കനത്ത മഴ: ദേശീയ പാതയിൽ വെള്ളം കയറി


താമരശ്ശേരി: കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ അടിവാരത്തും ഈങ്ങാപ്പുഴയിലും  കാരാടിയിലും റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത തടസം നേരിട്ടു. സമീപത്തെ പുഴയും, തോടുകളുമെല്ലാം കരകവിഞ്ഞൊഴുകിയാണ് റോഡിലേക്ക് വെള്ളം കയറിയത്. ഇങ്ങാപ്പുഴ ടൗണിൽഇതിന് മുൻപ് ഇത്രയധികം വെള്ളം കയറിയ അനുഭവമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments