താമരശ്ശേരി : കോടതി ഫീസുകൾ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ (കെ എ.സി.എ)താമരശ്ശേരി യൂണിറ്റ് കൺവൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. നീതിന്യായ രംഗത്ത് ഹരജിക്കാർക്ക് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന വിധത്തിൽ കോടതി ഫീസുകൾ വർദ്ധിച്ച നടപടി പിൻവലിക്കണം. നീതിക്കായി കുടുംബ കോടതികളിലും മറ്റും വ്യവഹാരങ്ങൾ ബോധിപ്പിക്കാൻ പോവുന്ന നിർദ്ധനരായ ആളുകളുടെ നടുവൊടിക്കും വിധം ഫീസുകൾ കുത്തനെ കൂട്ടിയത് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് കൺവൻഷൻ വിലയിരുത്തി.
താമരശ്ശേരി കോടതി കോപ്ലക്സിൽ നടന്ന കൺവൻവെൻഷൻ കെ.എ.സി.എ ജില്ലാ സെക്രട്ടറി സൂരജ് ഉദ്ഘാടനം ചെയ്തു. വി പി രത്നാകരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം സുകുമാരൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഒ. ടി. മുരളീദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു
0 Comments