താമരശ്ശേരിയിൽ ഹോട്ടലുകളിൽ പരിശോധന നടത്തി

താമരശ്ശേരി: താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം താമരശ്ശേരിയിലും പരപ്പൻപൊയിലിലുമുള്ള ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തി. പരപ്പൻ പൊയിലിലെ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു . കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട് ഇല്ലാത്തതും , തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്ക് ഒരാഴ്ച്ചയ്ക്കകം പരിശോധന നടത്തി ഹാജരാക്കാൻ നിർദേശം നൽകി .ഇതര സംസ്ഥാനക്കാരെ താമസിപ്പിച്ച കെട്ടിടങ്ങളിലും പരിശോധന നടന്നു . 

മാലിന്യം കൃത്യമായി സംസ്കരിക്കാത്ത കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകി . പുകയില വിരുദ്ധ മുന്നറിയിപ്പ് ബോർഡ് ഇല്ലാത്ത 2 സ്ഥാപനങ്ങളിൽ നിന്ന് ഫൈൻ ഈടാക്കി . താലൂക്ക് ആശുപത്രി ഹെൽത് ഇൻസ്‌പെക്ടർ ടി .കെ .സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ .എച്ച് .ഐ മാരായ ഗിരീഷ് കുമാർ , നീതു , ആര്യ എന്നിവർ പങ്കെടുത്തു .മഞ്ഞപ്പിത്ത രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു .

Post a Comment

0 Comments