയെടുത്ത് പൊട്ടിച്ച് കുത്തുകയായിരുന്നു. . ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിച്ചിരുന്നു.മരിച്ച റഹീം കാരാടിയില്‍ പിതാവ് മൂസ്സയുടെ ഉടമസ്ഥതയിലുള്ള റേഷന്‍കടയില്‍ സെയില്‍സ്മാനാണ് . ഭാര്യ റംല ഓടക്കുന്ന് . മക്കള്‍: മുഹമ്മദ് ആദില്‍, ദിയാ റഹീം, നിദാ ഫാത്തിമ, ഉമ്മ:: പാത്തുട്ടി, സഹോദരങ്ങള്‍ ഷെമീര്‍ (ഖത്തര്‍), ഷെരീഫ . മയ്യിത്ത് നിസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുടുക്കിലുമ്മാരം ജുമാ മസ്ജിദിലും ശേഷം കബറടക്കം അണ്ടോണ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും . പ്രതി ഷെമീര്‍ ഒളിവിലാണ് . താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതപ്പെടുത്തി .

     Share