ശക്തമായ കാറ്റിലും മഴയിലും താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം


താമരശ്ശേരി : ശക്തമായ കാറ്റിലും കനത്ത മഴയിലും താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ  വീശിയടിച്ച കാറ്റിൽ പരപ്പൻ പൊയിൽ പുന്നശ്ശേരി റോഡിൽ കത്തറമ്മൽ അങ്ങാടിക്ക് സമിപം മരം റോഡിലേക്ക് കടപുഴകി വൈദ്യൂതി തുണുകൾ തകർന്നു. ഏറെ നേരം ഗതാഗതം തടസം നേരിട്ടു. തച്ചംപൊയിൽ പൂക്കോട്ട്മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു. ഇതോടെ താമരശ്ശേരി മേഖലയിൽ  വൈദ്യുതി മുടങ്ങി. കെഎസ്ഇബി ജീവനക്കാരെത്തി മരം മുറിച്ചു മാറ്റിയ ശേഷം രാത്രിയോടെയാണ് വൈദ്യുതി പുനസ്ഥാപച്ചത്. താമരശ്ശേരിക്ക് സമീപം ചുടലമുക്ക് അരേറ്റ്കുന്ന് സലാമിൻ്റെ വീടിൻ്റെ മുകളിലേക്ക് മരം വീണ് സ്ലാബ് തകർന്നു. പൂനൂർ പുഴ , കൂടത്തായി പുഴ നിറഞ്ഞ് കവിഞ്ഞൊഴുകി. വയലുകളും തോടുകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ് . ഒട്ടേറെ കൃഷികൾ നശിച്ചിട്ടുണ്ട്.

Post a Comment

0 Comments