പുതുപ്പാടിയിയില്‍പകര്‍ച്ചവ്യാധിനിയന്ത്രണത്തിന്ആരോഗ്യ ടാസ്‌ക് ഫോഴ്‌സ്


പുതുപ്പാടി: പകര്‍ച്ചവ്യാധി പ്രതിരോധനടപടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ യും നേതൃത്വത്തില്‍ പുതുപ്പാടിയില്‍ ആരോഗ്യ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചു.

മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയുടെ  വര്‍ധനവ് വില വിലയിരുത്തിയ യോഗം പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതി നായി നടപ്പാക്കേണ്ട  ഊര്‍ജിത കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്തു.മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ നേതൃ ത്വത്തില്‍ സമഗ്ര ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ നടത്താനും, പ്രസ്തുതഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ആശ, കുടുംബശ്രീ, മറ്റ് ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സമയബന്ധിതമായി  ക്ലോറിനേഷന്‍, കൊതുക്ഉറവിടനശീകരണം എന്നിവ നടത്താനും തീരുമാനിച്ചു.  കൂള്‍ബാറുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, ഇറച്ചിക്കടകള്‍, മറ്റുവ്യാപാരസ്ഥാപന ങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ തീരുമാനമായി.

പുതുപ്പാടിയാണ് മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പരി ശ ശോധനയും ബോധവത്കരണവും നടത്തും. പഞ്ചായത്തിലെ പൊതുപരിപാടികളിലും വിവാഹസത്ക്കാരം പോലുള്ള ചടങ്ങുകളി  ശീതളപാനീയങ്ങള്‍ വിതരണം ചെയ്യുന്നതും താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.


Post a Comment

0 Comments