കലകൾക്കും സാഹിത്യത്തിനും പ്രാധാന്യം നൽകാതെ സമഗ്ര വിദ്യാഭ്യാസം സാധ്യമാകില്ല: എം എൻ കാരശ്ശേരി

താമരശ്ശേരി: കലകൾക്കും സാഹിത്യത്തിനും പ്രധാന്യം നൽകാതെ സമഗ്ര വിദ്യാഭ്യാസം സാധ്യമാകില്ലെന്ന് സാഹിത്യകാരൻ എം .എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. 

താമരശ്ശേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  പ്രവർത്തനോദ്ഘാടനവും അധ്യാപക ശില്പശാലയും പള്ളിപ്പുറം എ എൽ പി സ്കൂളിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  പി.വിനോദ് അധ്യക്ഷനായ. ബി പി സി വി.എം. മെഹറലി , ഹെഡ്മിസ്ട്രസ്സ് ശ്രീജ ,  ജയപ്രകാശ്, നിഷ ആൻ്റണി എന്നിവർ സംസാരിച്ചു. . വിദ്യാരംഗം ഉപജില്ലാ കൺവീനർ സിജീഷ് വയലട സ്വാഗതവും ജോയിൻ്റ് കൺവീനർ പ്രവീൺ .കെ. നമ്പൂതിരി നന്ദിയും പറഞ്ഞു.
തുടർന്ന് സാഹിത്യ സംവാദം നടത്തി

Post a Comment

0 Comments