വാർഷിക പൊതുയോഗത്തിൽ ലൈബ്രറി സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ റിപ്പോർട്ടും ജോ: സെക്രട്ടറി എ.ആർ സുരേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.ആർ. വിനോദ്,ദേവരാജൻ , താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് നാരായണൻ അവിടനല്ലൂർ , ഡോ. പി.കെ. മുഹ്സിൻ, കെ.പി.അശോകൻ, എ.കെ.ദേവി തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി വൈസ് പ്രസിഡണ്ട് ടി.കെ.വത്സലകുമാരി സ്വാഗതവും എ.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
0 Comments