സർക്കാർ ഉദ്യോഗം സാമൂഹ്യ സേവന പ്രവർത്തനമായി കാണണം: എ.ഡി.എം

 


സർക്കാർ ഉദ്യോഗം  സാമൂഹ്യ സേവന പ്രവർത്തനമായി  കാണണം:  എ.ഡി.എം


താമരശ്ശേരി : സർക്കാർ ഉദ്യോഗം, ജോലി എന്നതിലുപരി സാമൂഹ്യ സേവന പ്രവർത്തനമായി  കാണണമെന്ന്  കോഴിക്കോട് എ.ഡി.എം.സി. മുഹമ്മദ്‌റഫീഖ്  പറഞ്ഞു. താമരശ്ശേരിയിൽ കമ്യൂണിറ്റി ഡെവലപ്പ് മെന്റ് ആൻ്റ് എഡ്യുക്കേഷണൽ ഡവലപ്മെൻ്റ്( സീഡ് ) സംഘടിപ്പിച്ച
പി.എസ്.സി.എൽ .ഡി .സി  മാതൃക പരീക്ഷ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സീഡ് ചെയർമാൻ എ കെ.അബ്ബാസ് അധ്യക്ഷത  വഹിച്ചു.സെക്രട്ടറി പി.അഹമ്മ
ദ് റഷീദ് സ്വാഗതം പറഞ്ഞു.വി.വി.ഇ.എസ്.പ്രസിഡൻ്റ് പി.സി.അശ്റഫ് , ലത്തീഫ് കത്തറമ്മൽ, കെ.സി.ബഷീർ,അബ്ദുൽ മജീദ്, സി.ഹുസൈൻ,
അഹമ്മദ് കുട്ടി അണ്ടോണ,  ഉസ്മാൻ പി.ചെമ്പ്ര, കെ.മുഹമ്മദ് ,കെ .സി .മുഹമ്മദ്തുടങ്ങിയവർ സംസാരിച്ചു.വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന
പി. എസ്.സി.മാതൃകാപരീക്ഷയിൽ നൂറോളം ഉദ്യോഗാർഥികൾ പങ്കെടുത്തു.


ക്യാപ്..


താമരശ്ശേരിയിൽ കമ്യൂണിറ്റി ഡെവലപ്പ് മെന്റ് ആൻ്റ് എഡ്യുക്കേഷണൽ ഡവലപ്മെൻ്റ്( സീഡ് ) സംഘടിപ്പിച്ച
പി.എസ്.സി.എൽ .ഡി .സി  മാതൃക പരീക്ഷ കോഴിക്കോട് എ.ഡി.
എം. സി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments