താമരശ്ശേരി: നിത്യ വ്യായാമത്തിലൂടെ ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തി നേടി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി രൂപം കൊണ്ട Mec7 ഹെല്‍ത്ത് ക്ലബിന്റെ ചാലക്കര യൂണിറ്റിന് തുടക്കമായി. സിമ്പിള്‍ എക്‌സസൈസ്, എയറോബിക് എക്‌സസൈസ്, ഡീപ്പ് ബ്രീത്തിംഗ്, യോഗ, അക്യുപ്രഷര്‍, മെഡിറ്റേഷന്‍, ഫെയ്‌സ് മസാജ് തുടങ്ങി കാലങ്ങളായി ആരോഗ്യരംഗത്ത് പിന്തുടര്‍ന്ന് ഫലംകണ്ട വ്യായമങ്ങളെല്ലാം സംഗമിക്കുന്ന വ്യായാമ മുറയാണ് മെക്7 ക്ലബിന്റെ നൂറിലധികം യൂണിറ്റുകളിലായി പതിനായിരത്തിലധികം ആളുകള്‍ ചെയ്തുവരുന്നത്.
മുന്‍ എം.എല്‍.എ. വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മെക്7 ജില്ലാ കോഡിനേറ്റര്‍ എന്‍.കെ. മുഹമ്മദ് മാസ്റ്റര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സെന്റര്‍ ഭാരവാഹികളായ സി.പി. കാദര്‍, സക്കീര്‍ വി.എം., മെക്7 ട്രെയിനര്‍മാരായ ബഷീര്‍ ചാലക്കര, ഡോ. നുഫൈല്‍, ഡോ. രിജ്‌വാന്‍, ഡോ. മള്ഹര്‍ തങ്ങള്‍ സംസാരിച്ചു.
0 Comments